മികച്ച ലാഭവിഹിതവും വലിയ തുകയും നേടാൻ സാധിക്കുന്ന ചിട്ടികളാണ് കെഎസ്എഫ്ഇയുടെ ദീർഘകാല മൾട്ടി ഡിവിഷൻ ചിട്ടികൾ. 60 മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള മള്‍ട്ടി ഡിവിഷന്‍ ചിട്ടികള്‍ അവസാനിപ്പിച്ചതോടെ ദീര്‍ഘകാല മള്‍ട്ടി ഡിവിഷന്‍ ചിട്ടികളില്‍ ചേരാന്‍ സാധിക്കാതെയായി.
എന്നാല്‍ നേരത്തെ പ്രഖ്യാപിച്ച ചില ദീര്‍ഘകാല മള്‍ട്ടി ഡിവിഷന്‍ ചിട്ടികള്‍ കെഎസ്എഫ്ഇ ശാഖകളില്‍ ആരംഭിക്കുന്നുണ്ട്. ഇത്തരത്തിലൊന്നാണ് 5,000 രൂപ മാസ അടവുള്ള 100 മാസ ചിട്ടി. ഇതിന്റെ പ്രത്യേകതകളും എവിടെ ലഭിക്കുമെന്നുമുള്ള കാര്യങ്ങൾ ഈ ലേഖനത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
ചിട്ടി വിശദാശം
8 വര്‍ഷവും നാല് മാസവും കാലാവധിയുള്ള 5,000 രൂപ പ്രതിമാസ അടവ് വരുന്ന മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണിത്. 100 മാസ കാലാവധിയുള്ള ചിട്ടിയില്‍ 3875 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലാണ് മാസ അടവ് വരുന്നത്. നിത്യപരിവ് നല്‍കുന്നൊരാള്‍ക്ക് ദിവസം 15-200 രൂപ വരെ അടച്ച് ചിട്ടിയില്‍ ചേരാം. നറുക്കും ലേലവും ഉൾപ്പെടുന്ന 4 അവസരങ്ങൾ മാസത്തിൽ ചിറ്റാളന് ലഭിക്കും.

നറുക്ക് ലഭിക്കുന്നൊരാൾക്ക് 5 ശതമാനം ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക ലഭിക്കും. മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ ഒരാൾക്ക് ലക്കിഡ്രോ വഴി മുഴുവൻ തുക ലഭിക്കും. 3 പേര്‍ക്ക് 35 ശതമാനം വരെ താഴ്ത്തി വിളിക്കാം. 25-30 മാസം വരെ 35 ശതമാന വരെ താഴ്ന്ന് പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പരമാവധി ലേല കിഴിവ് നേടിയെടുക്കാം.
4.75 ലക്ഷം രൂപ ലഭിക്കും
മള്‍ട്ടിഡിവിഷന്‍ ചിട്ടിയായതിനാല്‍ 4 അവസരങ്ങളാണ് ഒരു മാസത്തില്‍ ഉണ്ടാവുന്നത്. നറുക്ക് ലഭിക്കുന്നൊരാള്‍ക്ക് ഫോര്‍മാന്‍സ് കമ്മീഷന്‍ കിഴിച്ചുള്ള 4.75 ലക്ഷം രൂപ ലഭിക്കും. ഓരോ മാസത്തിലും ഒരാള്‍ക്ക് വീതം ഈ തുക ലഭിക്കും. ലേലത്തില്‍ പങ്കെടുക്കുന്നൊരാള്‍ക്ക് പരമാവധി 35 ശതമാനം കിഴിവിലാണ് ഈ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയില്‍ ലേലം വിളിക്കാന്‍ സാധിക്കുക.
35 ശതമാനം കിഴിവിൽ ചിട്ടി വിളിക്കുന്ന വ്യക്തിക്ക് 3.25 ലക്ഷം രൂപയാണ് ലഭിക്കുക. തുടക്കത്തില്‍ 3 ലേലങ്ങളും പരമാവധിയില്‍ നറുക്കായിട്ടാണ് നല്‍കുക.
ചിട്ടി സ്ഥിര നിക്ഷേപം
ചിട്ടി ആദ്യ മാസങ്ങളിൽ ലക്കിഡ്രോ ലഭിക്കുന്ന വ്യക്തിയോ മികച്ച ലേല കിഴിവിൽ ചിട്ടി സ്വന്തമാക്കുന്ന വ്യക്തിക്കോ ചിട്ടി പണം സ്ഥിര നിക്ഷേപമിട്ട് മികച്ച വരുമാനം ഉണ്ടാക്കാം. 40 മാസ കാലയളവിൽ ലക്കിഡ്രോയിലൂടെ 4.75 ലക്ഷം രൂപ ലഭിച്ചാലും 5 വർഷം സ്ഥിര നിക്ഷേപമിടാൻ ലഭിക്കും. 4 ലക്ഷം രൂപയ്ക്ക് ചിട്ടി വിളിച്ചും സ്ഥിര നിക്ഷേപമിടാം.
ചിട്ടി ഡെപ്പോസിറ്റ് സ്കീമിന് നിലവിൽ 8.15 ശതമാനവും ചിട്ടി സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനവും പലിശ ലഭിക്കുന്നുണ്ട്. 4.75 ലക്ഷത്തിന്റെ നിക്ഷേപത്തിന് മാസത്തിൽ 3,176 രൂപ പലിശയായി ലഭിക്കും. ഈ തുക ഉപയോഗിച്ച് ചിട്ടി അടയ്ക്കാനോ പുതിയ ചിട്ടി ചേരാനോ സാധിക്കും.
മികച്ച ലാഭവിഹിതം
400 പേരുള്ള മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് മൂന്ന് ലേലത്തിലാണ് ലാഭ വിഹിതംലഭിക്കുക. ചിട്ടി പരമാവധി ലേലത്തില്‍ പോകുമ്പോള്‍ 1.50 ലക്ഷം രൂപയാണ് ലാഭ വിഹിതം ലഭിക്കുന്നത്. മാസത്തില്‍ 3 ചിട്ടികള്‍ പരമാവധി ലേലം കിഴിവിൽ പോകുമ്പോൾ 4,50,000 രൂപ ലാഭ വിഹിതം ലഭിക്കും.
400 ചിറ്റളന്മാർക്കുമായി ഈ തുക വീതിച്ചാൽ മാസത്തിൽ 1,125 രൂപ ലഭിക്കും.ഈ തുക മാസ അടവിൽ നിന്ന് കിഴിച്ചാണ് 3,875 രൂപ മാസത്തിൽ അടയ്ക്കേണ്ടി വരുന്നത്.
എവിടെ ലഭിക്കും
വളരെ അപൂർവമായി മാത്രമെ ഈ ചിട്ടി നിലവിൽ ലഭിക്കുന്നുള്ളൂ. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ശാഖയിൽ ഈ ചിട്ടി ആരഭിക്കുന്നുണ്ട്. കെഎസ്എഫ്ഇ ശാഖയിൽ ബന്ധപ്പെട്ടാൽ ചിട്ടിയിൽ ചേരുന്നതിന്റെ വിശദാംശങ്ങൾ അറിയാൻ സാധികും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications