ചിട്ടി നറുക്ക് ലഭിക്കകയും എന്നാൽ ആവശ്യമായ ജാമ്യം റെഡിയാവാത്ത സാഹചര്യത്തിൽ ചിട്ടി വരിക്കാർക്ക് ഉപയോഗപ്പെടുത്താവുന്ന മാർഗമാണ് കെഎസ്എഫ്ഇ ചിട്ടി സ്ഥിര നിക്ഷേപം. ചിട്ടി ലഭിച്ച പണം സ്ഥിര നിക്ഷേപമിടുമ്പോൾ വലിയ തുകയ്ക്ക് മികച്ച പലിശ ലഭിക്കുന്നതിനാൽ ചിട്ടി വരിക്കാരന് കാലാവധിയിൽ ചിട്ടിയെക്കാൾ വലിയ തുക വരെ നേടാൻ സാധിക്കും. ചിട്ടിയുടെ ആദ്യ മാസങ്ങളിൽ സ്ഥിര നിക്ഷേപമിടുന്നവർക്കാണ് കൂടുതൽ നേട്ടം ലഭിക്കുക. എങ്ങനെ ചിട്ടി സ്ഥിര നിക്ഷേപമിടാം എന്ന് നോക്കാം.
ചിട്ടി സ്ഥിര നിക്ഷേപിടുന്നത് എങ്ങനെ
ചിട്ടി വിളിച്ചെടുക്കുകയോ ചിട്ടി നറുക്കിലൂടെ ലഭിക്കുകയോ ചെയ്തവർക്ക് ചിട്ടി സ്ഥിര നിക്ഷേപമിടാം. ചിട്ടി ലഭിച്ചു കഴിഞ്ഞാൽ ആധാര്‍ കോപ്പി, അഡ്രസ്, പേര്, ചിട്ടി നമ്പര്‍, ചിറ്റാൾ നമ്പർ എന്നിവ രേഖപ്പെടുത്തി അപേക്ഷ നൽകിയാൽ ചിട്ടി സ്ഥിര നിക്ഷേപമിടാം. അടുത്തമാസം ചിട്ടി അടവ് അടച്ചാല്‍ സ്ഥിര നിക്ഷേപമായി മാറ്റാം. തുടർന്ന് നിക്ഷേപത്തിന് പലിശ ലഭിക്കാൻ തുടങ്ങും. നിലവിൽ കെഎസ്എഫ്ഇയിൽ സ്ഥിര നിക്ഷേപത്തിന് 8.15 ശതമാനം പലിശ ലഭിക്കും.

2 തരം സ്ഥിര നിക്ഷേപം
ചിട്ടി ലഭിച്ചു കഴിഞ്ഞാൽ സ്ഥിര നിക്ഷേപമിടുമ്പോൾ രണ്ടായി തിരിച്ചാണ് നിക്ഷേപിക്കുന്നത്. ഭാവി ബാധ്യതയ്ക്കുള്ള തുക ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ട്രസ്റ്റ് നിക്ഷേപായി മാറ്റും. 30 ദിവസം മുതല്‍ ചിട്ടി കാലവധി എത്തുന്നത് വരെയാണ് ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ട്രസ്റ്റ് നിക്ഷേപത്തിന്റെ കാലാവധി. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ട്രസ്റ്റ് നിക്ഷേപങ്ങള്‍ക്ക് 8.15 ശതമാനം പലിശ ലഭിക്കും.
ഈ തുക കിഴിച്ചുള്ള തുക പ്രൈസ് മണി ഡെപ്പോസിറ്റ് സ്കീമിലേക്കാണ് നിക്ഷേപിക്കുന്നത്. 30 ദിവസം മുതല്‍ ചിട്ടി പൂർത്തിയാകുന്നത് വരെയാണ് നിക്ഷേപത്തിന്റെ കാലാവധി. ചിട്ടി പ്രൈസ് മണി ഡെപ്പോസിറ്റിന് 7.10 ശതമാനം പലിശ ലഭിക്കും.
ഉദാഹരണം
ചിട്ടി വരിക്കാര്‍ക്ക് മാത്രമാണ് ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ട്രസ്റ്റിൽ നിക്ഷേപിക്കാൻ സാധിക്കുക. ചിട്ടിയുടെ ഭാവിബാധ്യത കണക്കാക്കി അത്രയും തുക നെറ്റ് ചിട്ടിത്തുകയില്‍ നിന്ന് എടുത്ത് ജാമ്യമായി നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ചിട്ടി ലേലത്തിലോ/ നറുക്കിലോ ലഭിക്കുന്നത് വരെ അടച്ച തുകയാണ് ചിട്ടി പ്രൈസ് മണി നിക്ഷേപത്തിലേക്ക് മാറ്റുന്നത്. 2,500 രൂപ മാസ അടവുള്ള 40 മാസം കാലാവധിയുള്ള 1 ലക്ഷത്തിന്റെ ചിട്ടി ഉദാഹരണമായി നോക്കാം.
ചിട്ടി ലഭിച്ചാൽ 5000 രൂപ ഫോര്മാന് കമ്മീഷനും 900 രൂപ ജിഎസ്ടിയും 226 രൂപ ഡോക്യുമെന്റേഷന് ചാര്‍ജും നല്‍കേണ്ടി വരും.15,000 രൂപ താഴ്ത്തി 10ാം മാസത്തിൽ 85,000 രൂപയ്ക്ക് ചിട്ടി വിളിച്ചെടുത്താൽ 83,874 രൂപയാണ് ലഭിക്കുക. ഈ തുക എങ്ങനെ സ്ഥിര നിക്ഷേപമിടാമെന്ന് നോക്കാം.
ഭാവി ബാധ്യതയായ (2500*30= 75000 രൂപ) 30 മാസത്തേക്കുള്ള 75,000 രൂപ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ട്രസ്റ്റ് അക്കൗണ്ടിലേക്ക് മാറ്റും. 8.15 ശതമാനം പലിശ ലഭിക്കും. വർഷത്തിൽ 6,112.5 രൂപ ലഭിക്കും. ബാക്കി വരുന്ന 8,874 രൂപയാണ് പ്രൈസ് മണി സ്ഥിര നിക്ഷേപമായി മാറ്റുക. ഈ തുകയ്ക്ക് 7.15 ശതമാനം പലിശ ലഭിക്കും. ഈ തുക സ്ഥിര നിക്ഷേപമിടുകയോ ജാമ്യം ഹാജരാക്കാതെ ചിറ്റാളന് പിൻവലിക്കുകയോ ചെയ്യാം.
സ്ഥിര നിക്ഷേപ പലിശ നിരക്ക്
1 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.60 ശതമാനം പലിശ കെഎസ്എഫ്ഇ നല്‍കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.10 ശതമാനമാണ് പലിശ. 400 ദിവസം കാലാവധിയുള്ള നേട്ടം സ്ഥിക നിക്ഷേപത്തിന് 8 ശതമാനം പലിശ കെഎസ്എഫ്ഇ നല്‍കും.
ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളും കെഎസ്എഫ്ഇയിലുണ്ട്. 30 ദിവസം മുതൽ 60 ദിവസം വരെ 3.25 ശതമാനം പലിശ ലഭിക്കും. 61 ദിവസം മുതൽ 90 ദിവസത്തേക്ക് 4.25 ശതമാനവും 91 ദിവസം മുതൽ 180 ദിവസത്തേക്ക് 4.75 ശതമാനവും 181 ദിവസം മുതൽ 364 ദിവസത്തേക്ക് 5.50 ശതമാനവും പലിശ ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications