ബാങ്ക് നിക്ഷേപങ്ങളെ പരിഗണിക്കുമ്പോൾ ഇതിൽ നിന്നുള്ള വരുമാനം പലിശയായാണ് ലഭിക്കുന്നത്. ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ വിപണിയുടെ അവസ്ഥയ്ക്കനുസരിച്ചുള്ള ലാഭം നേടാനും സാധിക്കും. എന്നാൽ ചിട്ടിയിൽ നേരിട്ട് പലിശയോ ലാഭമോ കയ്യിൽ ലഭിക്കില്ലെങ്കിലും ഓരോ മാസവും ചിട്ടിയിൽ അഡ്ജസ്റ്റ് ചെയ്യുന്ന ലാഭ വിഹിതമാണ് ഇവിടുത്തെ ആകർഷണം. ചിട്ടി ആരംഭിച്ച മാസം അടച്ച തുകയല്ല പിന്നീടുള്ള മാസങ്ങളിൽ ചിട്ടിയിലേക്ക് അടയ്ക്കുന്നത്.
ഓരോ മാസവും ചിട്ടി ലേലത്തിൽ പോകുമ്പോൾ ചിട്ടി അംഗങ്ങൾക്കിടയിൽ ലാഭ വിഹിതം വിതരണം ചെയ്യും. മാസ തവണയിൽ ഈ ലാഭ വിഹിതം കിഴിക്കുന്നതിനാലണ് തുക കുറച്ച് അടയ്ക്കേണ്ടി വരുന്നത്. ചിട്ടിയിൽ ലാഭ വിഹിതം പ്രത്യേകം തുകയായി കയ്യിൽ ലഭിക്കാത്തതിനാൽ ഇത് എത്ര രൂപയാണെന്ന് പലർക്കും വലിയ ധാരണയില്ല. രണ്ട് തരം ചിട്ടിയാണ് പൊതുവിൽ കെഎസ്എഫ്ഇ നടത്തുന്നത്.
സാധാരണ ചിട്ടിയും മൾട്ടിഡിവിഷൻ ചിട്ടിയും ഇതിൽ ഉയർന്ന ലാഭ വിഹിതം നേടാൻ ദീർഘകാല ചിട്ടികൾ മൾട്ടി ഡിവിഷൻ ചിട്ടികളാണ് ഉപകാരപ്പെടുക. രണ്ട് തരം ചിട്ടിയിൽ നിന്നുള്ള ലാഭ വിഹിതം കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
സാധാരണ ചിട്ടി
ചിട്ടിയുടെ മാസവും അതിലെ അംഗങ്ങളും തുല്യമായിരിക്കും എന്നതാണ് സാധാരണ ചിട്ടികളുടെ പ്രത്യേകത. ഇവിടെ ലഭിക്കുന്ന ലാഭ വിഹിതം ഉദാഹരണ സഹിതം പരിശോധിക്കാം. 2,500 രൂപ മാസ അടവുള്ള 40 മാസത്തിന്റെ 1 ലക്ഷം രൂപയുടെ ചിട്ടിയിൽ 20,000 രൂപ കിഴിവില്‍ ലേലം നടന്നാൽ ഓരോ അംഗങ്ങൾക്കും എത്ര ലാഭവിഹിതം ലഭിക്കുമെന്ന് നോക്കാം.
ലേല കിഴിവായ 20,000 രൂപയിൽ നിന്ന് ഫോർമാൻസ് കമ്മീഷനായ 5,000 രൂപ കിഴിച്ചാൽ ( 1 ലക്ഷത്തിന്റെ 5 ശതമാനം) ലാഭ വിഹിതം ലഭിക്കും. ഈ 15,000 രൂപയാണ് ലാഭ വിഹിതമായി 40 അംഗങ്ങൾക്ക് വീതിച്ചു നൽകുന്നത്.
40 പേര്‍ക്ക 15,000 രൂപ വീതിച്ചാൽ 375 രൂപയാണ് ഒരു മാസത്തിൽ ലഭിക്കുന്ന ലാഭം. ഇതിനാൽ തന്നെ തൊട്ടടുത്ത മാസം 2,125 രൂപ അടച്ചാൽ മതിയാകും. ഇത്തരത്തിൽ ഓരോ മാസത്തേയും ലാഭ വിഹിതം കണക്കാക്കി കൂട്ടിയാൽ ചിട്ടിയിലെ ആകെ ലാഭം കണ്ടെത്താം.
മൾട്ടി ഡിവിഷൻ ചിട്ടി
സാധാരണ ചിട്ടികളിലേത് പോലെ തന്നെയാണ് മൾട്ടി ഡിവിഷൻ ചിട്ടികളിലും ലാഭ വിഹിതം കണക്കാക്കുന്നത്. ചിട്ടി കാലാവധിയുടെ നാലിരട്ടി അംഗങ്ങൾ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ഉണ്ടാകും. ഓരോ ഡിവിഷനിലെയും ലാഭ വിഹിതം കണക്കാക്കി വേണം മുഴുവൻ അംഗങ്ങൾഡക്കായി വീതിക്കാൻ. ഇത് എങ്ങനെയെന്ന് നോക്കാം. ഇതിനായി 10,000 രൂപ മാസ അടവും 100 മാസ കാലാവധിയുള്ള 10 ലക്ഷത്തിന്റെ ചിട്ടിയെ ഉദാഹരണമായി എടുക്കാം.
ഈ മൾട്ടി ഡിവിഷൻ ചിട്ടിയിൽ 400 (100 മാസം *4 ഡിവിഷൻ) അംഗങ്ങലുണ്ടാകും. ഇതിൽ ഓരാള്‍ക്ക് വീതം മാസത്തിൽ മുഴുവന്‍ തുക നറുക്ക് ലഭിക്കും. ഇതോടൊപ്പം 3 ലേലലും നടക്കും. നറുക്കിൽ ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള മുഴുവൻ തുകയും ചിട്ടിയിലെ അംഗത്തിന് ലഭിക്കുന്നതിനാൽ ഇവിടെ ലേല കിഴിവ് ലഭിക്കില്ല. ബാക്കി 3 ചിട്ടികളിലെ ലേല കിഴിവാണ് 400 പേർക്ക് ലാഭ വിഹിതമായി വിതരണം ചെയ്യേണ്ടത്.
3 ചിട്ടികളിൽ ഒന്ന് 3 ലക്ഷം രൂപയ്ക്കും രണ്ടാം ചിട്ടി 2.80 ലക്ഷം രൂപയ്ക്കും മൂന്നാമത്തെ ചിട്ടി 2.70 ലക്ഷം രൂപയ്ക്കുമാണ് ലേലത്തിൽ പോയതെന്ന് കരുതാം. ഓരോ ചിട്ടിയിൽ നിന്നും 50,000 രൂപ ഫോര്‍മാന്‍സ് കമ്മീഷന്‍ കുറച്ചാൽ ആകെ ലാഭ വിഹിതം 7 ലക്ഷം രൂപ ( 2.50 ലക്ഷം+, 2.30 ലക്ഷം+ 2.20 ലക്ഷം=7 ലക്ഷം) ലഭിക്കും.
ഈ തുക 400 പേര്‍ക്ക് വീതിച്ചാല്‍ ഒരാൾക്ക് 1,750 രൂപ ലഭിക്കും. ഇങ്ങനെയാണ് 10,000 രൂപയുടെ ചിട്ടിയിൽ നിന്ന് രണ്ടാം മാസം മുതൽ 8,250 രൂപ അടയ്ക്കാൻ സാധിക്കുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
