ആവശ്യത്തിനുള്ള പണം മുഴുവനായും കയ്യിലില്ലാത്തപ്പോൾ പലരും വായ്പകളെ ആശ്രയിക്കും. എന്നാൽ ഇതിന് പകരം കെഎസ്എഫ്ഇയിലുള്ളൊരു മാർഗമാണ് മുടക്ക ചിട്ടികൾ ചേരുക എന്നുള്ളത്. ചിട്ടി ചേർന്നൊരാൾക്ക് ചിട്ടിയിൽ നിന്ന് ഒഴിയാനും പകുതിയിൽ വെച്ച് ചിട്ടി ചേരാനും സാധിക്കാനുള്ള അവസരമാണ് മുടക്ക ചിട്ടികൾ.
ഒറ്റത്തവണ പണമടച്ച് ചേരാനും പെട്ടന്ന് വിളിച്ചെടുത്ത് നേട്ടമുണ്ടാക്കാനും സാധിക്കുന്ന മുടക്ക ചിട്ടികളിൽ ചേരാനുള്ള അവസരമാണ് കെഎസ്എഫ്ഇ ആവിഷ്കരിച്ചിരിക്കുന്നത്. കെഎസ്എഫ്ഇ പുതുതായി ആരംഭിച്ച സഞ്ജീവനം പദ്ധതി പ്രകാരം മുടക്ക ചിട്ടികൾ ലഭ്യമാകും. വിളിച്ചെടുക്കാത്ത ചിട്ടിയിലിെ കുടിശ്ശിക കുറയ്ക്കകയും കമ്പനിയുടെ നിഷ്ക്രിയ ആസ്തി കുറയ്ക്കാനും കെഎസ്എഫ്ഇ ആരംഭിച്ച പദ്ധതിയാണ് സഞ്ജീവനം പദ്ധതി. വിശദാംശങ്ങൾ നോക്കാം.
സഞ്ജീവനം പദ്ധതി
കെഎസ്എഫ്ഇയിൽ അടവ് മുടങ്ങി കിടക്കുന്ന വിളിച്ചെടുക്കാത്ത ചിട്ടികൾ പഴയ പടിയാക്കാനും ആവശ്യക്കാർക്ക് മുടക്ക ചിട്ടി അനുവദിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ചിട്ടി പഴയ പടിയാക്കാൻ കുടിശ്ശിക ചിട്ടിക്ക് മുകളിലുള്ള പലിശ 50 ശതമാനം മുതൽ 100 ശതമാനം വരെ ഇളവും കെഎസ്എഫ്ഇ അനുവദിക്കും. 2023 മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 31 വരെയാണ് സഞ്ജീവനം പദ്ധതിയുടെ കാലാവധി. വിളിച്ചെടുക്കാത്ത കുടിശ്ശികയുള്ള ചിട്ടി വരിക്കാര്‍ക്ക് മാത്രമാണ് ഈ പദ്ധതിയുടെ നേട്ടം ലഭിക്കുക.
മാസ അടവ് 2,000 രൂപയും അതില്‍ താഴെയുള്ള ചിട്ടികളില്‍ കുടിശ്ശികയുള്ള വരിക്കാര്‍ക്ക് 70 ശതമാനം മാസ തവണകള്‍ക്ക് വരെ 100 ശതമാനം പലിശ ഇളവ് ലഭിക്കും. 100 മാസ ചിട്ടിയാണെങ്കില്‍ 70 മാസ തവണ വരെയുള്ള പലിശ പൂർണമായും ഒഴിവാക്കും. 2,000 രൂപയ്ക്ക് മുകളിലാണ് മാസ അടവെങ്കില്‍ 50 ശതമാനം ഇളവ് ലഭിക്കും. 50,000 രൂപ പലിശ വരുന്നിടത്ത് 25,000 രൂപ അടച്ചാൽ മതിയാകും.
70 ശതമാനത്തിലധികം മാസ അടവ് പൂര്‍ത്തിയായ ചിട്ടികളില്‍ കുടിശ്ശിക തീര്‍ക്കുമ്പോള്‍ 70 ശതമാനത്തിന് പലിശ ഇളവ് ലഭിക്കുകയും ബാക്കിയുള്ളതിന് പലിശ അടയ്ക്കുകയും വേണം ചിട്ടയിലെ മുഴുവന്‍ കുടിശ്ശികയും അടയ്ക്കാന്‍ സാധിക്കാത്തവർക്ക് പറ്റാവുന്നത്രയും അടച്ച് ഇതിന് ഇളവ് നേടാം. പണമില്ലാത്തവർക്ക് ചിട്ടി പാസ് ബുക്ക് ഹാജരാക്കി സ്മാര്‍ട്ട് ബ്രിഡ്ജ് വായ്പ ഉപയോഗിക്കാം.
മുടക്ക ചിട്ടി
ഇടപാടുകാരുടെ ആവശ്യങ്ങള്‍ മനസിലാക്കി അനുയോജ്യമായ ചിട്ടകള്‍ സബ്സിറ്റിറ്റൂട്ട് ചെയ്യും. 60 ശതമാനം തവണയിൽ കൂടുതൽ പൂര്‍ത്തിയായ ചിട്ടികളിൽ സബ്സ്റ്റിറ്റ്യൂഷൻ സാധിക്കില്ല. കുടിശ്ശിക തീര്‍ക്കുന്നില്ലെങ്കില്‍ ചിട്ടി വരിക്കാരന് നീക്കം ചെയ്യല്‍ നോട്ടീസ് അയച്ച് മുടക്ക ചിട്ടികളാക്കി മാറ്റാം. മുടക്ക ചിട്ടികളിൽ ഒറ്റത്തവണയായി പണമടച്ച് ചേരാം. പൂർണമായും ലാഭ വിഹിതം നേടാനും വേഗത്തിൽ ചിട്ടി വിളിച്ചെടുക്കാനും സാധിക്കും.
മുഴുവന്‍ തുകയും കൈയ്യിലില്ലാത്ത അവസ്ഥയില്‍ മുടക്ക ചിട്ടിയില്‍ ചേരുന്ന് ചിട്ടി വിളിച്ചെടുക്കുന്നതാണ് സാമ്പത്തികമായി നേട്ടം. വായ്പ എടുത്ത് ഇഎംഐ അടച്ചു തീര്‍ക്കുന്നതിനെക്കാൾ നല്ലത് മുടക്ക ചിട്ടിയില്‍ ചേര്‍ന്ന് ചിട്ടി പിടിക്കുന്നതാണ്. ആകെ മാസത്തിന്റെ 60 ശതമാനം വരെ മുടക്കചിട്ടിയില് ചേരാം. 100 മാസത്തിന്റെ ചിട്ടിയില്‍ 60 മാസം വരെ മുടക്കചിട്ടിയില് ചേരാം.
ചിട്ടി ഒഴിയുന്ന വ്യക്തി ലാഭ വിഹിതം കിഴിച്ച് ഇതുവരെ അടച്ച തുക മുടക്ക ചിട്ടിയിലേക്ക് ചേരുന്നൊരാൾ അടയ്ക്കണം. ഇതുവഴി ഒറ്റ അടവിൽ തന്നെ ലാഭ വിഹിതം പൂർണമായും നേടാൻ സാധിക്കും. ചിട്ടിയിൽ ചേർന്ന മാസം തന്നെ ലേലം വിളിക്കാൻ സാധിക്കും. ഈ അവസരത്തിൽ ചിട്ടി വിളിച്ചെടുത്ത് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
