പ്ലാനിംഗോടെ ചിട്ടിയെ സമീപിക്കുന്നവർക്ക് ലാഭത്തിൽ പണം ലഭിക്കാനും ഉദ്യേശിച്ച കാര്യം നടത്താൻ സാധിക്കുകയും ചെയ്യും. അല്ലാത്തവരാണ് പലപ്പോഴും ചിട്ടി ചേർന്ന് നഷ്ടത്തിൽ അവസാനിപ്പിക്കേണ്ടി വരുന്നത്. മികച്ച ലാഭം നേടിയെടുക്കാൻ കൃത്യമായ പ്ലാനിംഗ് വേണമെന്ന് ചുരുക്കം. ഇതിൽ പ്രധാനമാണ് എപ്പോൾ ചിട്ടി വിളിക്കണം, കാലാവധി വരെ കാത്തിരിക്കേണ്ടതുണ്ടോ എന്നീ കാര്യങ്ങൾ. ഈകാര്യങ്ങൾ ഉദാഹരണം സഹിതം നോക്കാം.
1 ലക്ഷത്തിന്റെ ചിട്ടി
ചിട്ടി കാലാവധിയോളം കാത്തിരിക്കേണ്ടതുണ്ടോ അതോ ആദ്യ മാസങ്ങളിൽ വിളിക്കേണ്ടതുണ്ടോ എന്ന് മനസിലാക്കാൻ 2,500 രൂപ മാസ അടവുള്ള 40 മാസ കാലയളവുള്ള 1 ലക്ഷത്തിന്റെ ചിട്ടി ഉദാഹരണമായെടുക്കാം. റെഗുലർ ചിട്ടിയായതിനാൽ 30 ശതമാനമാണ് പരമാവധി ലേല കിഴിവ്.
മാസത്തിൽ 2,500 രൂപയും പരമാവധി ലേല കിഴിവിൽ പോകുന്ന മാസത്തിൽ 1,875 രൂപയുമാണ് അടയ്ക്കേണ്ടി വരുന്നത്. പ്രതിദിന അടവ് തിരഞ്ഞെടുക്കുന്നവർക്ക് 100 രൂപ വെച്ച് പരമാവധി 25 ദിവസമാണ് മാസത്തിൽ അടവ് വരുന്നത്.

ചിട്ടിയിലെ ചാർജുകൾ
ചിട്ടി ലേലത്തിൽ വിളിക്കുമ്പോഴും കാലാവധിയിൽ ലഭിക്കുമ്പോഴുമുള്ള വ്യത്യാസം മനസിലാക്കാൻ ചിട്ടിയിലെ ചാർജുകൾ അറിയണം. ഏത് സമയത്ത് പിൻവലിക്കുമ്പോഴും ചിട്ടിയിൽ നിന്ന് ഫോർമാൻസ് കമ്മീഷൻ ചിട്ടി വരിക്കാരൻ നൽകണം. കെഎസ്എഫ്ഇയിൽ 5 ശതമാനമാണ് ഫോർമാൻസ് കമ്മീഷൻ. കാലാവധിയോളം പിന്‍വലിക്കാതിരുന്നാലും 5 ശതമമാനം ഫോര്‍മാന്‍സ് കമ്മീഷന്‍ കിഴിച്ചുള്ള തുക മാത്രമാണ് ലഭിക്കുന്നത്. ഇതിനൊപ്പം ലേല കിഴിവ് കുറച്ചാണ് ചിട്ടി ലേല വിളിക്കുന്നവർക്ക് ലഭിക്കുക.
1 ലക്ഷത്തിന്റെ ചിട്ടിയിൽ എത്ര രൂപ ലഭിക്കും
മുകളിൽ ഉദാഹരിച്ച, 40 മാസ കാലാവധിയുള്ള 1 ലക്ഷത്തിന്റെ ചിട്ടി കാലാവധിയോളം കാത്തിരുന്നാൽ 5 ശതമാനം ഫോർമാൻസ് കമ്മീഷൻ കുറച്ച തുക ലഭിക്കും. ഇവിടെ 1 ലക്ഷത്തിന്റെ 5 ശതമാനം 5,000 രൂപയാണ് ഫോർമാൻസ് കമ്മീഷൻ. ഇതുപ്രകാരം 95,000 രൂപ ലഭിക്കും.
40 മാസ ചിട്ടിയില്‍ 20 മാസ കഴിയുമ്പോള്‍ ലേലം വിളി കുറയുകയും ലേല കിഴിവ് കുറയുകയും ചെയ്യും. മാസത്തിൽ 1,000 രൂപ 5,000 രൂപ കിഴിവിൽ ചിട്ടി വിളിച്ചാൽ ഫോർമാൻ കമ്മീഷൻ അടക്കം കിഴിച്ച് 90,000 രൂപ ലഭിക്കും. 20 മാസം കൂടെ കാത്തിരുന്നാൽ അധികമായി ലഭിക്കുന്നത് 5,000 രൂപ മാത്രമാണ്. ഈ തുക 20 മാസത്തേക്ക് സ്ഥിര നിക്ഷേപമിട്ടാലോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തിയാലോ ലാഭകരമാണ്.
ചിട്ടി സ്ഥിര നിക്ഷേപമിട്ടാൽ
നിലവിൽ ചിട്ടി സ്ഥിര നിക്ഷേപത്തിന് 7.10 ശതമാനവും ചിട്ടിയുടെ ഭാവി ബാധ്യതയ്ക്ക് 8.10 ശതമാനവുമാണ് പലിശ നിരക്ക്. 7.10 ശതമാനം പലിശ കണക്കാക്കിയാൽ പോലും 90,000 രൂപ സ്ഥിര നിക്ഷേപമിട്ടാൽ മാസത്തിൽ 533 രൂപ പലിശ ലഭിക്കും. മൂന്നിലുള്ള 20 മാസത്തിൽ 10,666 രൂപ ലഭിക്കും. ഈ തുകയും ചിട്ട വിളിച്ചെടുത്ത തുകയും ചേർത്താൽ ചിട്ടി കാലാവധിയോളം തുടർന്നാൽ ലഭിക്കുന്ന തുകയേക്കാൾ കൂടുതലാണ്.
എന്തെല്ലാ ചാർജുകൾ
കെഎസ്എഫ്ഇയിൽ ഫോർമാൻസ് കമ്മീഷൻ കൂടാതെ നിരവധി ചാർജുകൾ ഈടാക്കുന്നുണ്ട്. ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ ചിട്ടി വരിക്കാരൻ അടയ്ക്കേണ്ടതാണ്. ഓരോന്നായി നോക്കാം. ജിഎസ്ടി ചിട്ടിയിൽ ഫോർമാൻ കമ്മീഷന്റെ 18 ശതമാനമാണ് ജിഎസ്ടിയായി നൽകേണ്ടത്. ഇതിനാൽ തന്നെ ജിഎസ്ടി തുക ഓരോ ചിട്ടിയിലും വ്യത്യസ്തമാണ്.
1 ലക്ഷം രൂപയുടെ ചിട്ടി ഉദാഹരണമായി എടുത്താൽ 5,000 രൂപയാണ് ഫോര്‍മാന്‍ കമ്മീഷന്‍. 5,000 രൂപയുടെ 18 ശതമാനമായ 900 രൂപ ചിട്ടി വരികാരൻ ജിഎസ്ടി നൽകണം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
