ഭാവിയിൽ ആവശ്യമായി വരുന്ന സാമ്പത്തിക ചെലവുകൾക്ക് വായ്പയെടുക്കാതെ പണം ക്രമീകരിക്കാനാണ് പൊതുവെ ചിട്ടികൾ ഉപകാരപ്പെടുത്തുന്നത്. ആവശ്യമുള്ള തുകയുടെ ചിട്ടി ചേർന്ന് മാസത്തിൽ കൃത്യമായ അടവ് തുടർന്ന് ആവശ്യമുള്ള സമയത്ത് ചിട്ടി വിളിച്ചെടുത്താൽ പലപ്പോഴും വായ്പയേക്കാൾ ലാഭകരമാകാറുണ്ട്. ഈ രംഗത്തെ പ്രമുഖ സർക്കാർ കമ്പനിയാണ് കെഎസ്എഫ്ഇ. ഇടപാടുകാരെ ആകർഷിക്കാൻ കെഎസ്എഫ്ഇ വിവിധ ക്യാമ്പയിനുകൾ ആരംഭിക്കാറുണ്ട്. ഇത്തരത്തിൽ ഈയിടെ കെഎസ്എഫ്ഇ ക്യാമ്പയിനാണ് കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടി 2.0.
കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടി 2.0
കെഎസ്എഫ്ഇ ചിട്ടി വരിക്കാർക്കായി ആരംഭിച്ച ഡയമണ്ട് ചിട്ടി സ്കീം സെപ്റ്റംബർ 30 ന് അവസാനിച്ചിരുന്നു. ഇതിന്റെ രണ്ടാം പതിപ്പാണ് കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടി 2.0. ക്യാമ്പയിൻ കാലയളവിൽ ചിട്ടി ചേരുന്നവരിൽ നിന്നും നറുക്കെടുത്താണ് സമ്മാനങ്ങൾ നൽകുന്നത്. 15 ലക്ഷം രൂപ വിലയുള്ള ഡയമണ്ട് ആഭരണങ്ങളോ അല്ലെങ്കിൽ 15 ലക്ഷം രൂപയാണ് ബമ്പർ സമ്മാനമായി സംസ്ഥാന തലത്തിൽ ഒരാൾക്ക് ലഭിക്കുക.

മേഖലാതലത്തിൽ 16 മേഖലകളിലും ഡിജിറ്റൽ ബിസിനസ്സ് സെന്ററിലുമായി 34 പേർക്ക് 2.50 ലക്ഷം രൂപ വിലയുള്ള ഡയമണ്ട് ആഭരണങ്ങൾ അല്ലെങ്കിൽ 2.50 ലക്ഷം രൂപ വീതം സമ്മാനമായി നൽകും. ശാഖാതലത്തിൽ ഓരോ 30 ചിട്ടി എൻറോൾമെൻറ് പൂർത്തിയാകുമ്പോഴും അതിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരാൾക്ക് 3000 രൂപയുടെ ഗിഫ്റ്റ് ചെക്ക് നൽകും.
സ്കീം കാലാവധിയിൽ 3 ലക്ഷം വരിക്കാർ ചിട്ടിയിൽ ചേരുന്നത് കണക്കാക്കിയാൽ 3000 രൂപയുടെ 10,000 ഗിഫ്റ്റ് ചെക്കുകളാണ് സമ്മാനമായി നൽകുക. ആകെ 4 കോടി രൂപയുടെ സമ്മാനങ്ങൾ ലഭിക്കും.
ഏതൊക്കെ ചിട്ടിക്ക് സമ്മാനം
2023 ഒക്ടോബര്‍ 10 മുതലാണ് കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടികൾ 2.0 ആരംഭിച്ചത്. സ്കീം കാലാവധി 2024 ജനുവരി 31 വരെയാണ്. ഈ സമയ പരിധിക്കുള്ളിൽ ആരംഭിക്കുന്ന ഏത് ചിട്ടിക്കും കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടികൾ 2.0 സ്കീമിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. ഈ ചിട്ടിയിൽ ചേരുന്ന വരിക്കാർക്ക് നറുക്കിലൂടെ സമ്മാനം നേടാം.
ഉടൻ ആരംഭിക്കുന്ന ചിട്ടികൾ
ആലപ്പുഴ ജില്ലയിലെ അരൂര്‍ ശാഖയില്‍ മൂന്ന് ചിട്ടികളാണ് സ്‌കീം കാലാവധിക്കുള്ളില്‍ ആരംഭിക്കുന്നത്. 25,000 രൂപ മാസ അടവുള്ള 40 മാസ കാലയളവുള്ള 10 ലക്ഷത്തിന്റെ സാധാരണ ചിട്ടി ഡിസംബര്‍ 20 ന് ആരംഭിക്കും.
50,000 രൂപ മാസ അടവുള്ള 40 മാസത്തെ 20 ലക്ഷത്തിന്റെ ചിട്ടിയും ഇതേ ദിവസം ആരംഭിക്കും. 10,000 രൂപ മാസ അടവും 60 മാസ കാലാവധിയുമുള്ള 6 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന്‍ ചിട്ടി ജനുവരി 15 ഓടെ ആരംഭിക്കും.
കണ്ണൂര്‍ ജില്ലയിലെ ചാലോട് ശാഖയില്‍ 5,000 രൂപ മാസ അടവുള്ള 100 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ ചിട്ടി 2024 ജനുവരി 20ന് ആരംഭിക്കും. 10,000 രൂപ മാസ അടവുള്ള 50 മാസത്തെ 5 ലക്ഷത്തിന്റെ ചിട്ടി ഡിസംബര്‍ 15 ന് ആരംഭിക്കും.
തൃശൂര്‍ അയ്യന്തോള്‍ ശാഖയില്‍ 6 ചിട്ടികള്‍ സ്‌കീം കാലാവധിയില്‍ ആരംഭിക്കും. 4,000 രൂപ മാസ അടവുള്ള 1.20 ലക്ഷത്തിന്റെ ചിട്ടിയും 2,500 രൂപ മാസ അടവുള്ള 40 മാസ കാലയളവുള്ള 1 ലക്ഷത്തിന്റെ ചിട്ടിയും ഡിസംബര്‍ അഞ്ചിന് ആരംഭിക്കും.
10,000 രൂപ മാസഅടവുള്ള 50 മാസത്തെ ചിട്ടി ഡിസംബര്‍ 13 നും 30 മാസത്തെ ചിട്ടി ഡിസംബര്‍ 15 നും ആരംഭിക്കും. 25,000 രൂപ മാസ അടവുള്ള 40 മാസത്തെ ചിട്ടി ഡിസംബര്‍ 17 ന് ആരംഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications