കെഎസ്എഫ്ഇ വിവിധ കോമ്പിനേഷനുകളിലായി ഹ്രസ്വകാലത്തേക്കും, ദീർഘകാലത്തേക്കുമുള്ള ചിട്ടികൾ നടത്തുന്നുണ്ട്. നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യം അനുസരിച്ചാവണം ഇതിൽ ഏത് ചിട്ടി വേണമെന്ന് തിരഞ്ഞെടുക്കേണ്ടത്. ദീർഘകാല ചിട്ടികൾ സാധാരണയായി നിക്ഷേപ ചിട്ടികളായാണ് ഉപയോഗിക്കുന്നത്. 60 മാസം മുതൽ 120 മാസം വരെ കാലാവധിയുള്ള ഈ ചിട്ടി ഉപഭോക്താവിന് ഉയർന്ന ലാഭവിഹിതം നൽകുന്നുണ്ട്.
എന്നാൽ ഹ്രസ്വകാല ചിട്ടികൾ ചിട്ടിത്തുക പെട്ടന്ന് ആവശ്യമുള്ള വരിക്കാർക്ക് ഉപയോഗിക്കാവുന്നതാണ്. 25 മാസം മുതൽ 60 മാസം വരെ ദൈർഘ്യമുള്ളവയാണ് കെഎസ്എഫ്ഇയിലെ ഹ്രസ്വകാല ചിട്ടികൾ. ഇതിനാൽ തന്നെ ഉയർന്ന ലാഭം നേടാൻ ദീർഘകാല ചിട്ടിയിൽ ചേരണം. എന്നാൽ ഇത് സാധാരണ ചിട്ടിയാണോ മൾട്ടി ഡിവിഷൻ ചിട്ടിയാണോ എന്നൊരു സംശയം കൂടി ബാക്കിയുണ്ട്. ഇതിന്റെ ഉത്തരം ചുവടെ നോക്കാം.
ലാഭം തരുന്ന ചിട്ടികൾ
ചെറിയ തവണകളായി നൽകി ഭാവി ആവശ്യങ്ങൾക്കായി വലിയ തുക സമ്പാദിക്കാനുള്ള ഉത്തമ മാർഗമാണ് കെഎസ്എഫ്ഇ ദീർഘകാല ചിട്ടികൾ. ഇതിൽ ഉയർന്ന ലാഭ വിഹിതം നൽകുന്ന 2 സാധാരണ ചിട്ടികൾ നോക്കാം. 10,000 രൂപ മാസ അടവുള്ള 100 മാസകാലാവധിയുള്ള 10 ലക്ഷത്തിന്റെ ചിട്ടി പരിഗണിക്കാം.
50 മാസത്തേക്ക് വരെ പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ ചിട്ടി താഴ്ന്ന് പോകാനുള്ള സാധ്യതയുണ്ട്. ഇതിനാൽ ചിട്ടിയിൽ നിന്ന് 1.50 ലക്ഷം മുതൽ 1.80 ലക്ഷം വരെ ലേല കിഴിവാണ് പ്രതീക്ഷിക്കുന്നത്. 100 മാസം കൊണ്ട് 8.20 ലക്ഷം രൂപ വരെ അടച്ചാൽ മതിയാകും.
5000 രൂപ യുടെ ചിട്ടി
മറ്റൊരു 100 മാസ ചിട്ടിയാണ് 5,000 രൂപ മാസ അടവുള്ള 5 ലക്ഷത്തിന്റെ സാധാരണ ചിട്ടി. 30 ശതമാനം കിഴിവിൽ 45 മാസം മുതൽ 50 മാസം വരെ ചിട്ടി താഴ്ന്ന് പോകാം. 90,000 രൂപ മുതൽ 1.10ലക്ഷം രൂപ വരെ ചിട്ടിയിൽ നിന്ന് ലാഭം പ്രതീക്ഷിക്കുന്നത്.
മൊത്തം കാലയളവിൽ ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരുന്നത് 3.90 ലക്ഷം രൂപ മാത്രാമണ്. മാസത്തിൽ ഒരാൾക്കാണ് ചിട്ടി ലഭിക്കുന്നത്. ഇതിനാൽ അത്യാവശ്യമായി പണ സമാഹരണത്തിന് 100 മാസ സാധാരണ ചിട്ടി ഉപയോഗിക്കുന്നത് ശരിയായ തീരുമാനമാകില്ല.
ചിട്ടി സ്ഥിര നിക്ഷേപമിട്ടാൽ ലാഭം
100 മാസ ചിട്ടികൾ തുടക്കത്തിൽ തന്നെ 30 ശതമാനം ലേലത്തില്‍ വിളിച്ചെടുക്കുന്നത് വഴി അധിക നേട്ടം സ്വന്തമാക്കാം. 10,000 രൂപ മാസ അടവുള്ള ചിട്ടി ഉദാഹരണമായി എടുക്കാം. ഇതിൽ രണ്ടാം മാസം 7,500 രൂപയാണ് മാസ അടവ് വരുന്നത്. പരമാവധി കിഴിവിൽ 7 ലക്ഷത്തിന് വിളിച്ചെടുത്താൽ ജിഎസ്ടി കിഴിച്ച് 6.90 ലക്ഷം രൂപ കയ്യിൽ കിട്ടും.
ഈ തുക സ്ഥിര നിക്ഷേപമിട്ടാൽ നിലവിലെ 7.5 ശതമാനം പലിശ പ്രകാരം 4000-4500 രൂപ മാസത്തിൽ ലഭിക്കും. ഈ തുക ഉപയോഗിച്ച് മറ്റു ഹ്രസ്വകാല ചിട്ടികള്‍ ചേരാൻ സാധിക്കും.
5000 രൂപ മാസ അടവുള്ള 60 മാസ ചിട്ടിയോ 2500 രൂപ മാസ അടലുള്ള 40 മാസ ചിട്ടിയോ ചേരാം. ഇതുവഴി ഒരു ചിട്ടി കൊണ്ട് ഒന്നോ രണ്ടോ ചിട്ടികള്‍ ചേർന്ന് കാലാവധി ആകുമ്പോള്‍ നല്ലൊരു സംഖ്യ മിച്ചം പിടിക്കാന്‍ സാധിക്കുന്നവയാണ് 100 മാസചിട്ടികൾ.
ഇപ്പോൾ ചേർന്നാൽ പരമാവധി നേട്ടം
2022 ജൂലായ് മുതൽ 2023 ജനുവരി 1 വരെ ചിട്ടിയിൽ ചേരുന്നവർക്ക് കെഎസ്എഫ്ഇ ഭദ്രത ചിട്ടിയുടെ ഗുണം ലഭിക്കും. ചിട്ടിയുടെ ആദ്യ ലേലത്തിനു ശേഷം ചിട്ടി തുകയുടെ 50 ശതമാനം വരെ ചിട്ടി ലോണ്‍ അനുവദിക്കും. 10ലക്ഷത്തിന്റെ ചിട്ടിയിൽ നിന്ന് ആദ്യ ലേലത്തിന് ശേഷം 5 ലക്ഷം രൂപ നേടാൻ ഇതുവഴി സാധിക്കും. തിരിച്ചടവ് ശേഷിക്കനുസരിച്ച് മതിയായ ജാമ്യം സ്വീകരിച്ചുകൊണ്ടായിരിക്കും വായ്പ അനുവദിക്കുക.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
