പണ സമാഹരണത്തിന് അനുയോജ്യമായൊരു മാർഗമാണ് കെഎസ്എഫ്ഇ ചിട്ടികൾ. വലതും ചെറുതുമായ വ്യത്യസ്ത മാസ അടവും സലയും വരുന്ന ചിട്ടികൾ കെഎസ്എഫ്ഇ നടത്തുന്നുണ്ട്. ഓരോരുത്തരുടെയും മാസ അടവ് ശേഷിയും ആവശ്യമായ തുകയും അനുസരിച്ചുള്ള ചിട്ടികൾ തിരഞ്ഞെടുക്കുകയാണ് വേണ്ടത്.
1,000 രൂപ മുതൽ 6 ലക്ഷം രൂപ വരെ മാസ അടവ് വരുന്ന 30 മാസം മുതൽ 120 മാസം വരെ കാലാവധിയുള്ള ചിട്ടികൾ കെ.എസ്.എഫ്.ഇ. നടത്തുന്നുണ്ട്. 70 ലക്ഷത്തിനും 90 ലക്ഷത്തിനും ഇടയില്‍ തുക ആവശ്യമുള്ളവർക്ക് ചേരാൻ സാധിക്കുന്ന 1 കോടി രൂപയുടെ ചിട്ടിയാണ് ഈ ലേഖനത്തിലൂടെ വിശദമാക്കുന്നത്.
1 കോടി രൂപയുടെ ചിട്ടി
2 ലക്ഷം രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ളതാണ് 1 കോടി രൂപയുടെ ചിട്ടി. 4 വര്‍ഷം 2 മാസവുമാണ് ചിട്ടിയുടെ കാലാവധി. ആദ്യ മാസത്തിൽ 2 ലക്ഷം രൂപ ചിട്ടിയിൽ അടയ്ക്കണം. 30 ശതമാനം കിഴിവിൽ ചിട്ടി പോകുന്ന മാസങ്ങളിൽ 1.50 ലക്ഷം രൂപയാണ് മാസ അടവ് വരുന്നത്. 70 ലക്ഷം രൂപ മുതൽ 90 ലക്ഷം വരെ ആവശ്യമുള്ളവർക്ക് ചേരാൻ സാധിക്കുന്ന ചിട്ടിയാണിത്.

ലേലം, ലേല കിഴിവ്
10-12 മാസം വരെ ചിട്ടി 30 ശതമാനം ലേല കിഴിവിൽ പോകാൻ സാധ്യതയുണ്ട്. ചിട്ടിയിലെ വരിക്കാരുടെ പണത്തിനുള്ള ആവശ്യം അനുസരിച്ച് വ്യത്യാസപ്പെടാം. ഇതിനുസരിച്ച് 13 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ ലേല കിഴിവ് പ്രതീക്ഷിക്കാം. ലേല കിഴിവിൽ ചിട്ടി വിളിച്ചാൽ ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനം ജിഎസ്ടിയും ഡോക്യുമെന്റേഷൻ ചാർജും കിഴിച്ചാണ് ചിട്ടി പണം കണക്കാക്കുക. ചിട്ടി സലയുടെ 5 ശതമാനമാണ് ഫോർമാൻസ് കമ്മീഷൻ.
മേൽ ബാധ്യതയ്ക്ക് ജാമ്യം
ചിട്ടി വിളിച്ചെടുക്കുമ്പോൾ പണം മുഴുവനായി ലഭിക്കാൻ ജാമ്യം ആവശ്യമാണ്. ചിട്ടി ലേലം വിളിക്കുന്നത് വരെ അടച്ച തുക ജാമ്യമില്ലാതെ പിൻവലിക്കാം. ബാക്കി തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്. വലിയ തുകയുടെ ചിട്ടിയായതിനാൽ വസ്തു ജാമ്യം ആവശ്യമായി വരും. മറ്റൊരു ചിട്ടിയിൽ ഉപയോഗിച്ച വസ്തുവിന് മൂല്യം ഉണ്ടെങ്കിൽ ചിട്ടിയിൽ ഉപയോഗിക്കാം.
ഒന്നിലധികം ജാമ്യങ്ങൾ ഉപയോഗിച്ചും ചിട്ടി പണം പിൻവലിക്കാം. സാലറിസർട്ടിഫിക്കറ്റ്, സ്വർണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവയാണ് ചിട്ടിക്ക് വേണ്ടിയുള്ള മറ്റു പ്രധാന ജാമ്യ വ്യവസ്ഥകൾ.
എവിടെ ലഭിക്കും ചിട്ടി
കെഎസ്എഫ്ഇയുടെ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല ബ്രാഞ്ചിലാണ് 1 കോടി രൂപയുടെ ചിട്ടി ആരംഭിക്കുന്നത്. ഉടൻ ആരംഭിക്കുന്ന ചിട്ടികളെ പറ്റി അറിയാൻ കെഎസ്എഫ്ഇയിൽ ഓൺലൈൻ സൗകര്യമുണ്ട്. ksfeonline.com/chitty/newchist എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജില്ല, സബ്സ്ക്രിപ്ഷൻ തുക എന്നിവ രേഖപ്പെടുത്തിയാൽ ചിട്ടി വിവരങ്ങൾ ലഭിക്കും.
ചിട്ടി ചേർന്നാൽ സ്വർണം ലഭിക്കും
ഏപ്രില്‍ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ കെഎസ്എഫ്ഇയിൽ ആരംഭിക്കുന്ന ചിട്ടികൾ ഡയമണ്ട് ചിട്ടികൾ എന്ന സ്കീമിന് കീഴിൽ വരുന്നവയാണ്. ഇക്കാലായളവിൽ ചിട്ടി ചേരുന്ന ചിട്ടികളിൽ നിന്ന് നറുക്കെടുക്കുന്നവർക്ക് സ്വർണാഭരണങ്ങൾ സമ്മാനാമായി ലഭിക്കും.
ബംബർ സമ്മാനമായി 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങൾ ലഭിക്കും. പണം ആവശ്യമുള്ളവർക്ക് 25 ലക്ഷം രൂപ നൽകും. 1000 പവൻ സ്വർണം മേഖലാ, ബ്രാഞ്ച് തല സമ്മാനങ്ങളായി ലഭിക്കും. മേഖലാ തല സമ്മാനമായി 10 പവന്‍ നൽകും. 10 പവൻ സ്വർണം വീതം 17 പേർക്കാണ് സമ്മാനം ലഭിക്കുക. പണമായി സമ്മാനം വേണ്ടവർക്ക് പരമാവധി 4.50 ലക്ഷം രൂപ ലഭിക്കും. ശാഖ തല സമ്മാനങ്ങൾ 3,744 പേര്‍ക്ക് ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
