കുറഞ്ഞ മാസ അടവിൽ ചിട്ടി ചേരാൻ സാധിക്കുന്നൊരു വഴിയാണ് പ്രതിദിന അടവിൽ ചിട്ടി ചേരുക എന്നത്. ചിട്ടി തുക മാസത്തിൽ അടയ്ക്കുന്നതിന് പകരം പ്രതിദിന അടവാണ് ഇവിടെ തിരഞ്ഞെടുക്കേണ്ടത്. ചില കെഎസ്എഫ്ഇ ബ്രാഞ്ചുകൾ ഈ തരത്തിൽ ദിനം പ്രതി അടവ് സ്വീകരിക്കുന്നുണ്ട്.
ചെറിയ തുകയുടെ ചിട്ടി ചേരുന്നത് വഴിയുള്ള മറ്റൊരു ഗുണം ജാമ്യത്തിലാണ്. മേൽ ബാധ്യത കുറഞ്ഞു വരുമ്പോൾ സ്വർണമോ സ്ഥിര നിക്ഷേപ രസീതോ ഇൻഷൂറൻസ് പരിരക്ഷയോ പോലുള്ള ചെറിയ ജാമ്യം വഴി ചിട്ടി സ്വന്തമാക്കാം. ഇത്തരത്തിലുള്ള 2 ലക്ഷ രൂപയുടെ ചിട്ടിയെ പരിചയപ്പെടാം
2 ലക്ഷത്തിന്റെ ചിട്ടി
5,000 രൂപ മാസ അടവും 40 മാസ കാലാവധിയുമാണ് 2 ലക്ഷത്തിന്റെ ചിട്ടിയിൽ വരുന്നത്. ഇത് പ്രതിദിന അടവിലേക്ക് കണക്കാക്കിയാൽ ചെറിയ തുക മാത്രമാണ് ദിവസ അടവ് വരുന്നത്. ആദ്യ മാസം 5,000 രൂപയും ചിട്ടി പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ പോകുന്ന മാസങ്ങളിൽ 3,750 രൂപയുമാണ് അടവ് വരുന്നത്. ദിവസം 125 രൂപയ്ക്കും 167 രൂപയ്ക്കും ഇടയിൽ തുക മാറ്റിവെച്ചാൽ മാസ അടവ് സാധിക്കും.

എത്ര രൂപ ലഭിക്കും
40 മാസം കാലാവധിയുള്ള 2 ലക്ഷത്തിന്റെ ചിട്ടിയിൽ പരമാവധി ലേല കിഴിവ് 30 ശതമാനം ആണ്. പരമാവധി ലേല കിഴിവിൽ ചിട്ടി വിളിച്ചാൽ 1.40 ലക്ഷം രൂപയാണ് ലഭിക്കുക. ലഭിക്കും. 3 വര്‍ഷം നാല് മാസം കാലാവധിയുള്ള ചിട്ടിയിൽ 10 മാസത്തിനിടയിൽ 1.75 ലക്ഷം രൂപ വരെ ലഭിക്കാനുള്ള സാധ്യതയുണ്ട്.
ചിട്ടി ലേലം തുടരുമ്പോൾ 15 മാസം കാത്തിരുന്നാൽ 1.80 ലക്ഷം രൂപ വരെ വിളിച്ചെടുക്കാം. കാലാവധി വരെ കാത്തിരുന്നാൽ 1.90 ലക്ഷം രൂപ ലഭിക്കും.
ചാർജുകൾ
ചിട്ടിയിൽ ഫോർമാൻസ് കമ്മീഷൻ, ജിഎസ്ടി എന്നീ ചാർജുകൾ ഈടാക്കും. 5 ശതമാനാണ് ഫോർമാൻ കമ്മീഷൻ. 2 ലക്ഷം രൂപയുടെ ചിട്ടിയിൽ 10,000 രൂപ ഫോർമാൻസ് കമ്മീഷൻ നൽകണം. ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനം ജിഎസ്ടിയും വരിക്കാരൻ അടയക്കണം. ഈ ചിട്ടിയിൽ 1,800 രൂപയാണ് ജിഎസ്ടി അടയ്ക്കേണ്ടത്.
ജാമ്യങ്ങൾ
ചിട്ടിയിൽ ബാക്കി അടയ്ക്കാനുള്ള തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്. ചിട്ടിയിൽ എത്ര മാസത്തവണകൾ ബാക്കിയുണ്ടോ ആ സംഖ്യയെ പ്രതി മാസ തവണ സംഖ്യ കൊണ്ട് ഗുണിച്ചാൽ ഭാവി ബാധ്യത കണക്കാക്കാം. ഭൂമി, സാലറി സർട്ടഫിക്കറ്റ്, സ്വർണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, സ്ഥിര നിക്ഷേപങ്ങളുടെ രസീത്, ബാങ്ക് ഗ്യാരണ്ടി എന്നിവയാണ് പ്രധാന ജാമ്യങ്ങൾ.
വലിയ ചിട്ടികളാണെങ്കിൽ മേൽ ബാധ്യതയ്ക്ക് അനുസരിച്ച് വലിയ മൂല്യമുള്ള ജാമ്യങ്ങൾ നൽകണം. സാലറി സർട്ടിഫിക്കറ്റ്, വസ്തു ജാമ്യം എന്നിവ ജാമ്യമായി നൽകാൻ ഇല്ലാത്തവർക്ക് ചെറിയ ചിട്ടി തിരഞ്ഞെടുക്കാം. 2 ലക്ഷം രൂപയുടെ ചിട്ടിയാണെങ്കിൽ, സ്വർണമോ, ഇൻഷൂറൻസ് പോളിസിയോ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റോ ജാമ്യമായി നൽകി ചിട്ടി പണം പിൻവലിക്കാം.
എവിടെ ലഭിക്കും ചിട്ടി
ആലപ്പുഴ ഒന്നാം ബ്രാഞ്ചിലും എറണാകുളം ജില്ലയിലെ ആലുവ ബ്രാഞ്ചിലും ഉടൻ ആരംഭിക്കുന്ന ചിട്ടികളുടെ കൂട്ടത്തിൽ 5,000 രൂപ മാസ അടവുള്ള 40 മാസത്തിന്റെ 2 ലക്ഷം രൂപയുടെ ചിട്ടിയുണ്ട്. ഉടൻ ആരംഭിക്കുന്ന ചിട്ടികളെ പറ്റി അറിയാൻ കെഎസ്എഫ്ഇയിൽ ഓൺലൈൻ സൗകര്യമുണ്ട്. ksfeonline.com/chitty/newchist എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജില്ല, സബ്സ്ക്രിപ്ഷൻ തുക എന്നിവ രേഖപ്പെടുത്തിയാൽ ചിട്ടി വിവരങ്ങൾ ലഭിക്കും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications