പൊടുന്നനെ കയറിയ വരുന്ന ചെലവുകളെ നേരിടാൻ പലർക്കും പ്രയാസമാണ്. എന്നാൽ മുൻകൂട്ടി കാണാവുന്ന ചെലവുകൾ ഓരോരുത്തരുടെയും സാമ്പത്തിക പ്ലാനിംഗ് അനുസരിച്ച് നേരിടാം. ഹ്രസ്വകാലത്തേക്ക് വരുന്ന ചെലുകളെ നേരിടാൻ പറ്റിയ മാർഗമാണ് കെഎസ്എഫ്ഇ ചിട്ടികൾ. നിക്ഷേപത്തിനൊപ്പം വായ്പയുടെ സാധ്യതകളും തുറന്നു തരുന്ന കെഎസ്എഫ്ഇ ചിട്ടികൾ പലിശ ബാധ്യതയില്ലാതെ ആവശ്യത്തിന് പണം ഉറപ്പാക്കുന്നു. ഇത്തരത്തിൽ ഹൃസ്വകാലം കൊണ്ട് 5 ലക്ഷം രൂപ നേടാൻ സാധിക്കുന്ന കെഎസ്എഫ്ഇയുടെ ഹ്രസ്വകാല ചിട്ടിയാണ് ചുവടെ വിശദമാക്കുന്നത്.
ഹ്രസ്വകാല ചിട്ടികൾ
25 മാസം മുതൽ 60 മാസം വരെ ദൈർഘ്യമുള്ളവയാണ് കെഎസ്എഫ്ഇ ഹ്രസ്വകാല ചിട്ടികൾ. ചിട്ടിത്തുക പെട്ടന്ന് ആവശ്യമുള്ള വരിക്കാർക്ക് ഈ ചിട്ടി ഉപകാരപ്രദമാണ്. കുറഞ്ഞ വരിക്കാരും കുറഞ്ഞ കാലയളവുമായതിനാൽ പരമാവധി കിഴിവിൽ ലേലം വിളിക്കാൻ കൂടുതൽ പേരുണ്ടാകില്ല. ഇതിനാൽ വലിയ കിഴിവിലേക്ക് പോകാതെ ആവശ്യകാരന് ചിട്ടി ലഭിക്കും.
ചിട്ടി വിശദാംശങ്ങൾ
പെട്ടന്നുള്ള ആവശ്യങ്ങൾക്ക് വായ്പകളെക്കാളും ലാഭകരമായി ഉപയോഗപ്പെടുത്താവുന്ന ഹ്രസ്വകാല ചിട്ടിയാണ് 20,000 രൂപ മാസ അടവുള്ള 25 മാസ കാലാവധിയുള്ള 5 ലക്ഷം രൂപയുടെ കെഎസ്എഫ്ഇ ഹ്രസ്വകാല ചിട്ടി. ഇതുപ്രകാരം 2 വര്‍ഷവും 1 മാസവുമുള്ള അടവില്‍ ചിട്ടിയിൽ നിന്ന് 5 ലക്ഷം രൂപ ലഭിക്കും. പ്രസ്തുത ചിട്ടിയില്‍ 30 ശതമാനം വരെ കുറച്ച് വിളിക്കാന്‍ സാധിക്കും.
30 ശതമാനം വരെ വിളിച്ചെടുത്താൽ 3.5 ലക്ഷം രൂപവരെ നേടാന്‍ സാധിക്കും. ഫോര്മാന് കമ്മീഷനും മറ്റു ചാര്‍ജുകളും ചിട്ടി ലഭിച്ചാല്‍ അടയ്ക്കേണ്ടി വരും. 30 ശതമാനം കിഴിവില്‍ പോകുന്ന മാസങ്ങളില്‍ ചിറ്റാളന്മാര്ക്ക് 5,000 രൂപ വീതം ലാഭ വിഹിതം ലഭിക്കും. ഇതുപ്രകാരം മാസത്തില്‍ 15,000 രൂപ അടച്ചാല്‍ മതിയാകും. ഓരോ മാസത്തിലും ചിട്ടി എത്ര ശതമാനം കിഴിവിൽ ലേലത്തിൽ പോയി എന്നതിനെ അടിസ്ഥാനമാക്കിയാണ് മാസ അടവ് ക്രമീകരിക്കുന്നത്.
ആര്‍ക്കൊക്കെ അനുയോജ്യം
25 പേര്‍ക്ക് മാത്രമാണ് ഈ ചിട്ടിയില്‍ ചേരാന്‍ സാധിക്കുക. പെട്ടന്ന് പണത്തിന് ആവശ്യം വരുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചിട്ടിയാണിത്. 2 വര്‍ഷത്തിനുള്ളില്‍ 5 ലക്ഷത്തോളം തുക ആവശ്യമുള്ളവര്‍ക്കും മാസത്തില്‍ 15,000 - 20,000 രൂപ വരെ കണ്ടെത്താന്‍ സാധിക്കുന്നവര്‍ക്കും ചിട്ടിയില്‍ ചേരാം. ചിട്ടിയില്‍ ചേരാനായി തൊട്ടടുത്ത ശാഖയില്‍ ചെന്ന് അന്വേഷിച്ചാല്‍ മതിയാകും.. തൃശൂര്‍ വടക്കാഞ്ചേരി ശാഖയില്‍ ഈയടുത്ത് ഇത്തരത്തിലുള്ള ഹൃസ്വകാല ചിട്ടി ആരംഭിക്കുന്നുണ്ട്.
ജാമ്യങ്ങള്
പെട്ടന്നുള്ള പണം കണ്ടെത്താന്‍ ഹ്രസ്വകാല ചിട്ടിയില്‍ ചേരുന്നവര്‍ കെഎസ്എഫ്ഇ ചിട്ടിയുടെ ജാമ്യ വ്യവസ്ഥകളെ പറ്റി ബോധവാന്മാരായിരിക്കണം. ചിട്ടി ലേലം വിളിച്ചെടുത്താല്‍ ഭാവി ബാധ്യതയ്ക്ക് ജാമ്യം നല്‍കേണ്ടതുണ്ട്.
ചിട്ടിയില്‍ എത്ര മാസം ബാക്കിയുണ്ടോ ആ അടവിനെ പ്രതിമാസ തവണ കൊണ്ട് ഗുണിച്ചാല്‍ ലഭിക്കുന്ന തുകയാണ് ഭാവി ബാധ്യത. ഉദാഹരണത്തിന് 10ാം മാസത്തില്‍ ലേലം വിളിച്ചെടുത്താല്‍ ചിറ്റാളന്റെ ഭാവി ബാധ്യത (15*20,000) 3 ലക്ഷം രൂപയാണ്. ഒന്നോ, ഒന്നിലധികമോ ജാമ്യങ്ങള് നല്കി പണം പിന്‍വലിക്കാം.
ഭൂമി, ബാങ്ക് ഗ്യാരണ്ടി, സ്ഥിര നിക്ഷേപങ്ങളുടെ രസീത്, സ്വര്‍ണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, ശമ്പള സര്‍ട്ടിഫിക്കറ്റ്, എല്‍ഐസി പോളിസി തുടങ്ങിയവയാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്ന ജാമ്യങ്ങള്. ഭൂമി ജാമ്യം നല്കുന്നവരാണെങ്കില് ചിട്ടിയില്‍ ചേരുന്ന സമയത്ത മുന്നാധാരവും ആധാരവും ബ്രാഞ്ച് മാനേജരെ കണിച്ച് വെരിഫൈ ചെയ്യാവുന്നതാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
