വലിയ തുകയുടെ ആവശ്യങ്ങൾ വരുന്ന ഘട്ടത്തിൽ വായ്പയെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗവും. പലിശ നിരക്കുയർന്ന് നിൽക്കുന്നൊരു സമയത്ത് വായ്പ തിരിച്ചടവ് വലിയൊരു ബാധ്യതയായി മാറാനുള്ള സാധ്യതയുണ്ട്. ഇവിടെ ആവശ്യമായ തുകയുടെ ചിട്ടി ചേരുക എന്നത് മികച്ചൊരു സാമ്പത്തിക തീരുമാനമാകും.
മുൻകൂട്ടി പ്ലാൻ ചെയ്യാൻ സാധിക്കുന്ന സാമ്പത്തിക ആവശ്യമാണെങ്കിൽ ആവശ്യമായ തുകയോട് ചേർന്നൊരു ചിട്ടി ചേരുകയും കൃത്യ സമയത്ത് വിളിച്ചെടുക്കുകയും വേണം. ഇത്തരത്തിൽ 10 ലക്ഷം രൂപയിൽ താഴെ ആവശ്യമായി വരുന്നൊരാൾക്ക് ചേരാൻ പറ്റിയൊരു ചിട്ടി ഇവിടെ വിശദമാക്കാം.

10 ലക്ഷത്തിന്റെ ചിട്ടി
10,000 രൂപ പരമാവധി അടവ് വരുന്ന 100 മാസം കാലാവധിയുള്ള 10 ലക്ഷത്തിന്റെ സാധാരണ ചിട്ടിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ചിട്ടിയുടെ ആദ്യ മാസത്തിൽ 10,000 രൂപ അടയ്ക്കണം. ചിട്ടി 30 ശതമാനം ലേലത്തിൽ പോകുന്ന മാസങ്ങളിൽ ലേല കിഴിവായ 2,500 രൂപ കുറച്ച് 7,500 രൂപ അടച്ചാൽ മതിയാകും. 10,00 രൂപയ്ക്കും 7,500 രൂപയ്ക്കും ഇടയിലുള്ള തുകയാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരിക.
ലാഭ വിഹിതം
ചിട്ടിയിൽ നിന്ന് മാസത്തിൽ ലഭിക്കുന്ന പരമാവധി ലാഭ വിഹിതം 2,500 രൂപയാണ്. ചിട്ടിയുടെ തുടക്കത്തിൽ 30 ശതമാനം ലേല കിഴിവിൽ ചിട്ടി ലഭിക്കും. ഈ സമയത്ത് 3 ലക്ഷം രൂപ കിഴിവിലാണ് ചിട്ടി ലേലത്തിൽ പോവുന്നത്. ഇവിടെ ഫോർമാൻ കമ്മീഷൻ 50,000 രൂപ കിഴിച്ചാൽ 2.50 ലക്ഷം രൂപ ചിട്ടി അംഗങ്ങൾക്കുള്ള ലാഭ വിഹിതമാണ്. 2.50 ലക്ഷം 100 പേർക്ക് വീതിക്കുമ്പോഴാണ് ഒരാൾക്ക് 2,500 രൂപ ലാഭ വിഹിതം ലഭിക്കുന്നത്.
പരമാവധി ലാഭ വിഹിതം
100 മാസം കാലാവധിയുള്ള 10 ലക്ഷം രൂപയുടെ ചിട്ടിയിൽ എത്ര രൂപ ലാഭ വിഹിതം ലഭിക്കാൻ സാധ്യതയുണ്ടെന്ന് നോക്കാം. ലാഭ വിഹിതം ചിട്ടിയിൽ ചേരുന്നവരുടെ സാമ്പത്തിക ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ലഭിക്കുക. ചിറ്റാളന്മാർ ചിട്ടി വിളിച്ചെടുക്കാൻ താൽപര്യം കാണിക്കാത്ത സാഹചര്യത്തിൽ ചി്ട്ടിയിൽ നിന്ന് ലാഭ വിഹിതം കുറയും.
നല്ല രീതിയിൽ ലേലം നടക്കുകയാണെങ്കിൽ 10 ലക്ഷത്തിന്റെ ചിട്ടിയിൽ നിന്ന് 1.70 രൂപ ലേല കിഴിവ് പ്രതീക്ഷിക്കാം. ചിട്ടി ലേലം വിളിച്ചെടുത്തയാളും അവസാനം വരെ ചിട്ടിയിൽ തുടരുന്നവർക്കും 8.30 ലക്ഷം രൂപ വരെ ചിട്ടിയിൽ അടച്ചാൽ മതിയാകും.
അവസാനം വരെ ചിട്ടിയിൽ തുടരുന്നവർക്ക് ഫോർമാൻ കമ്മീഷൻ കുറച്ച് 9,50,000 രൂപയാണ് ലഭിക്കുക. 1.20 ലക്ഷം രൂപ ലാഭം നേടാൻ സാധിക്കും. 6.5 ലക്ഷം രൂപയ്ക്ക് ചിട്ടി ലഭിച്ചൊരാൾക്ക് അധികമായി പതിനായിരം രൂപയോളം മാത്രമാണ് അടയ്ക്കേണ്ടി വരിക.
ലേലം വിളിച്ചെടുത്താൽ
അത്യാവശ്യകാർക്ക് 30 ശതമാനം ലേല കിഴിവിൽ ചിട്ടി സ്വന്തമാക്കാം. പരമാവധി 30 ശതമാനം ആണ് ചിട്ടിയുടെ ലേല കിഴിവ്. 30 ശതമാനം കിഴിവില്‍ ചിട്ടി വിളിച്ചാല്‍ 7 ലക്ഷം രൂപ ലഭിക്കും. ഈ തുകയിൽ നിന്ന് ഫോർമാൻ കമ്മീഷന്റെ 18 ശതമാനം ജിഎസ്ടിയും ഡോക്യുമെന്റേഷൻ ചാർജും നൽകണം.
എവിടെ ലഭിക്കും ചിട്ടി
എറണാകുളം ജില്ലയിലെ ഇടപ്പള്ളി ശാഖയില്‍ ഏപ്രില്‍ മാസം 28ന് ആരംഭിക്കുന്നൊരു 10 ലക്ഷത്തിന്റെ ചിട്ടിയുണ്ട്. കാക്കനാട് ശാഖയിലെ ഇതേ ചിട്ടി മേയ്22 ഓടെയാണ് ആരംഭിക്കുക. കോട്ടയത്ത് വൈക്കം ടോള്‍ ജംഗ്ഷന്‍ ശാഖയിലുള്ള ചിട്ടിയും മേയ് മാസത്തിലാണ് ആരംഭിക്കുന്നത്. 10 ലക്ഷത്തിന്റെ ഇതേ ചിട്ടി കോഴിക്കോട് മേപ്പയ്യൂർ ശാഖയിൽ മാർച്ച് 27 ന് ആരംഭിക്കുന്നുണ്ട്.
കെഎസ്എഫ്ഇ ആരംഭിക്കുന്ന പുതിയ ചിട്ടികളെ പറ്റി അറിയാൻ ഓൺലൈൻ സംവിധാനമുണ്ട്. ksfeonline.com എന്ന വെബ്സൈറ്റ് വഴിയാണ് പുതിയ ചിട്ടികൾ ഏതൊക്കെ എന്നറിയാം. New Chits എന്ന സെക്ഷനിൽ ജില്ലയും ബ്രാഞ്ചും തിരഞ്ഞെടുത്ത് ഓരോ ബ്രാഞ്ചിലെയും ആരംഭിക്കാനിരിക്കുന്ന ചിട്ടികൾ അറിയാൻ സാധിക്കും. ഇതേ വെബ്സൈറ്റ് വഴി ചിട്ടിയിൽ പണമടയ്ക്കാനും സാധിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
