പണം പെട്ടന്ന് വേണോ, കാത്തിരിക്കാൻ സമയമുണ്ടോ എന്നീ ഘടകങ്ങളും ചിട്ടി ചേരുമ്പോൾ പരിഗണിക്കേണ്ടതാണ്. ഇത് മാസ അടവിനെ വരെ സ്വാധീനിക്കുന്ന ഘടകമാണ്. ഹ്രസ്വകാല ചിട്ടിയിൽ വേഗത്തിൽ പണം ലഭിക്കും. എന്നാൽ കാലവധി കുറയുമ്പോൾ വലിയ തുകയുടെ ചിട്ടി ചേരാൻ അൽപം ഉയർന്ന തുക മാസ അടവുള്ള ചിട്ടി ചേരേണ്ടി വരും. മാസത്തിൽ പരമാവധി 15,000 രൂപ വരെ അടവ് സാധിക്കുന്നവർക്ക് ചേരാൻ പറ്റിയ മൾട്ടി ഡിവിഷൻ ചിട്ടി പരിചയപ്പെടാം.
9 ലക്ഷത്തിന്റെ ചിട്ടി
15,000 രൂപയിൽ തുടങ്ങുന്ന 60 മാസ കാലാവധിയുള്ള 9 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയിൽ നിരവധി നേട്ടങ്ങൾ ചിട്ടി വരിക്കാർക്ക് ലഭിക്കും. 35 ശതമാനമാണ് ചിട്ടിയിലെ പരമാവധി ലേല കിഴിവ്. ചിട്ടി പരമാവധി ലേലത്തിൽ പോകുന്ന മാസങ്ങളിൽ 11,625 രൂപയാണ് മാസ അടവ് വരുന്നത്. മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ ഒരു നറുക്കും മൂന്ന് ലേലവും സഹിതം 4 പേർക്ക് ഒരു മാസത്തിൽ ചിട്ടി ലഭിക്കും.

എത്ര രൂപ ലഭിക്കും
മൾട്ടി ഡിവിഷൻ ചിട്ടിയിൽ നാല് പേർക്ക് മാസത്തിൽ ചിട്ടി ലഭിക്കും. മൂന്ന് നറുക്കും ഒരു ലേലവുമാണ് ഉണ്ടാവുക. 3 പേര്‍ക്ക് 35 ശതമാനം വരെ താഴ്ത്തി ലേലം വിളിക്കാം. 35 ശതമാനം താഴ്ത്ത് വിളിക്കുന്നൊരാള്‍ക്ക് 3.15 ലക്ഷം രൂപ കിഴിവിലാണ് ചിട്ടി ലഭിക്കുക.
ജിഎസ്ടി കിഴിക്കാതെ 5.85 ലക്ഷം രൂപ ലഭിക്കും. ഒരാൾക്ക് നറുക്കിലൂടെ ഫോർമാൻസ് കമ്മീഷൻ കുറച്ചുള്ള തുക ലഭിക്കും. ഫോർമാൻസ് കമ്മീഷനായ കുറച്ച് 8,55,000 രൂപ ചിറ്റാളന് ലഭിക്കും. 45,000 രൂപയാണ് ഫോർമാൻസ് കമ്മീഷനായി ചിട്ടിയിലേക്ക് അടയ്ക്കേണ്ടത്.
മികച്ച ലേല കിഴിവ്
ചിട്ടിയിൽ നിന്ന് മാസത്തിൽ ഒരു വ്യക്തിക്ക് ലഭിക്കുന്ന പരമാവധി ലാഭ വിഹിതം 3,375 രൂപയാണ്. ചിട്ടി പരമാധി ലേല കിഴിവില്‍ പോകുമ്പോള്‍ 2.70 ലക്ഷം രൂപ ഒരു ഡിവിഷനില്‍ നിന്ന് ലാഭ വിഹിതമായി ലഭിക്കും.
ലേല കിഴിവില്‍ ചിട്ടി വിളിക്കുന്ന 3 ഡിവിഷനിലും ചേര്‍ത്ത് ആകെ 8.10 ലക്ഷം രൂപയാണ് ലാഭ വിഹിതം. ഈ തുക 240 പേര്‍ക്ക് വീതിക്കുമ്പോള്‍ ഒരാള്‍ക്ക് 3,375 രൂപ ലഭിക്കും. ഈ തുക കുറച്ചാണ് 11,625 രൂപ ചിട്ടിയിലേക്ക് അടയ്ക്കുന്നത്. ചിട്ടി കാലാവധി വരെ പരമാവധി 90,000 രൂപയോളം ലാഭ വിഹിതം പ്രതീക്ഷിക്കാം.
ആർക്കൊക്കെ ചേരാം
മാസത്തിൽ 15,000 രൂപയ്ക്കും 11,625 രൂപയ്ക്ക് ഇടയിൽ മാസ അടവ് സാധിക്കുന്നവരാണ് ഈ ചിട്ടി പരിഗണിക്കേണ്ടത്. ഹ്രസ്വ കാലത്തിനുള്ളിൽ വലിയൊരു തുക ആവശ്യമുള്ളവർക്കായുള്ള ചിട്ടിയാണിത്. ഒരു വർഷത്തിനുള്ളിൽ 7 ലക്ഷം രൂപ ആവശ്യമുള്ളവർക്ക് ചിട്ടിയിൽ ചേരാം. വേഗത്തിൽ 5 ലക്ഷം രൂപ ആവശ്യമുള്ളവർക്കും ഈ ചിട്ടി പരിഗണിക്കാം.
എവിടെ ലഭിക്കും
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ1, ചേരനല്ലൂർ, കുമ്പളങ്ങി ശാഖയിലും തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര1, പേരൂർകട, തിരുമല, ഉള്ളൂർ, വർക്കല ശാഖകളിലും ഈ ചിട്ടി ലഭിക്കും.
ഹ്രസ്വകാല ചിട്ടിയിൽ വേഗത്തിൽ പണം ലഭിക്കും
വേഗത്തിൽ പണം ആഗ്രഹിക്കുന്നവരാണെങ്കിൽ ഹ്രസ്വകാല ചിട്ടികളിൽ ചേരുന്നതാണ് കൂടുതൽ അനുയോജ്യം. കുറഞ്ഞ കാലയളവുള്ള ചിട്ടികളിൽ പരമാവധി ലേല കിഴിവിൽ വിളിക്കാൻ വരിക്കാർ കുറവായതിനാൽ വേഗത്തിൽ ചിട്ടി വിളിക്കാൻ സാധിക്കും. നേരെ മറിച്ച് 50-60 മാസത്തെ ചിട്ടിയിൽ കൂടുതൽ പേർ ചിട്ടി വിളിക്കാനുണ്ടാകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications