വായ്പയെടുക്കാതെ ചെലവുകളെ നേരിടാന്‍ പറ്റിയ മാര്‍ഗമാണ് ചിട്ടികള്‍. മുൻകൂട്ടി കാണാൻ സാധിക്കുന്ന ചെലവുകൾക്ക് പലിശ ഭാരം ഇല്ലാതെ പണം ലഭിക്കുന്നിടമാണ് ചിട്ടികൾ. മാസന്തോറും തവണകളടച്ച് പണത്തിന്റെ ആവശ്യം എത്തുന്ന സമയത്തിന് അനുസരിച്ച് പിൻവലിക്കാൻ സാധിക്കുന്നു എന്നത് ചിട്ടികളുടെ ഗുണമാണ്. മൂന്ന് വർഷത്തോളം സാവകാശം മുന്നിലുണ്ടെങ്കിൽ മൾട്ടി ഡിവിഷൻ ചിട്ടികളിൽ ചേരുന്നതാണ് ഗുണം. കൂടുതൽ ലാഭത്തിനൊപ്പം മാസത്തിൽ മുഴുവൻ തുകയും ലഭിക്കാനുള്ള അവസരം മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് ലഭിക്കും.
മള്‍ട്ടി ഡിവിഷന്‍ ചിട്ടി
കെഎസ്എഫ്ഇ ചിട്ടികളിൽ രണ്ട് തരം ചിട്ടികളാണുള്ളത്. സാധാരണ ചിട്ടിയും മൾട്ടി ഡിവിഷൻ ചിട്ടി. ഒന്നിലധികം സാധാരണ ചിട്ടികൾ ചേരുന്നവയാണ് മൾട്ടിഡിവിഷൻ ചിട്ടികൾ. ഇവിടെ ഓരോ ഡിവിഷനിലും നടക്കുന്ന ലേലത്തിൽ എല്ലാവർക്കും പങ്കെടുക്കാം. അതായത് 4 ഡിവിഷനുകൾ ഉള്ള ചിട്ടിയിൽ ഒരോ വ്യക്തിക്കും മാസത്തിൽ ചിട്ടി പണം ലഭിക്കാനുുള്ള 4 അവസരങ്ങൾ ലഭിക്കുന്നു. ഇവ ഒരു നറുക്കും മൂന്ന് ലേലങ്ങളുമായാണ് ക്രമീകരിച്ചിട്ടുള്ളത്.
മാസ തവണ സംഖ്യ അടച്ച എല്ലാവരേയും ഉൾപ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തുക. നറുക്ക് ലഭിക്കുന്ന വ്യക്തിക്ക് കെഎസ്എഫ്ഇ ഈടാക്കുന്ന ഫോർമാൻസ് കമ്മീഷനായ ആയ 5 ശതമാനം കിഴിച്ച് തുക ലഭിക്കും എന്നതാണ് ഇവയുടെ പ്രത്യേകത.
100 മാസത്തിൽ കൂടുതൽ കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടി 40 ശതമാനം വരെ ലേലം കിഴിവ് ലഭിക്കും. 60 മാസം മുതൽ 100 മാസം വരെ ദൈർഘ്യമുള്ള ചിട്ടികളിൽ 35 ശതമാനം വരെയും 60 മാസത്തിൽ താഴെയുളള ചിട്ടികൾ 30 ശതമാനം കിഴിവിലുമാണ് ചിട്ടി ലേലം നടക്കുക.
ചിട്ടി വിശദാംശം
10,000 രൂപ മാസ അടവ് വരുന്ന 120 മാസം അടവുള്ള 12 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേരുന്നൊരാൾക്കാണ് ആദ്യ മാസം മുതൽ 11.40 ലക്ഷം രൂപ ലഭിക്കുക, ആദ്യ മാസം 10,000 രൂപയാണ് അടവ് വരുന്നത്. ചിട്ടി 40 ശതമാനം കിഴിവിൽ പോകുന്ന മാസത്തോളം 7375 രൂപ അടച്ചാൽ മതിയാകും.
ഓരോ മാസവും 2625 രൂപ വരെ ലാഭ വിഹിതം ലഭിക്കും. സാധാരണ ഗതിയിൽ 50-55 മാസം വരെ 7375 രൂപ അടയക്കാൻ സാധിക്കും. 60 മാസത്തിന് ശേഷം മാസ അടവ് ഉയരും. അവസാന സമയത്ത് 10,000 രൂപ അടയ്‌ക്കേണ്ടി വന്നേക്കാം.
3 ലേലവും 1 നറുക്കുമാണ് മൾട്ടി ഡിവിഷൻ ചിട്ടിയിൽ നടക്കുന്നത്. മാസത്തിൽ നറുക്ക് ലഭിച്ചാൽ 12 ലക്ഷത്തിൽ നിന്ന് 5 ശതമാനം ഫോർമാൻസ് കമ്മീഷൻ കുറച്ച് (60,000 രൂപ) നറുക്ക് ലഭിച്ച വ്യക്തിക്ക് ലഭിക്കും. ആദ്യ മാസം തന്നെ 11.40 ലക്ഷം നേടാൻ സാധിക്കും.
ഓരോ മാസത്തിലും ഒരു വ്യക്തിക്ക് ഈ തുക ലഭിക്കും. 40 ശതമാന കുറച്ചാണ് ലേലം നടക്കുക. ആദ്യ ഘട്ടത്തിൽ ലേലം വിളിയിലേക്ക് പോകാതെ 40 ശതമാനം കിഴിച്ചാണ് തുക അനുവദിക്കുക. ഈ ലേലവും നറുക്കായാണ് ലഭിക്കുക. ആവശ്യമുള്ളവർക്ക് 7,20,000 രൂപ ലഭിക്കും.
സ്ഥിര നിക്ഷേപമിട്ടാൽ
ചിട്ടിയിൽ ചേർന്ന് ആദ്യമാസത്തിൽ 11.40 ലക്ഷം രൂപ ലഭിച്ചാൽ തുക കയ്യിൽ കിട്ടാൻ ജാമ്യ വ്യവസ്ഥകൾ പാലിക്കണം. ഭാവി ബാധ്യതയ്ക്ക് (കാലാവധിയോളം അടയ്ക്കാൻ ബാക്കിയുള്ള തുക) അനുയോജ്യമായ ജാമ്യം കെഎസ്എഫ്ഇയിൽ നൽകേണ്ടതുണ്ട്. സാലറി സർട്ടിഫിക്കറ്റ് , ഭൂ സ്വത്ത്, സ്ഥിര നിക്ഷേപ രസീതുകൾ, സ്വർണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി എന്നിവ ജാമ്യമായി സമർപ്പിക്കാം.
ജാമ്യം തയ്യാറാകാത്തവർക്ക് ചിട്ടിയിൽ സ്ഥിര നിക്ഷേപമിടാം. നിലവിൽ 7.5 ശതമാനം വരെ പലിശ ലഭിക്കും. ഇതുപ്രകാരം മാസത്തിൽ 7,125 രൂപ വരെ ലഭിക്കും. ഈ തുക ഉപയോഗിച്ച് മാസ തവണ അടയ്ക്കാനോ മറ്റൊരു നിക്ഷേപം ആരംഭിക്കാനോ സാധിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
