കെഎസ്എഫ്ഇ ചിട്ടി ചേർന്ന് ചിട്ടി വിളിച്ച് തുല്യമായ ജാമ്യം നൽകിയാൽ പണം ലഭിക്കും. വലിയ തുകയുടെ സാമ്പത്തിക ആവശ്യങ്ങൾ വരാനുള്ളവർക്ക് അനുയോജ്യമായൊരു സാമ്പത്തിക ഉപകരമാണ് കെഎസ്എഫ്ഇ ചിട്ടികൾ. എന്നാൽ ചിട്ടിയിൽ നിന്ന് സ്വർണം ലഭിക്കുന്നത് എങ്ങനെ.
കെഎസ്എഫ്ഇ ചിട്ടി വരിക്കാർക്കായി ആരംഭിച്ച ഡയമണ്ട് ചിട്ടി സ്കീം പ്രകാരമാണ് ഭാഗ്യശാലികളായ ചിട്ടി വരിക്കാർക്ക് സ്വർണം സമ്മാനം ലഭിക്കുന്നത്. നിശ്ചിത കാലയളവിൽ ചിട്ടി ചേരുന്നവർക്കാണ് ഈ സ്കീമിന്റെ ഗുണം ലഭിക്കുക. പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 30 ന് അവസാനിക്കും.
കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടി
കെഎസ്എഫ്ഇ ഉപഭോക്താക്കളുമായി ലാഭം പങ്കിടുന്നതിനാണ് സ്കീമുകൾ ആരംഭിക്കുന്നത്. ഇത്തരത്തിൽ പുതുതായി ആരംഭിച്ച സ്കീമാണ് കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടി. ഏപ്രില്‍ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ ചിട്ടിയിൽ ചേരുന്ന അംഗങ്ങൾക്ക് സ്വർണവും ഡയമണ്ടും അടക്കമുള്ള സമ്മാനങ്ങളാണ് ലഭിക്കുക. ഇക്കാലയളവിൽ ആരംഭിക്കുന്ന ചിട്ടികളിൽ ചേരുന്നവർക്ക് ഡയമണ്ട് ചിട്ടിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതോടൊപ്പം ചിട്ടി വായ്പ സൗകര്യവും നേടാം.

സമ്മാനങ്ങൾ
ബംബർ സമ്മാനമായ 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും ആകെ 1,000 പവൻ സ്വർണ സമ്മാനങ്ങളുമാണ് കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടിയിലൂടെ വരിക്കാർക്ക് നൽകുന്നത്. 25 ലക്ഷം രൂപ വില വരുന്ന ഡയമണ്ട് ആഭരണങ്ങളാണ് ഒന്നാം സമ്മാനം. നറുക്കെടുപ്പിലൂടെ ഒരാൾക്ക് സമ്മാനം ലഭിക്കും. ആഭരണങ്ങൾ ആവശ്യമില്ലാത്തവർക്ക് 25 ലക്ഷം രൂപയും സമ്മാനമായി സ്വീകരിക്കാം. ഇതോടൊപ്പം മേഖലാ തല സമ്മാനങ്ങളും ബ്രാഞ്ച് തല സമ്മാനങ്ങളും ലഭിക്കും.
10 പവൻ 17 പേർക്ക്
മേഖലാ തലത്തിൽ 10 പവനാണ് സമ്മാനമായി നൽകുന്നത്. 10 പവൻ വീതം 17 പേർക്കാണ് സമ്മാനം ലഭിക്കുക. 16 മേഖലകളിലും ഒരു ഡിജിറ്റൽ ബിസിനസ് സെന്ററിലുമായാണ് 17 പേർക്ക് സമ്മാനം ലഭിക്കുക. പണമായി സമ്മാനം വേണ്ടവർക്ക് പരമാവധി 4.50 ലക്ഷം രൂപ ലഭിക്കും. ശാഖ തലത്തിലെ സമ്മാനങ്ങളും സ്വർണത്തിലാണ്. 3,744 പേര്‍ക്ക് സമ്മാനം ലഭിക്കും.
ശാഖാതലത്തില്‍ ഓരോ ശാഖയുടെയും വാര്‍ഷിക വരുമാനം കണക്കാക്കി വ്യത്യസ്ത അളവിലാണ് സമ്മാനം നൽകുന്നത്. 1.50 കോടിക്ക് മുകളില്‍ വാർഷിക ബിസിനസ് നടത്തുന്ന ശാഖകളിൽ നിന്ന് 8 പേര്‍ക്ക് 10,000 രൂപ വില വരുന്ന സ്വര്‍ണ നാണയം ലഭിക്കും.
75 ലക്ഷത്തിനും 1.50 കോടി രൂപയ്ക്കും ഉള്ളില്‍ വാർഷിക ബിസിനസ് നടത്തുന്ന ശാഖകളിൽ നിന്ന് 5 പേര്‍ക്ക് 10,000 രൂപയുടെ സ്വര്‍ണ നാണയം സമ്മാനമായയി ലഭിക്കും. 75 ലക്ഷത്തിന് താഴെ ബിസിനസുള്ള ശാഖകയില്‍ നിന്ന് നറുക്കെടുക്കുന്ന 3 പേര്‍ക്കാണ് 10,000 രൂപയുടെ സ്വർണം ലഭിക്കുക. പണമായി പരമാവധി 10,000 രൂപയും ലഭിക്കും.
ചിട്ടിയിലും ആനുകൂല്യം
നറുക്കെടുപ്പിലൂടെ ഭാഗ്യമുള്ളവർക്കാണ് സമ്മാനം ലഭിക്കുക. കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടിയുടെ ഭാഗമായി ചിട്ടിയുടെ ആകെ അടവിന്റെ 5 ശതമാനം അടയ്ക്കുന്നവർക്ക് 50 ശതമാനം തുക വായ്പ ലഭിക്കും. 40 മാസ കാലയളവുള്ള 25,000 രൂപ മാസ അടവുള്ള 10 ലക്ഷം രൂപയുടെ ചിട്ടി ചേർന്നൊരാൾക്ക് 2 മാസത്തെ അടവ് കഴിഞ്ഞാല്‍ 5 ലക്ഷം രൂപ വരെ വായ്പ എടുക്കാൻ സാധിക്കും. ഇത് ഡയമണ്ട് ചിട്ടി സ്കീം വഴി ചേർന്ന എല്ലാവർക്കും ലഭിക്കും.
വായ്പയ്ക്ക് പലിശയും ജാമ്യവും നൽകണമെന്ന കാര്യം ശ്രദ്ധിക്കണം. 12.50 ശതമാനമാണ് ചിട്ടി വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്. ഏതൊക്കെ ചിട്ടിക്ക് ആനുകൂല്യം 2023 ഏപ്രിൽ 17 നും സെപ്റ്റംബർ 30നു ഇടയിൽ കെഎസ്എഫ്ഇ ശാഖകളിൽ ആരംഭിക്കുന്ന ചിട്ടികളിൽ ചേരുന്നവർക്കാണ് ഡയമണ്ട് ചിട്ടിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഇക്കാലയളവിൽ മുടക്കചിട്ടി ഏറ്റെടുക്കുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
