ആവശ്യങ്ങൾക്ക് മുഴുവൻ പണവും കയ്യിൽ കൊണ്ടു നടക്കുന്നവരല്ല പലരും. കുറച്ചു തുക സ്വന്തമായി കരുതി ബാക്കിയുള്ള തുക വായ്പയായി കണ്ടെത്തും. എന്നാൽ വായ്പയ്ക്ക് പകരം മറ്റൊരു മികച്ച ഓപ്ഷനാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. കെഎസ്എഫ്ഇ മുടക്കചിട്ടിയിൽ ചേർന്ന് പിട്ടി പിടിച്ചാൽ വായ്പയുടെ പലിശ ഭാരമില്ലാതെ പണം ലഭിക്കും. ഈ മുടക്ക ചിട്ടി എങ്ങനെയാണ് പ്രവർത്തിക്കുകയെന്ന് നോക്കാം.
എന്താണ് മുടക്കചിട്ടി
കെഎസ്എഫ്ഇ ചിട്ടി തുടങ്ങിയ നേരത്തെ സാമ്പത്തിക സ്ഥിതിയാകില്ല അതിന് ശേഷമുള്ള കാലത്ത്. ചിട്ടി പിടിക്കാത്തൊരാള്ക്ക് ചിട്ടി അടയ്ക്കാന്‍ സാധിക്കാത്ത സാമ്പത്തിക സാഹചര്യമാണെങ്കില്‍ കെഎസ്എഫ്സി ബ്രാഞ്ചില്‍ ചിട്ടി ഒഴിവാക്കി തരാനുള്ള അപേക്ഷ സമര്‍പ്പിക്കാം. അതോടൊപ്പം കെഎസ്എഫ്ഇ ചിട്ടികളിലെ അടവ് കുടിശ്ശിക വരുത്തുന്നവരെ നിശ്ചികതമാസം കഴിഞ്ഞാല്‍ കെഎസ്എഫ്ഇ മാറ്റിനിര്‍ത്തും. ഇങ്ങനെ ഒഴിവു വരുന്ന ചിട്ടികളെയാണ് മുടക്കചിട്ടികള് എന്നു പറയുന്നത്.
ഉദാഹരണത്തിന് രമേശന് 40 മാസ ചിട്ടിയില്‍ ചേര്‍ന്ന് 15 മാസം വരെ കൃത്യമായി ചിട്ടി അടച്ചു. 5 മാസം കുടിശ്ശിക വന്നപ്പോള്‍ രമേശനെ ഒഴിവാക്കി മറ്റൊരാളെ ചിട്ടിയില്‍ ഉള്‍പ്പെടുത്താന്‍ കെഎസ്എഫ്ഇ തീരുമാനിക്കുന്നു. നിങ്ങള്‍ക്ക് ഈ ചിട്ടി താല്പര്യമുണ്ടെങ്കില് 21 മാസം വരെയുള്ള ചിട്ടി അടവ് അടച്ചാല്‍ 21ാംമാസത്തെ ലേലത്തില്‍ പങ്കെടുക്കാം. അത്രയും നാളത്തെ ചിട്ടിതുകയില്‍ നിന്ന് വീതോഹരി കുറച്ച് ബാക്കി തുക അടച്ച് ചിട്ടി സ്വന്തമാക്കാം. ലേലത്തിന്റെ തലേദിവസം പണം അടച്ചാൽ മതിയാകും.
ആര്‍ക്കൊക്കെ അനുയോജ്യം
കാര്‍ വാങ്ങല്‍ പോലുള്ള ആവശ്യങ്ങള്‍ക്ക് മുഴുവന്‍ തുകയും കൈയ്യിലില്ലാത്ത അവസ്ഥയില്‍ മുടക്ക ചിട്ടിയില്‍ ചേരുന്നത് ഉപകാരമാണ്. വായ്പ എടുത്ത് ഇഎംഐ അടച്ചു തീര്‍ക്കുന്നതിനെക്കാൾ നല്ലത് മുടക്ക ചിട്ടിയില്‍ ചേര്‍ന്ന് ചിട്ടി പിടിക്കുന്നതാണ്. ആകെ മാസത്തിന്റെ 60 ശതമാനം വരെ മുടക്കചിട്ടിയില് ചേരാം. 100 മാസത്തിന്റെ ചിട്ടിയില്‍ 60 മാസം വരെ മുടക്കചിട്ടിയില് ചേരാം. മുടക്കചിട്ടിയുണ്ടോ എന്നറിയാന്‍ കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ ചെന്ന് തിരക്കണം.
മുടക്ക ചിട്ടി ലാഭമാകുന്നത് എങ്ങനെ
മുടക്ക ചിട്ടിയില്‍ ചേരുന്നതും സാധാരണ ചിട്ടിയില്‍ ആദ്യം മുതല്‍ അടച്ചു വരുന്നതും തമ്മില്‍ എന്തെങ്കിലും നേട്ടമുണ്ടോയെന്ന് അറിയാം. കയ്യില്‍ 2 ലക്ഷം രൂപയുമായി 4 ലക്ഷത്തിന്റെ കാര്‍ വാങ്ങാന്‍ ഇറങ്ങുന്നൊരാള് 2 ലക്ഷം രൂപ വായ്പ എടുക്കുന്നതാണ് സാധാരണ രീതി. എന്നാല്‍ കെഎസ്എഫ്ഇ ബ്രാഞ്ചില്‍ ചെന്ന് മുടക്ക ചിട്ടിയില്‍ ചേര്‍ന്നാലുള്ള നേട്ടം എന്താണെന്ന് നോക്കാം.
50 മാസ കാലാവധിയുള്ള 10,000 രൂപ മാസ അടവുള്ള 5 ലക്ഷം രൂപയുടെ ചിട്ടി ഉദാഹരണമായി എടുക്കാം. 25 മാസത്തില്‍ അടവ് കുടിശ്ശിക വരുത്തിയ ചിട്ടിയില്‍ 26ാം മാസത്തില്‍ ചേരുമ്പോള്‍ 2,03,950 രൂപയാണ് അടയ്ക്കേണ്ടി വരിക. 48,550 രൂപയാണ് ഇത്രയും കാലത്തിനിടെ ലഭിച്ച ലാഭ വിഹിതം. തൊട്ടടുത്ത മാസം 4,46,900 രൂപയ്ക്ക് ചിട്ടി പിടിച്ചാല്‍ ചാര്‍ജും കിഴിച്ച് 4,43,900 രൂപ കിട്ടും. 25 മാസം കൊണ്ട് 2,39,248 രൂപ അടച്ചു തീർത്താൽ മതി.
ലേലം വിളിക്കാതിരുന്നാൽ
മുടക്ക ചിട്ടിയിൽ ചേർന്ന് ലേലം വിളിക്കാതിരുന്നാൽ എന്തെങ്കിലും ലാഭമുണ്ടോ. 60 മാസം കാലവധിയുള്ള 3 ലക്ഷത്തിന്റെ ചിട്ടി ഉദാഹരണമായി എടുക്കാം. മാസത്തില്‍ അടയ്ക്കേണ്ട പരമാവധി തുക 5000 രൂപയാണ്. ഈ ചിട്ടിയില്‍ ചേര്‍ന്ന രമേശന് 20 മാസം വരെ കൃത്യമായി ചിട്ടി അടച്ചു മുന്നോട്ട് പോയി. 23 മാസത്തിന് ശേഷം ചിട്ടിയില്‍ നിന്ന ഒഴിവാക്കി തരാന്‍ അദ്ദേഹം കെഎസ്എഫ്ഇ ബ്രാഞ്ചില്‍ അപേക്ഷ നല്കി. മുടക്ക ചിട്ടി അന്വേഷിച്ചു ബ്രാഞ്ചിലെത്തിയൊരാള് 24ാം മാസത്തെ അടവും ഒന്നിച്ച് പൂര്‍ത്തിയാക്കി ചിട്ടി സ്വന്തമാക്കി.
അതായത് 24 * 5000 = 124000 രൂപ അടയ്ക്കുന്നതിന് പകരം 15000 രൂപയുടെ വീതോഹരി കിഴിച്ച ശേഷം 105000 രൂപ അടച്ചാല്‍ മതിയാകും. മുടക്ക ചിട്ടിയില്‍ ആള് ചേര്‍ന്നാലുടന്‍ രമേശന് അടച്ച തുകയില്‍ നിന്ന് പ്രോസസിംഗ് ചാര്‍ജ് ഈടാക്കി ബാക്കി പിന്‍വലിക്കാന്‍ സാധിക്കും. ഇവിടെ മുടക്ക ചിട്ടി പിടിച്ചയാൾ അടച്ച് മുന്നോട്ടു പോകുകയാണെങ്കിൽ മറ്റു ചിറ്റാളന്മാർ (ചിട്ടി അംഗങ്ങൾ) ലഭിക്കുന്ന നേട്ടം മാത്രമെ ഇദ്ദേഹത്തിനും ലഭിക്കുകയുള്ളൂ.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications