കെഎസ്എഫ്ഇ ചിട്ടിയിലെ തുടക്കകാരാണെങ്കിൽ കൃത്യതയോടെ ചിട്ടി കൈകാര്യം ചെയ്തില്ലെങ്കിൽ നഷ്ടം വാരാനുള്ള സാധ്യതയുണ്ട്. പണമിടപാട് ആയതിനാൽ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുന്നത് ചിട്ടി വരിക്കാരനാണ്. മാസ അടവ് കൃത്യമായ അടയ്ക്കാതിരിക്കുക, അനുയോജ്യമല്ലാത്ത ചിട്ടി ചേരുക, തെറ്റായ സമയത്ത് ചിട്ടി വിളിച്ചെടുക്കുക എന്നീ കാരണങ്ങൾ കൊണ്ട് തന്നെ ചിട്ടിയിൽ നിന്ന് നഷ്ടം സംഭവിക്കാം. കെഎസ്എഫ്ഇ ചിട്ടിയിൽ ബാധകമാകുന്ന പിഴകളും എങ്ങനെ ചിട്ടി ലാഭകരമാക്കാമെന്നും നോക്കാം.
പറ്റിയ ചിട്ടി ഏത്
മാസം 1,000 രൂപ മുതൽ ലക്ഷങ്ങൾ മാസ അടവ് വരുന്ന ചിട്ടികൾ കെഎസ്എഫ്ഇയിലുണ്ട്. ഇതിൽ നിന്ന് ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ചുള്ള ചിട്ടി തിരഞ്ഞെടുക്കാം. ദീര്‍ഘകാല ആവശ്യത്തിന് ചിട്ടി ചേരുന്നൊരാള്‍ക്ക് ലാഭം നൽകുന്നത് ദീര്‍ഘകാല ചിട്ടികളാണ്. ആവശ്യ സമയത്ത് വിളിച്ചെടുക്കാനും അത്യാവശ്യം മികച്ച ലേല കിഴിവ് ലഭിക്കുന്നതും ദീർഘകാല ചിട്ടികളിലാണ്.
പെട്ടന്ന് പണം ആവശ്യമുള്ള ജാമ്യം തയ്യാറായ വ്യക്തികൾക്ക് 30-50 മാസ കാലയലവുള്ള ഹ്രസ്വകാല ചിട്ടികൾ ചേരാം. കാലാവധി കൂടിയ ചിട്ടി ഹ്രസ്വകാല ആവശ്യത്തിനായി ചേർന്നാൽ ഉദ്യേശിച്ച സമയത്ത് പണം ലഭിക്കില്ല.

മാസ അടവ് മുഖ്യം
ഓരോ ചിട്ടിക്കും ഒരു നിശ്ചിത തീയതി ലേല ദിവസമായിട്ടുണ്ടാകും. ഈ ദിവസത്തിനുള്ളിൽ ചിട്ടി അടയ്ക്കേണ്ടതുണ്ട്. മാസ അടവ് മുടങ്ങിയാൽ അടവ് തുകയുടെ 12 ശതമാനം പിഴ വരും. 10,000 രൂപ മാസ അടവുള്ള 4 ലക്ഷത്തിന്റെ ചിട്ടിയിൽ അടവ് മുടങ്ങിയാൽ 12 ശതമാനം ആണ് പിഴ. വാർഷിക പിഴയാണ്. 10,000 രൂപയുടെ 12 ശതമാനം 1,200 രൂപ ഒരു ദിവസത്തേക്ക് ഈടാക്കും.
ദിവസത്തേക്ക് 3.28 രൂപ അടയ്ക്കണം. 10-ാം ദിവസമാണ് മുടങ്ങിയ മാസ അടവ് അടയ്ക്കുന്നക്കെില്‍ 32.80 രൂപ പിഴ നൽകണം. 1 മാസം കഴിഞ്ഞാണെങ്കിൽ 98.40 രൂപ അടയ്ക്കണം.
എപ്പോൾ ചിട്ടി വിളിക്കണം
ചിട്ടിയുടെ പരമാവധി ലേല കിഴിവിലാണ് ചിട്ടി ആദ്യ മാസങ്ങളിൽ ലേല/ നറുക്ക് പോകുന്നത്. അത്യാവശ്യക്കാർ മാത്രമാണ് ഈ കിഴിവിൽ ചിട്ടി വിളിക്കേണ്ടത്. അല്ലാത്തവർ ലേല കിഴിവ് കുറയുന്ന സമയം നോക്കി വെയ്ക്കണം. എത്ര രൂപയ്ക്ക് ചിട്ടി പോകുന്നതെന്ന് മനസിലാക്കാന്‍ ചിട്ടി ദിവസം ലഭിക്കുന്ന മെസേജ് നോക്കാം.
ചിട്ടിയുടെ പരമവധി മാസ അടവിന് അടത്തുള്ള തുകയാണ് അടുത്ത മാസത്തെ അടവ് വരുന്നതെങ്കിൽ ചിട്ടി ലേല കിഴിവ് കുറയുന്നത് കാണാം. ഇത് വിളിക്കാൻ അനുയോജ്യമായ സമയമാണ്.
ലാഭവിഹിതം നഷ്മാകും
ചിട്ടി വിളിച്ചവരാണെങ്കിൽ മാസ അടവ് മുടങ്ങുന്ന സാഹചര്യത്തിൽ വലിയ തുക നഷ്ടമാകും. വിളിച്ചെടുത്ത ചിട്ടിയുടെ മാസ തവണ മുടങ്ങിയാൽ ചിട്ടി വരിക്കാരന് ആ മാസത്തെ ലാഭവിഹിതം നഷ്ടമാകും. അത് മാസ അടവിൽ അധിക ചെലവ് വരുത്തും. ഉദാഹരണത്തിന് 4 ലക്ഷത്തിന്റെ ചിട്ടി 30 ശതമാനം ലേല കിഴിവില്‍ പോകുന്ന മാസത്തിൽ 2500 രൂപ ലാഭവിഹിതം ലഭിക്കും.
കൃത്യമായി മാസ തവണ അടയ്ക്കുന്നൊരാൾക്ക് അടുത്ത മാസത്തെ തവണ 7,500 രൂപ അടച്ചാൽ മതി. കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ ലാഭവിഹിതം നഷ്ടപ്പെടുന്നതിനാൽ 10,000 രൂപ പൂർണമായി അടയ്ക്കണം. അതോടൊപ്പം അടയ്ക്കുന്ന ദിവസം വരെയുള്ള പിഴയും ബാധകമാകും.
മുടക്ക ചിട്ടിയാക്കാം
ചേർന്ന ചിട്ടിയുടെ മാസ അടവ് സാധിക്കുന്നില്ലെങ്കിലോ മറ്റു കാരണങ്ങൾ കൊണ്ടോ ചിട്ടി തുടരാൻ താൽപര്യമില്ലാത്തവർക്ക് ചിട്ടി ഒഴിയാം. ഇതിന് കെഎസ്എഫ്ഇ ശാഖയിൽ അപേക്ഷ നൽകണം. വിളിച്ചെടുക്കാത്ത ചിട്ടികൾക്കാണ് ഈ അനുകൂല്യം ലഭിക്കുക. ഇവ മുടക്ക ചിട്ടിയായി മറ്റുള്ളവർക്ക് ചേരാൻ സാധിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
