കെഎസ്എഫ്ഇയിൽ ചേർന്ന് ചിട്ടി ലഭിച്ചാൽ ഭാവി ബാധ്യതയ്ക്ക് ജാമ്യം നൽകിയാൽ മാത്രമെ ചിട്ടി തുക പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ജാമ്യം ഹാജരാക്കാൻ സാധിക്കാത്തവർക്ക് ആശ്വാസമാകുന്നൊരു വഴിയാണ് കെഎസ്എഫ്ഇയുടെ സ്ഥിര നിക്ഷേപം. വ്യത്യസ്ത കാരണങ്ങൾ കൊണ്ട് ചിട്ടിയിൽ കൃത്യ സമയത്ത് ജാമ്യം ഹാജരാക്കാൻ സാധിക്കാത്തവർക്ക് ഇത് ഉപയോഗപ്പെടുത്താവുന്നതാണ്.
ചിട്ടി തുക കെഎസ്എഫ്ഇയിൽ തന്നെ സ്ഥിര നിക്ഷേപമിടാനും ഉയർന്ന പലിശ നേടാനും സാധിക്കും. സ്ഥിര നിക്ഷേപങ്ങൾക്ക് ഈയിടെയാണ് കെഎസ്എഫ്ഇ പലിശ നിരക്കുയർത്തിയത്. നിലവിലെ കെഎസ്എഫ്ഇ പലിശ നിരക്ക് പൊതുമേഖലാ ബാങ്കുകളേക്കാൾ ഉയർന്ന നിരക്കാണ്. പുതിയ നിരക്കുകളും ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ.
പലിശയും വിശദാംശങ്ങളും
നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനമാണ് കെഎസ്എഫ്ഇ നിരക്കുയര്‍ത്തിയത്. സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6 ശതമാനമായിരുന്ന വാര്‍ഷിക പലിശ 6.50 ശതമാനമായി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാര്ക്ക് ഇനി മുതല്‍ 7.00 ശതമാനം പലിശ ലഭിക്കും. നേരത്തയിത് 6.50 ശതമാനമായിരുന്നു. 30 ദിവസം മുതല്‍ 3 വര്‍ഷം വരെയാണ് ഈ സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി.
Also Read:
ചിട്ടി പണം രണ്ടായി തിരിച്ചിരിച്ചാണ് നിക്ഷേപിക്കുന്നത്. ഭാവിബാധ്യയയ്ക്കുള്ള തുക ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ട്രസ്റ്റ് നിക്ഷേപായി മാറ്റും. 30 ദിവസം മുതല്‍ ചിട്ടി കാലവധി എത്തുന്നത് വരെയാണ് സിഎസ്ഡിടി നിക്ഷേപത്തിന്റെ കാലാവധി. ഈ തുക കിഴിച്ചുള്ള തുക പ്രൈസ് മണി ഡെപ്പോസിറ്റ് സ്കീമിലേക്കാണ് നിക്ഷേപിക്കുന്നത്.
30 ദിവസം മുതല്‍ ചിട്ടി പൂർത്തിയാകുന്നത് വരെയാണ് നിക്ഷേപത്തിന്റെ കാലാവധി. ചിട്ടി പ്രൈസ് മണി നിക്ഷേപത്തിന് 7.00 ശതമാനം പലിശയാണ് ലഭിക്കുക. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ട്രസ്റ്റ് (സിഎസ്ഡിടി) നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും.
ചിട്ടി സ്ഥിര നിക്ഷേപമിട്ടാൽ നേട്ടം എങ്ങനെ
ചിട്ടി വരിക്കാര്‍ക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പദ്ധതിയാണ് സിഎസ്ഡിടി. ചിട്ടിയുടെ ഭാവിബാധ്യത കണക്കാക്കി അത്രയും തുക നെറ്റ് ചിട്ടിത്തുകയില്‍ നിന്ന് എടുത്ത് ജാമ്യമായി നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ചിട്ടി ലേലത്തിലോ/ നറുക്കിലോ ലഭിക്കുന്നത് വരെ അടച്ച തുകയാണ് ചിട്ടി പ്രൈസ് മണി നിക്ഷേപത്തിലേക്ക് മാറ്റുന്നത്. ഒരു ചിട്ടി ഉദാഹരണമായി ഇക്കാര്യം വിശദമാക്കാം.
2,500 രൂപ മാസ അടവുള്ള 40 മാസം കാലാവധിയുള്ള 1 ലക്ഷത്തിന്റെ ചിട്ടി ഉദാഹരണമായി ചിട്ടി പരിഗണിക്കാം. ചിട്ടി ലഭിച്ചാൽ 5000 രൂപ ഫോര്മാന് കമ്മീഷനും 900 രൂപ ജിഎസ്ടിയും 226 രൂപ ഡോക്യുമെന്റേഷന് ചാര്‍ജും നല്‍കേണ്ടി വരും.15,000 രൂപ താഴ്ത്തി 10ാം മാസത്തിൽ 85,000 രൂപയ്ക്ക് ചിട്ടി വിളിച്ചെടുത്താൽ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം.
ചിട്ടി തുകയിൽ 900 രൂപ ജിഎസ്ടിയും 226 രൂപയും കിഴിച്ച് 83,874 രൂപയാണ് ലഭിക്കുക. ഈ തുക രണ്ട് ഭാഗമാക്കി സ്ഥിര നിക്ഷേപമിടും. ഭാവി ബാധ്യതയായ (2500*30= 75000 രൂപ) 30 മാസത്തേക്കുള്ള 75,000 രൂപ സിഎസ്ഡിടി അക്കൗണ്ടിലേക്ക് മാറ്റും. ഇതിന് 7.5 ശതമാനം പലിശ ലഭിക്കും.
വർഷത്തിൽ 5,625 രൂപ ലഭിക്കും. ബാക്കി വരുന്ന 8,874 രൂപയാണ് പ്രൈസ് മണി സ്ഥിര നിക്ഷേപമായി മാറ്റുക. ഈ തുകയ്ക്ക് 7 ശതമാനം പലിശ ലഭിക്കും. ഈ തുക സ്ഥിര നിക്ഷേപമിടുകയോ ജാമ്യം ഹാജരാക്കാതെ ചിറ്റാളന് പിൻവലിക്കുകയോ ചെയ്യാം.
കെഎസ്എഫ്ഇ ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ
* 30 ദിവസം മുതൽ 60 ദിവസം വരെ 3.25%.
* 61 ദിവസം മുതൽ 90 ദിവസം വരെ 4.25%.
* 91 ദിവസം മുതൽ 180ദിവസം വരെ 4.75%.
* 181 ദിവസം മുതൽ 364ദിവസം വരെ 5.50%.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications