അടുത്ത ഓണ കാലത്ത് 1 ലക്ഷം രൂപയ്ക്കടുത്ത് ചെലവാക്കാൻ ദിവസം 100 രൂപ മാറ്റിവെച്ചാൽ മതിയാകും. പറഞ്ഞു വരുന്നത് ചിട്ടിയുടെ സാധ്യതകളെ പറ്റിയാണ്. ദിവസം 100 രൂപ മാറ്റിവെച്ചാൽ 1 ലക്ഷം രൂപയുടെ ചിട്ടികളിൽ ചേരാൻ സാധിക്കും.
1 വർഷത്തിനപ്പുറം 90,000 രൂപയോളം വിളിച്ചെടുക്കാനും ഉപയോഗിക്കാനും സാധിക്കുന്ന ചിട്ടികൾ വായ്പകൾക്ക് ബദലായി ഉപയോഗിക്കാം. ഭാവിയിൽ വരാനിരിക്കുന്ന ആവശ്യങ്ങൾ നേരത്തെ അറിഞ്ഞ് പ്ലാൻ ചെയ്യുന്നവർക്ക് ഇത്തരത്തിൽ ചിട്ടി ഉപകാരപ്പെടും. ദിവസം 100 രൂപ മാസ അടവിൽ ആരംഭിക്കാൻ സാധിക്കുന്ന 2 ചിട്ടികളെ പരിചയപ്പെടാം.
1 ലക്ഷത്തിന്റെ ചിട്ടി
2000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ള 1ലക്ഷം രൂപയുടെ റെഗുലർ ചിട്ടിയിൽ മാസ അടവ് 100 രൂപ മാത്രമാണ് വരുന്നത്. ആദ്യ മാസം 2000 രൂപയും ചിട്ടി പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ ലേലം പോകുന്ന മാസങ്ങളിൽ 1,500 രൂപയുമാണ് അടവ് വരുന്നത്. ദിവസത്തിൽ ചിട്ടി തുക അടയ്ക്കുന്നവർ 100 രൂപ കരുതിയാൽ മാസത്തിൽ 15-20 ദിവസങ്ങൾ മാത്രമാണ് അടവ് വരുന്നത്.

ഏറ്റവും കുറഞ്ഞ അടവിൽ ചേരാൻ പറ്റിയ കെഎസ്എഫ്ഇ ചിട്ടിയാണിത്. 30 ശതമാനം ലേല കിഴിവിൽ ചിട്ടി വിളിച്ചെടുത്താൽ പരമാവധി 70,000 രൂപ ലഭിക്കും. ചിട്ടി കാലാവധി വരെ കാത്തിരുന്നാൽ ഫോർമാൻ കമ്മീഷനായ 5,000 രൂപ കുറച്ച് 95,000 രൂപ ലഭിക്കും. ഇതിൽ നിന്ന് ജിഎസ്ടി, ഫോർമാൻ കമ്മീഷൻ എന്നിവയും കുറയ്ക്കും.
2500 രൂപയുടെ ചിട്ടി
2500 രൂപ മാസ അടവ് വരുന്ന 40 മാസ കാലാവധിയുള്ള 1 ലക്ഷത്തിന്റെ ചിട്ടിയും 100 രൂപ പ്രതിദിന അടവിൽ ചേരാൻ സാധിക്കുന്ന റെഗുലർ ചിട്ടിയാണ്. ആദ്യ മാസം 2,500 രൂപയും ചിട്ടി 30 ശതമാനം ലേലത്തിൽ പോകുന്ന മാസങ്ങളിൽ 1,875 രൂപയാണ് ഈ മാസങ്ങളിൽ അടയ്ക്കേണ്ടി വരുന്നത്. ദിവസത്തിൽ അടവ് തിരഞ്ഞെടുക്കുന്നവർക്ക് 100 രൂപ വെച്ച് പരമാവധി 25 ദിവസമാണ് മാസത്തിൽ അടവ് വരുന്നത്.
1 വര്‍ഷത്തിനുള്ളില്‍ 88,000 രൂപയ്ക്ക് ലേലത്തിൽ ലഭിക്കാൻ സാധ്യതയുള്ള ചിട്ടിയാണിത്. 40 മാസ കാലാവധിയുള്ള 1 ലക്ഷത്തിന്റെ ചിട്ടി കാലാവധിയോളം കാത്തിരുന്നാൽ 5 ശതമാനം ഫോർമാൻസ് കമ്മീഷൻ കുറച്ച തുക ലഭിക്കും. ഇവിടെ 1 ലക്ഷത്തിന്റെ 5 ശതമാനം 5,000 രൂപയാണ് ഫോർമാൻസ് കമ്മീഷൻ. ഇതുപ്രകാരം 95,000 രൂപ ലഭിക്കും.
ചിട്ടിയിൽ പ്രതീക്ഷിക്കേണ്ട ചാർജുകൾ
ചിട്ടിയിൽ ഫോർമാൻസ് കമ്മീഷൻ, ജിഎസ്ടി എന്നീ ചാർജുകൾ ഈടാക്കും. 5 ശതമാനാണ് ഫോർമാൻ കമ്മീഷൻ. ഈ തുക ഉൾപ്പെടെയാണ് ചിട്ടി ലേലം വിളിക്കുന്നത്. 1 ലക്ഷം രൂപയുടെ ചിട്ടിയിൽ 5,000 രൂപ ഫോർമാൻസ് കമ്മീഷൻ നൽകണം. ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനം ജിഎസ്ടിയും വരിക്കാരൻ അടയക്കണം. ഈ ചിട്ടിയിൽ 900 രൂപയാണ് ജിഎസ്ടി അടയ്ക്കേണ്ടത്. ഇതിനൊപ്പം ഡോക്യുമെന്റേഷൻ ചാർജായി 250 രൂപയോളം നൽകേണ്ടി വരും.
എവിടെ ലഭിക്കും ഈ ചിട്ടികൾ
ഓൺലൈൻ കാലത്ത് സ്വന്തം ബ്രാഞ്ചിൽ തന്നെ ചിട്ടി ചേരണമെന്നില്ല. ഉടൻ ആരംഭിക്കുന്ന ചിട്ടികളെ പറ്റി അറിയാൻ കെഎസ്എഫ്ഇയിൽ ഓൺലൈൻ സൗകര്യമുണ്ട്. ksfeonline.com/chitty/newchist എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജില്ല, സബ്സ്ക്രിപ്ഷൻ തുക എന്നിവ രേഖപ്പെടുത്തിയാൽ ചിട്ടി വിവരങ്ങൾ ലഭിക്കും. ചിട്ടി വിശദാംശത്തോടൊപ്പം ചിട്ടി ആരംഭിക്കുന്ന ശാഖയിൽ നിന്ന് കോൾ ബാക്ക് സൗകര്യവും ലഭിക്കും. അതിനാൽ ഓൺലൈനായി ചിട്ടി വിശദാംശങ്ങൾ അറിയാം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
