7.50 ലക്ഷത്തിന്റെ ആവശ്യം, കയ്യിലുള്ളതാകട്ടെ വെറും 1.50 ലക്ഷം രൂപ. ബാക്കി തുക കണ്ടെത്താൻ വായ്പയല്ലാതെ മറ്റൊരു സാധ്യതയുണ്ടോ? മുടക്ക ചിട്ടികളെ ഈ ഘട്ടത്തിൽ പരിഗണിക്കാവുന്നതാണ്. ചെറിയ തുക അടച്ച് വലിയ തുകയുടെ ചിട്ടിയിൽ ചേർന്ന് ലേലം വിളിച്ച് സാമ്പത്തിക ആവശ്യം നടത്താം എന്നതാണ് ഇവയുടെ ഗുണം. മുടക്ക ചിട്ടികൾ എങ്ങനെ പ്രവ്ർത്തിക്കുന്നു എന്നും എവിടെ ലഭിക്കുമെന്നും നോക്കാം.
മുടക്ക ചിട്ടികൾ
കെഎസ്എഫ്ഇ ശാഖകളിൽ മാസ അടവ് മുടങ്ങി കിടക്കുന്ന ചിട്ടികളെയാണ് മുടക്ക ചിട്ടികൾ എന്ന് വിളിക്കുന്നത്. വിവിധ കാരങ്ങളെ തുടർന്ന് വരിക്കാർ ഒഴിവാക്കിയ വിളിച്ചെടുക്കാത്ത ചിട്ടികളാണിവ. ചിട്ടി വരിസംഖ്യ അടയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ ചിട്ടിയുള്ള കെഎസ്എഫ്‌ഇ ശാഖയിൽ ചിട്ടി ഒഴിവാക്കി തരാനുള്ള അപേക്ഷ സമര്‍പ്പിക്കാം.
വിളിച്ചെടുക്കാത്ത ചിട്ടികൾ ഒഴിവാക്കാൻ സാധിക്കും. ഇങ്ങനെ ഒഴിവു വരുന്ന ചിട്ടികളിൽ ചേരാൻ പുതിയ വരിക്കാർക്ക് സാധിക്കും. ആകെ കാലയളവിന്റെ 60 ശതമാനം അടവ് നടക്കാത്ത മുടക്ക ചിട്ടിയിൽ മാത്രമെ ചേരാൻ സാധിക്കുകയുള്ളൂ.

ഉദാഹരണത്തിന് 100 മാസ ചിട്ടികളിൽ 60 മാസം വരെ മുടക്ക ചിട്ടി ചേരാം. 50 മാസ ചിട്ടികളാണെങ്കിൽ 30 മാസം വരെ ചിട്ടി ചേരാം. കയ്യിൽ മുഴുവൻ തുകയില്ലാത്ത ആവശ്യത്തിന് ചിട്ടി ചേർന്ന് പണം സ്വന്തമാക്കാം. കാര്‍ വാങ്ങല്‍ പോലുള്ള ആവശ്യങ്ങള്‍ക്ക് മുഴുവന്‍ തുകയും കൈയ്യിലില്ലാത്ത അവസ്ഥയില്‍ മുടക്ക ചിട്ടിയില്‍ ചേരുന്നത് ഉപകാരമാണ്. വായ്പ എടുത്ത് ഇഎംഐ അടച്ചു തീര്‍ക്കുന്നതിനെക്കാൾ ലാഭകരമായി മുടക്ക ചിട്ടി അടയ്ക്കാം.
ഒറ്റത്തവണ അടയ്ക്കണം
മുടക്ക ചിട്ടിയിൽ ചേരുമ്പോൾ, ചിട്ടി ഒഴിയുന്ന വ്യക്തി ലാഭ വിഹിതം കിഴിച്ച് ഇതുവരെ അടച്ച തുക മുടക്ക ചിട്ടിയിൽ ചേരുന്നൊരാൾ അടയ്ക്കണം. ഇതുവഴി ഒറ്റ അടവിൽ തന്നെ ലാഭ വിഹിതം പൂർണമായും നേടാൻ സാധിക്കും. ചിട്ടിയിൽ ചേർന്ന മാസം മുതൽ മറ്റു വരിക്കാർക്കുള്ള ആനുകൂല്യ്ങൾ ലഭിക്കും. ചിട്ടി ആദ്യ മാസത്തിൽ തന്നെ ലേലം വിളിക്കാൻ സാധിക്കും. ഈ അവസരത്തിൽ ചിട്ടി വിളിച്ചെടുത്ത് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
എവിടെ ലഭിക്കും മുടക്ക ചിട്ടി
ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ച് മുടക്ക ചിട്ടികളെ അറിയാൻ സാധിക്കില്ല. മുടക്കചിട്ടിയുണ്ടോ എന്നറിയാന്‍ കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ ചെന്ന് തിരക്കണം. കെഎസ്എഫ്ഇ കാസർകോട് ശാഖയിൽ സെപ്റ്റംബർ 1 മുതൽ ലഭ്യമായ മുടക്കചിട്ടികളെ പരിശോധിക്കാം.
20,000 രൂപ മാസ അടവുള്ള 60 മാസ കാലയളവുള്ള 12 ലക്ഷത്തിന്റെ ചിട്ടി മുടക്ക ചിട്ടിയായി കെഎസ്എഫ്ഇ കാസര്‍കോട് ശാഖയില്‍ ലഭ്യമാണ്.
6 മാസ അടവ് പൂർത്തിയായ ചിട്ടിയിൽ 1,13239 രൂപ അടച്ച് ചിട്ടിയില്‍ ചേരാം. ഓഗസ്റ്റ് മാസത്തിൽ 7.80 ലക്ഷം രൂപയിലാണ് ചിട്ടി ലേലത്തിൽ പോയത്. അതായത് 1,13,239 രൂപ അടച്ച് ചിട്ടിയിൽ ചേർന്നൊരാൾക്ക് ആ മാസം ലേലം വിളിച്ചാൽ 7.80 ലക്ഷംവരെ സ്വന്തമാക്കാം.
മറ്റു ചിട്ടികൾ
5,000 രൂപ മാസ അടവുള്ള 100 മാസത്തെ മൾട്ടി ഡിവിഷൻ ചിട്ടി മുടക്ക ചിട്ടിയായി ലഭ്യമാണ്. 75,419 രൂപ അടച്ച് ചിട്ടിയിൽ ചേരാം. മുൻ മാസത്തിൽ 3,56,900 രൂപ, 3,58,900 രൂപ, 3,56,390 രൂപ എന്നി തുകകളിലാണ് ലേലത്തിൽ പോയത്.
10,000 രൂപ മാസ അടവുള്ള 100 മാസത്തെ 10 ലക്ഷത്തിന്റെ ചിട്ടി 4,74,952 രൂപ അടച്ച് സ്വന്തമാക്കാം. 58 അടവ് പൂർത്തിയായ ചിട്ടി 8,36,900 രൂപ, 8,48,000 രൂപ, 8,45,200 രൂപ എന്നിങ്ങനെയാണ് ലേലം നടന്നത്. 20,000 രൂപ മാസ അടവുള്ള 100 മാസത്തെ 20 ലക്ഷത്തിന്റെ ചിട്ടിയിൽ 21 അടവ് പൂര്‍ത്തിയായി. 3,33,116 രൂപ അടച്ച് ചിട്ടി ചേരാം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
