കെഎസ്എഫ്ഇയുടെ പ്രധാന ഉത്പന്നമാണ് ചിട്ടികൾ, റെഗുലർ, മൾട്ടി ഡിവിഷൻ ചിട്ടികൾ കെഎസ്എഫ്ഇ നടത്തുന്നുണ്ട്. എന്നാൽ ചിട്ടി മാത്രമാല്ല കെഎസ്എഫ്ഇ നടത്തുന്നത്. സർക്കാറിന്റെ ബാങ്കിതര ധനകാര്യ സ്ഥാപനമായതിനാൽ നിരവധി നിക്ഷേപ, വായ്പ പദ്ധതികൾ കെഎസ്എഫ്ഇ നടത്തുന്നുണ്ട്. വേഗത്തിൽ, കുറഞ്ഞ പലിശയിൽ ലഭിക്കുന്ന ഇത്തരം പദ്ധതികളെ പറ്റി അറിയാം.
സ്വർണ വായ്പ
വനിതകള്‍ക്ക് മാത്രമായുള്ള കെഎസ്എഫ്ഇയുടെ സ്വർണ വായ്പ പദ്ധതിയാണ് അജയ്യ. 6.50 ശതമാനം പലിശ നിരക്കിൽ 50,000 രൂപ വരെ വായ്പ ലഭിക്കും. 6 മാസമാണ് വായ്പ കാലാവധി. 6 മാസത്തിനുള്ളിൽ അടച്ചു തീര്‍ക്കാത്ത വായ്പകൾക്ക് മുകളിൽ 9.00 ശതമാനം പലിശ ഈടാക്കും.
ഏറ്റവും കുറവ് പലിശ നിരക്കിൽ ലഭിക്കുന്ന കെഎസ്എഫ്ഇയുടെ വായ്പയാണ് ജനമിത്രം ഗോള്‍ഡ് ലോണ്‍. 4.9 ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 1 വർഷമാണ് കാലാവധി.
പ്രവാസി വായ്പ
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് നാട്ടിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായം കെഎസ്എഫ്ഇ നൽകുന്നുണ്ട്. പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 5 ലക്ഷം രൂപയാണ് കെഎസ്എഫ്ഇ നൽകുന്നത്. പരമാവധി 36 മാസമാണ് വായ്പയുടെ കാലാവധി.
3 ശതമാനം പലിശ ഇളവിൽ 6 ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക. അഞ്ച് ലക്ഷം രൂപയുടെ വായ്പയ്ക്ക് 1 ലക്ഷം രൂപ സബ്സിഡി ലഭിക്കും. ഇതിനാൽ 4 ലക്ഷം രൂപ മാത്രം തിരിച്ചടച്ചാൽ മതിയാകും.
നോര്‍ക്ക റൂട്ട്‌സുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് വായ്പ അനുവദിക്കുന്നത്. 1 ലക്ഷത്തിന്റെ സ്ബസിഡിയും പലിശയിൽ 3 ശതമാനം ഇളവും നൽകുന്നത് നോർക്ക റൂട്സാണ്. ഇതിനൊപ്പം സംരംഭം ആരംഭിക്കുന്നതിനുള്ള പദ്ധതിയും സാങ്കേതിക സഹായവും പ്രവാസികൾക്ക് നോര്‍ക്ക വഴി ലഭ്യമാകും. ഇതുവരെ 7,000 പേര്‍ക്ക് കെഎസ്എഫ്ഇ വായ്പ നൽകി.
പ്രവാസി ചിട്ടി
കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ജോലി ചെയ്യുന്ന പ്രവാസികൾക്കായി കെഎസ്എഫ്ഇ ആരംഭിച്ച ചിട്ടിയാണ് പ്രവാസി ചിട്ടി. ചിട്ടിയിൽ ചേരുന്നതും പണം അടയ്ക്കുന്നതും ലേലവും അടക്കം എല്ലാ നടപടികളും പൂർണമായും ഓൺലൈൻ എന്നതാണ് പ്രവാസി ചിട്ടിയുടെ പ്രത്യേകത. ഇതിനായി ആപ്പും പ്രത്യേക വെബ്സൈറ്റും കെഎസ്എഫ്ഇ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും കസ്റ്റര്‍ സപ്പോര്‍ട്ടും ഇന്‍ഷൂറന്‍സ് പരിരക്ഷയും പെൻഷൻ ആനുകൂല്യങ്ങളും ലഭിക്കും.
2,500 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 1 ലക്ഷം രൂപയുടെ ചിട്ടി മുതൽ 4,00,000 ലക്ഷം രൂപ മാസ അടവിൽ 25 മാസ കാലാവധിയുള്ള 1 കോടി രൂപയുടെ പ്രവാസി ചിട്ടികൾ വരെ കെഎസ്എഫ്ഇ നടത്തുന്നുണ്ട്. നിലവില്‍ ചേരാൻ സാധിക്കുന്ന ചിട്ടികളുടെ വിവിരങ്ങൾ പ്രൈഫലിൽ ലഭിക്കും.
മറ്റു പദ്ധതികൾ
കെഎസ്എഫ്ഇയിൽ 1 കോടി രൂപ വരെയുളള ഭവന വായ്പ9 ശതമാനം പലിശ നിരക്കില്‍ ലഭിക്കും. 25 ലക്ഷം വരെ വ്യക്തിഗത വായ്പയും ലഭിക്കും. വ്യവസായ വകുപ്പുമായി ചേര്‍ന്ന് പുതുതായി സംരംഭങ്ങള്‍ വേണ്ടി വായ്പ നല്‍കുന്ന പദ്ധതിയും കെഎസ്എഫ്ഇ ആരംഭിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 10 കോടി രൂപയാണ് കെഎസ്എഫ്ഇ മുടക്കിയിട്ടുണ്ട്.
ഭദ്രത ചിട്ടി
ലാഭ വിഹിതം ഉപഭോക്താക്കളുമായി പങ്കിടുന്ന പദ്ധതിയാണ് ഭദ്രത ചിട്ടികൾ. 2022 മാര്‍ച്ച് 31 വരെ ചേരുന്നവര്‍ക്ക് 1 കോടി രൂപയുടെ ബംബർ സമ്മാനം ലഭിക്കും. ഇലക്ട്രിക് സ്കൂട്ടറും കാറുകളും അടക്കം 15 കോടി രൂപയുടെ സമ്മാനങ്ങൾ നൽകുന്നുണ്ട്. ഇതോടൊപ്പം ചിട്ടിയിൽ ചേർന്നാവർക്ക് പകുതി തുക വായ്പ ലഭിക്കും.
1 കോടിയുടെ ചിട്ടി ചേര്‍ന്നാല്‍ 3 മാസത്തെ മാസ അടവിന് ശേഷം 50 ലക്ഷം വായ്പ എടുക്കാം. പലിശയും ചിട്ടിയുടെ മാസ അടവും കൃത്യമായി അടച്ചാൽ മതി. ചിട്ട ലഭിക്കുമ്പോൾ വായ്പ തുക കിഴിച്ച് ബാക്കി തുകയാണ് നൽകുക.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
