2 ലക്ഷം രൂപ കയ്യിലുള്ള വ്യക്തിക്ക് 4 ലക്ഷത്തിന്റെ ആവശ്യം നടത്താനും കെഎസ്എഫ്ഇ ചിട്ടി ഉപയോഗിക്കാം. ഇവിടെ കെഎസ്എഫ്ഇയുടെ മുടക്ക ചിട്ടികളാണ് ഉപകാരപ്പെടുക. മുടങ്ങി കിടക്കുന്ന ചിട്ടികളിൽ കുടിശ്ശിക അടച്ച് ചേരുകയും വേഗത്തിൽ വിളിച്ചെടുത്ത് ഉപയോഗിക്കുകയും ചെയ്താൽ ലാഭകരമാണ്. അധികമായി ആവശ്യമായി വരുന്ന തുകയ്ക്ക് വായ്പയിലേക്ക് കടക്കുമ്പോൾ പലിശ സഹിതം വലിയ തുക അടയ്ക്കുന്നത് ഒഴിവാക്കാൻ ഇവ സഹായിക്കും.
എന്താണ് മുടക്ക ചിട്ടി
പേര് സൂചിപ്പിക്കുന്നത് പോലെ മുടങ്ങി കിടക്കുന്ന ചിട്ടികളാണ് മുടക്ക ചിട്ടികൾ. കെഎസ്എഫ്ഇ ശാഖകളിൽ മാസ അടവ് മുടങ്ങിയ ചിട്ടികൾ ലഭ്യമാകും. സാമ്പത്തിക സ്ഥിതി അനുകൂലമല്ലാത്തതിനാൽ ചിട്ടി തുടർന്ന് അടയ്ക്കാൻ സാധിക്കാത്തവരാണെങ്കിൽ ചിട്ടിയിൽ നിന്ന് ഒവിയാൻ സാധിക്കും. ചിട്ടിയുള്ള കെഎസ്എഫ്‌സി ബ്രാഞ്ചില്‍ ചിട്ടി ഒഴിവാക്കി തരാനുള്ള അപേക്ഷ സമര്‍പ്പിച്ചാൽ മതി. വിളിച്ചെടുക്കാത്ത ചിട്ടികളെയാണ് ഇപ്രകാരം ഒഴിവാക്കാൻ സാധിക്കുക. ഇങ്ങനെ ഒഴിവു വരുന്ന ചിട്ടികളെയാണ് മുടക്കചിട്ടികള്‍ എന്നു പറയുന്നത്.

2 ലക്ഷം കൊണ്ട് 4 ലക്ഷത്തിന്റെ കാര്യം നടത്താം
കയ്യില്‍ 2 ലക്ഷം രൂപയുമായി 4 ലക്ഷത്തിന്റെ കാര്‍ വാങ്ങാന്‍ ഇറങ്ങുന്നൊരാള്‍ 2 ലക്ഷം രൂപ വായ്പ എടുക്കുന്നതാണ് സാധാരണ രീതി. എന്നാല്‍ കെഎസ്എഫ്ഇ ബ്രാഞ്ചില്‍ ചെന്ന് മുടക്ക ചിട്ടിയില്‍ ചേര്‍ന്നാലുള്ള നേട്ടം എന്താണെന്ന് നോക്കാം. ഇത്തരക്കാർക്ക് 5 ലക്ഷത്തിന്റെ മുടക്ക ചിട്ടി മതിയാകും. 50 മാസ കാലാവധിയുള്ള 10,000 രൂപ മാസ അടവുള്ള 5 ലക്ഷം രൂപയുടെ മുടക്ക ചിട്ടിയിൽ ചേർന്നാൽ എങ്ങനെ അടവ് വരുന്നതെന്ന് നോക്കാം.
25 മാസത്തില്‍ കുടിശ്ശിക വരുത്തിയ ചിട്ടിയില്‍ 26ാം മാസത്തില്‍ ചേരുമ്പോള്‍ 2,03,950 രൂപയാണ് അടയ്‌ക്കേണ്ടി വരിക. 48,550 രൂപയാണ് ഇത്രയും കാലത്തിനിടെ ലഭിച്ച ലാഭ വിഹിതം. തൊട്ടടുത്ത മാസം 4,46,900 രൂപയ്ക്ക് ചിട്ടി പിടിച്ചാല്‍ ചാര്‍ജും കിഴിച്ച് 4,43,900 രൂപ കിട്ടും. 25 മാസം കൊണ്ട് ബാക്കി വരുന്ന 2,39,248 രൂപ അടച്ചു തീർത്താൽ മതി.
മുടക്ക ചിട്ടിയിൽ ശ്രദ്ധിക്കാം
മുടക്ക ചിട്ടിയിൽ ചേരുന്നതിന് മുൻപ് ചിട്ടിയുമായി ബന്ധപ്പെട്ട നിബന്ധനകൾ അറിയണം. ആകെ കാലയളവിന്റെ 60 ശതമാനം അടവ് നടക്കാത്ത മുടക്ക ചിട്ടിയിൽ മാത്രമെ ചേരാൻ സാധിക്കുകയുള്ളൂ. ഉദാഹരണത്തിന് 100 മാസ ചിട്ടികളിൽ 60 മാസം വരെ മുടക്ക ചിട്ടി ചേരാം. 50 മാസ ചിട്ടികളാണെങ്കിൽ 30 മാസം വരെ ചിട്ടി ചേരാം.
കയ്യിൽ മുഴുവൻ തുകയില്ലാത്ത ആവശ്യത്തിന് ചിട്ടി ചേർന്ന് പണം സ്വന്തമാക്കാം. കാര്‍ വാങ്ങല്‍ പോലുള്ള ആവശ്യങ്ങള്‍ക്ക് മുഴുവന്‍ തുകയും കൈയ്യിലില്ലാത്ത അവസ്ഥയില്‍ മുടക്ക ചിട്ടിയില്‍ ചേരുന്നത് ഉപകാരമാണ്. വായ്പ എടുത്ത് ഇഎംഐ അടച്ചു തീര്‍ക്കുന്നതിനെക്കാൾ ലാഭകരമായി മുടക്ക ചിട്ടി അടയ്ക്കാം.
മുടക്ക ചിട്ടിയിൽ ചേരുമ്പോൾ, ചിട്ടി ഒഴിയുന്ന വ്യക്തി ലാഭ വിഹിതം കിഴിച്ച് ഇതുവരെ അടച്ച തുക മുടക്ക ചിട്ടിയിലേക്ക് ചേരുന്നൊരാൾ അടയ്ക്കണം. ഇതുവഴി ഒറ്റ അടവിൽ തന്നെ ലാഭ വിഹിതം പൂർണമായും നേടാൻ സാധിക്കും. ചിട്ടിയിൽ ചേർന്ന മാസം തന്നെ ലേലം വിളിക്കാൻ സാധിക്കും. ഈ അവസരത്തിൽ ചിട്ടി വിളിച്ചെടുത്ത് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
എവിടെ ലഭിക്കും
ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ച് മുടക്ക ചിട്ടികളെ അറിയാൻ സാധിക്കില്ല. മുടക്കചിട്ടിയുണ്ടോ എന്നറിയാന്‍ കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ ചെന്ന് തിരക്കണം. കെഎസ്എഫ്ഇയിൽ അടവ് മുടങ്ങി കിടക്കുന്ന വിളിച്ചെടുക്കാത്ത ചിട്ടികൾ പഴയ പടിയാക്കാനും ആവശ്യക്കാർക്ക് മുടക്ക ചിട്ടി അനുവദിക്കാനും കെഎസ്എഫ്ഇ സഞ്ജീവനം പദ്ധതി നടത്തുന്നുണ്ട്. ഇതിനാൽ ആവശ്യക്കാർക്ക് ശാഖകളെ സമീപിക്കാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
