ചിട്ടി ചേരുന്നതിനൊപ്പം ഭാഗ്യം കൂടിയുണ്ടെങ്കിൽ മുഴുവൻ ചിട്ടി തുകയും നേടാൻ സാധിക്കും എന്നൊരു ഗുണം മൾട്ടി ഡിവിഷൻ ചിട്ടികൾക്കുണ്ട്. ചിട്ടി അംഗങ്ങളിൽ നിന്ന് നറുക്കെടുക്കുന്ന ഒരാൾക്ക് മാസത്തിൽ ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക കെഎസ്എഫ്ഇ നൽകും. ഇതോടൊപ്പം മൂന്ന് പേർക്ക് ലേലത്തിലൂടെ ചിട്ടി സ്വന്തമാക്കാനും അവസരമുണ്ട്. ഈ ഗണത്തിൽ ഉൾപ്പെടുന്ന 10 ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടി കേരളത്തിലെ വിവിധ കെഎസ്എഫ്ഇ ശാഖകളിൽ ഉടൻ ആരംഭിക്കുന്നുണ്ട്. വിശദാംശങ്ങൾ നോക്കാം.
ചിട്ടി വിശദാംശം
10 ലക്ഷത്തിന്റെ 50 മാസ കാലയളവുള്ള മള്‍ട്ടി ഡിവിഷന്‍ ചിട്ടിയിൽ 20,000 രൂപയാണ് പരമാവധി മാസ അടവ് വരുന്നത്. ചിട്ടി 30 ശതമാനം കിഴിവിൽ ലേലത്തിൽ പോകുന്ന മാസങ്ങളിൽ 16,250 രൂപയാണ് അടവ് വരുന്നത്. പെട്ടന്ന് പണം സമാഹരിക്കാനും ഉചിതമായ ലാഭവിഹിതം നേടാനും സാധിക്കുന്ന ചിട്ടിയാണിത്. 4 വര്‍ഷവും 2 മാസുമാണ് കാലാവധി. മാസത്തിൽ 16,250 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിൽ മാസ അടവ് സാധിക്കുന്നൊരാൾക്ക് ചിട്ടി ചേരാം.

എത്ര രൂപ ലഭിക്കും
അടവ് സംഖ്യ കുറവും ലേല കിഴിവ് മികച്ച രീതിയില്‍ ലഭിക്കുകയും ചെയ്യുന്നൊരു മൾട്ടി ഡിവിഷൻ ചിട്ടിയാണിത്. മാസത്തിൽ 4 പേർക്ക് ചിട്ടി ലഭിക്കും. നറുക്കെടുപ്പിലൂടെ ചിട്ടി ലഭിക്കുന്നൊരാൾക്ക് ഫോർമാൻസ് കമ്മീഷൻ കുറച്ച് 9.50 രൂപ ലഭിക്കും. ഇതിൽ നിന്ന് ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കുറയ്ക്കണം. 50,000 രൂപ ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനമായ 9,000 രൂപയും 226 രൂപ ഡോക്യൂമെന്റേഷൻ ചാർജും കുറയും. 9.40 ലക്ഷം രൂപ ലഭിക്കും.
മൂന്ന് പേര്‍ക്ക് 30 ശതമാനം കിഴിവിൽ ചിട്ടി ലേലം ചെയ്യാം. 3 ലക്ഷം രൂപ ലേല കിഴിവിൽ 7 ലക്ഷം രൂപ സ്വന്തമാക്കാം. ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജുകൾ കിഴിച്ച് 6.90 ലക്ഷം രൂപ ലഭിക്കും. ചിട്ടി 3 ലക്ഷം രൂപ കിഴിവിൽ പോകുമ്പോൾ ഒരു വ്യക്തിക്ക് 3,750 രൂപയാണ് ലാഭവിഹിതം ലഭിക്കുന്നത്. ചിട്ടി കാലാവധിയിൽ ഏകദേശം, 80,000 രൂപയ്ക്കും-1 ലക്ഷം രൂപയ്ക്കും ഇടയിൽ ആകെ ലേല കിഴിവ് പ്രതീക്ഷിക്കാം
ചിട്ടി സ്ഥിര നിക്ഷേപമിടാം
മികച്ച ലേല കിഴിവിൽ ചിട്ടി ലഭിക്കുന്ന ഘട്ടത്തിൽ വിളിച്ച് സ്ഥിര നിക്ഷേപമിടാം. ഈ പലിശയില്‍ ഉപയോഗിച്ച് മറ്റൊരു ഹ്രസ്വകാല കുഞ്ഞൻ ചിട്ടി ചേർന്നാൽ മികച്ച സമ്പാദ്യം ഇതുവഴി ഉണ്ടാക്കാം. നറുക്കെടുപ്പിലൂടെ ചിട്ടി ലഭിവർക്ക് ചിട്ടി പണം ആവശ്യമില്ലെങ്കിൽ സ്ഥിര നിക്ഷേപമിട്ടാൽ 50 മാസങ്ങൾക്കപ്പുറം മികച്ച നേട്ടം ഉണ്ടാക്കാം. 10 ലക്ഷത്തിനപ്പുറം രൂപ നേടാൻ സാധിക്കും. പലിശ ഉപയോഗിച്ച് ഹ്രസ്വകാലത്തേക്ക് ചിട്ടി ചേരാനും സാധിക്കും.
എവിടെ ലഭിക്കും ചിട്ടി
4 വർഷവും 2 മാസവും കാലാവധിയുള്ള ലക്ഷങ്ങൾ നേടാൻ സാധിക്കുന്ന ചിട്ടി എവിടെ ലഭിക്കുമെന്ന് നോക്കാം. എറണാകുളം ജില്ലയിലെ എറണാകുളം മെയിന്‍ ശാഖ, കളമശ്ശേരി, മൂക്കന്നൂര്‍, പറവൂര്‍ കവല, വൈറ്റില ശാഖകളില്‍ ഈ മള്‍ട്ടി ഡിവിഷന്‍ ചിട്ടി ആരംഭിക്കുന്നുണ്ട്. തിരുവനന്തപുരത്ത് വട്ടിയൂര്‍കാവ്, പേട്ട, മലയന്‍കീഴ്, കേശവദാസപുരം എന്നിവിടങ്ങളില്‍ ഉടൻ ആരംഭിക്കുന്ന കൂട്ടത്തിൽ ഈ ചിട്ടിയുണ്ട്.
മലപ്പുറം പൊന്നാനി ശാഖ, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ശാഖകൾ കണ്ണൂർ ജില്ലയിലെ കണ്ണൂര്‍-1, പഴയങ്ങാടി ശാഖകളിൽ ഈ ചിട്ടി ഉടൻ ആരംഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
