കെ.എസ്.എഫ്.ഇ ചിട്ടികൾ കേരളത്തിനു പുറത്തുള്ള പ്രവാസി മലയാളികൾക്കും ജനപ്രിയമാണ്. കെ.എസ്.എഫ്.ഇയുടെ സേവനം കേരളത്തിനു പുറത്തും ഉണ്ട്. പ്രവാസികൾക്ക് ഉറപ്പുള്ള സാമ്പത്തിക നേട്ടം നൽകുന്നതിനാണ് കെ.എസ്.എഫ്.ഇ ആദ്യം പ്രവാസി ചിട്ടി എന്ന പേരിൽ ഒരു ചിട്ടി ആരംഭിച്ചത്. ഈ സ്കീം പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. കെ.എസ്.എഫ്.ഇയുടെ ബ്രാഞ്ചിൽ നേരിട്ട് സന്ദർശിക്കാതെ എല്ലാം ഓൺലൈനായിട്ട് പൂർത്തിയാക്കാം.
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിക്കൊപ്പം ഒരു പുതിയ നിക്ഷേപ പദ്ധതി കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്നു. അതാണ് കെ.എസ്.എഫ്.ഇ ഡ്യൂവോ. നിക്ഷേപവും ചിട്ടിയും ചേർന്നുള്ള ഇരട്ട നേട്ടം ലഭ്യമാക്കുന്നതിനാണ് കെ.എസ്.എഫ്.ഇ ഡ്യൂവോ ലക്ഷ്യം വെക്കുന്നത്. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുമായി ബന്ധപ്പെടുത്തിയിട്ടുള്ള സ്കീമാണിത്. ഇതും പൂർണ്ണമായും ഓൺലൈൻ വഴിയാണ് ഇടപാടുകൾ നടത്തുന്നത്.
കെ.എസ്.എഫ്.ഇ ഡ്യൂവോ
കെ.എസ്.എഫ്.ഇ ഡ്യൂവോ ഒരു നിക്ഷേപ പദ്ധതി പോലെ പ്രവർത്തിക്കും. ഓരോ ദിവസവും അക്കൗണ്ടിലുള്ള തുകയുടെ പലിശ കണക്കാക്കി ഓരോ മൂന്നു മാസത്തിലും ഇത് നിക്ഷേപത്തിനൊപ്പം കൂട്ടിച്ചേർക്കും. അതിലൂടെ കൂട്ടുപലിശയുടെ ആനുകൂല്യവും ഉറപ്പാക്കാം. മറ്റൊരു പ്രത്യേകത എന്തെന്നാൽ നിങ്ങൾക്ക് ചിട്ടിയുടെ മാസത്തവണ ഡ്യുവോയിലൂടെ ഓട്ടമാറ്റിക് ആയി സെറ്റ് ചെയ്യാൻ സാധിക്കും. ഈ ഓപ്ഷനുള്ളതിനാൽ നിങ്ങളുടെ പ്രവാസി ചിട്ടിയുടെ തിരിച്ചടവ് ഒരിക്കലും മുടങ്ങില്ല.
ചിട്ടിയുടെ തവണകൾ കൃത്യ സമയത്ത് തിരിച്ചടക്കാതെ വരുമ്പോഴുണ്ടാവുന്ന നഷ്ടങ്ങൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. തിയ്യതികൾ മറന്നു പോവുന്നവർക്കും കെ.എസ്.എഫ്.ഇ ഡ്യൂവോ മികച്ച പദ്ധതിയാണ്.

കെ.എസ്.എഫ്.ഇ ഡ്യൂവോയുടെ നേട്ടങ്ങൾ എന്തെല്ലാം..?
- നിങ്ങൾക്ക് ഒരേ സമയം ചിട്ടിയുടെയും നിക്ഷേപത്തിന്റെയും നേട്ടം ഉറപ്പാക്കാം. ചിട്ടിയിൽ നിന്നും പണം പിൻവലിക്കുമ്പോൾ കെ.എസ്.എഫ്.ഇ ഡ്യൂവോ അക്കൗണ്ട് ജാമ്യമായി നൽകാം.
- നിക്ഷേപങ്ങൾക്ക് കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്ന പലിശ ഉയർന്നതാണ്. പക്ഷേ കെ.എസ്.എഫ്.ഇ ഡ്യൂവോയിൽ നിന്നും ലഭിക്കുന്ന പലിശക്ക് നികുതി ബാധകമാണ്.
- തിയ്യതി മറന്നു പോവുന്നവരാണോ നിങ്ങൾ? എങ്കിൽ ചിട്ടി തവണ ഓട്ടമാറ്റിക്കായി സെറ്റുചെയ്യാൻ ഡ്യുവോ അക്കൗണ്ടിൽ ഓപ്ഷനുണ്ട്. കൃത്യ സമയത്ത് തന്നെ തുക അക്കൗണ്ടിൽ നിന്നും ചിട്ടിയിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും.
- കെ.എസ്.എഫ്.ഇ ഡ്യൂവോയിൽ ഉയർന്ന നിക്ഷേപത്തിനു പരിധിയില്ല.
- ഇവിടെ നിക്ഷേപ കാലാവധി മൂന്നു വർഷം വരെയാണ്. എന്നാൽ ഏറ്റവും വലിയ നേട്ടം കൂട്ടുപലിശയാണ്. ഈ നിക്ഷേപത്തിൽ മൂന്നു മാസം കൂടുമ്പോൾ കൂട്ടുപലിശ കണക്കാക്കും.
- ആവശ്യമെങ്കിൽ നിക്ഷേപ തുക എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. മാത്രമല്ല ചിട്ടിക്ക് വേണ്ടി ചെയ്ത ഓട്ടമാറ്റിക് പേയ്മെന്റും എപ്പോൾ വേണമെങ്കിലും മാറ്റാവുന്നതാണ്.
പലിശയില്ലാതെ ഇവിടെ പണം തരും, 2 ലക്ഷം വരെ ലാഭം കിട്ടും: ഈ സ്കീമിനെ കുറിച്ച് അറിയാം....
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കെ.എസ്.എഫ്.ഇ ഡ്യൂവോ പ്രവാസി ചിട്ടിയുടെ അതേ മോഡലിൽ ഡിസൈൻ ചെയ്തിരിക്കുന്നു. ഇവ രണ്ടും ഒരുമിച്ച് ബന്ധിപ്പിച്ചതിനാൽ ചിട്ടിയുടെ പ്രവർത്തനം കൂടുതൽ സുഖകരമാവും. നിലവിൽ കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടികൾ 130ൽപരം രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് ചേരാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications