മൂന്ന് വർഷത്തിനപ്പുറം വിവാഹമാണ്, ഇക്കാലമത്രയും ജോലി ചെയ്ത കാര്യമായൊന്നും സമ്പാദിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തിലൂടെ കടന്നു പോകുന്നൊരാൾക്ക് ചുരുങ്ങിയ കാലം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഇദ്ദേഹത്തിന് മുന്നിലുള്ള മികച്ച അവസരമാണ് കെഎസ്എഫ്ഇ ചിട്ടികൾ. മാസത്തിൽ നിശ്ചിത തുക അടയ്ക്കാൻ തയ്യാറാണെങ്കിൽ പലിശ ഭാരമില്ലാതെ ലക്ഷങ്ങൾ വിവാഹ സമയത്ത് ഇദ്ദേഹത്തിന് സ്വന്തമാക്കാനാകും. ഇത്തരത്തിൽ ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽ കാണുന്നവർക്ക് തിരഞ്ഞെടുക്കാവുന്നൊരു ചിട്ടിയാണ് ചുവടെ വിശദമാക്കുന്നത്.
മൾട്ടി ഡിവിഷൻ ചിട്ടി വിശദാംശങ്ങൾ
5,000 രൂപ മാസത്തവണയുള്ള 100 മാസം കാലാവധിയുള്ള 5 ലക്ഷം രൂപയുടെ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണിത്. 1 നറുക്കും 3 ലേലവും അടക്കം മാസത്തിൽ നാല് പേർക്ക് ചിട്ടി തുക ലഭിക്കും. നറുക്ക് ലഭിക്കുന്നയാള്‍ക്ക് ഓരോ മാസത്തിലും 5 ശതമാനം ഫോർമാൻ കമ്മീഷൻ കുറച്ചുള്ള തുക ലഭിക്കും.
മൂന്ന് പേര്‍ക്ക് ഒരു മാസത്തില്‍ 35 ശതമാനം കിഴിവില്‍ ചിട്ടി പിടിക്കാന്‍ സാധിക്കും. ചിട്ടി ലഭിക്കാത്തവർക്ക് 2.5 ലക്ഷം രൂപ വരെ ഉടൻ വായ്പ സൗകര്യവും ചിട്ടിയിൽ നിന്ന് ലഭിക്കും. ഒരാൾക്ക് 20 നറുക്ക് വരെ ചിട്ടിയിൽ ചേരാൻ സാധിക്കും. 100 പേരുടെ നാല് ഡിവിഷനുകളിലായി ആകെ 400 പേരാണ് ചിട്ടിയിലുണ്ടാവുക.
ചിട്ടിയിൽ നിന്നുള്ള ആദായം
മാസത്തിൽ ചിറ്റാളന് ചിട്ടി ലഭിക്കാനുള്ള 4 അവസരമുണ്ട്. 1 ലേലവും 3 നറുക്കും. കൃത്യമായി മാസ തവണ അടച്ച എല്ലാവരേയും ഉള്‍പ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തുക. നറുക്ക് ലഭിക്കുന്നയാൾക്ക് ഫോർമാൻ കമ്മീഷൻ കിഴിച്ച് 4,75,000 രൂപ ലഭിക്കും. ഓരോ മാസത്തിലും ഓരോരുത്തർക്ക് നറുക്ക് ലഭിക്കും. ബാക്കി മൂന്ന് പേർക്ക് 35 ശതമാനം കിഴിവില്‍ ചിട്ടി വിളിച്ചെടുക്കാം.
പരമാവധി കിഴിവിൽ വിളിച്ചെടുത്താൽ 3,25,000 രൂപ ലഭിക്കും. ഇതില്‍ നിന്ന് ഫോര്‍മാന്‍ കമ്മീഷനായി 25,000 രൂപ കിഴിച്ച് 3 ലക്ഷം രൂപ ചിട്ടി ലഭിച്ചയാള്‍ക്ക ലഭിക്കും. ജിഎസ്ടി, സര്‍വീസ് ചാര്‍ജ് എന്നിവ പുറമേയാണിത്.
ലാഭ വിഹിതം
400 പേരുള്ള മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം പരിശോധിക്കാം. മാസത്തില്‍ മൂന്ന് ലേലമാണ് ഉണ്ടാവുക. ഒരു ചിട്ടി പരമാവധി ലേലത്തില്‍ പോകുമ്പോള്‍ 1,50,000 രൂപയാണ് ലാഭ വിഹിതം ലഭിക്കുക. മാസത്തില്‍ 3 ചിട്ടികള്‍ ലേലം നടക്കുമ്പോൾ 4,50,000 രൂപ ലാഭ വിഹിതമായുണ്ടാകും. ഇത് ചിട്ടിയിലുള്ള 400 അംഗങ്ങളില്‍ വീതിച്ചാല്‍ ഒരാള്‍ക്ക് 1,125 രൂപ ലഭിക്കും. ഇതിനാല്‍ തൊട്ടടുത്ത മാസം മുതല്‍ 3875 രൂപ അടച്ചാല്‍ മതിയാകും.
ചിട്ടി അടവ്
3,875 രൂപ മുതൽ 5,000 രൂപ വരെയാണ് ഈ ചിട്ടിയിൽ മാസ അടവ് വരുന്നത്. ഇത് വിവിധ വഴികളിലൂടെ അടയ്ക്കാം.
കെഎസ്എഫ്ഇയുടെ ഏത് ശാഖയിലും ചിട്ടിയുടെ മാസ തവണ അടയ്ക്കാന്‍ സാധിക്കും.
ഓണ്‍ലൈനായി ksfeonline.com എന്ന വെബ്‌സൈറ്റ് വഴി ചിട്ടി തവണകളടയ്ക്കാം. ദിവസ/ ആഴ്ച/ മാസ പിരിവ് മുഖേന ചിട്ടി അടയ്ക്കാനും സാധിക്കും. ദിവസ തവണകളായി അടയ്ക്കുമ്പോൾ 130 രൂപ മുതൽ 167 രൂപ വരെ തുക ദിവസം നൽകേണ്ടി വരും.
സമാർട്ട് ഭദ്രത ചിട്ടി
ആഗസ്റ്റ് 17 ന് തിരുവനന്തപുരം പേയാട് ശാഖയിൽ ഈ ചിട്ടി ആരംഭിക്കും. സമാർട്ട് ഭദ്രത ചിട്ടി 2022 ജൂലായ് 23 മുതൽ 2023 ജനുവരി 31 വരെ കെഎസ്എഫ്ഇ ചിട്ടികളിൽ ചേരുന്നവരിൽ നിന്ന് നറുക്കെടുക്കുന്നവർക്ക് സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.
ബംബര്‍ സമ്മാനമായി ഒരാള്‍ക്ക് 1 കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റോ പണമോ സമ്മാനമായി ലഭിക്കും. മേഖലാ തലത്തില്‍ 70 പേര്‍ക്കാണ് സമ്മാനം ലഭിക്കും. ഒന്നാം സമ്മാനമായി 70 പേർക്ക് ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി 100 പേർക്ക് ഇലക്ട്രിക് സ്‌കൂട്ടറും ലഭിക്കും.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications