A Oneindia Venture

അവസരം മുന്നിലുണ്ട്; മാസം 12,500 രൂപ കയ്യിലുണ്ടെങ്കിൽ എളുപ്പത്തിൽ 14 ലക്ഷം സ്വന്തമാക്കാം; ഉ​ഗ്രൻ ചിട്ടിയിതാ

ഭാവിയെ പറ്റി വ്യക്തമായ പ്ലാനിം​​ഗുള്ളവരാണെങ്കിൽ സാമ്പത്തിക പ്രയാസങ്ങളില്ലാതെ മുന്നോട്ട് പോകാൻ സാധിക്കും. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വിരമിക്കൽ കാല സമ്പാദ്യം, വീട്, വാഹനം തുടങ്ങി ഓരോരുത്തരിലും വ്യത്യസ്തങ്ങളായ ആവശ്യങ്ങളും ലക്ഷ്യങ്ങളും ഉണ്ടാകും. ഇതിനായി പണം ആവശ്യമാണ്.

ഇത്തരത്തിൽ ദീർഘകാല ലക്ഷ്യങ്ങൾ പിന്തുടരുന്നവർക്ക് പണ സമാഹരണത്തിന് സാധിക്കുന്നൊരു പദ്ധതിയാണ് വിശദമാക്കുന്നത്. കെഎസ്എഫ്ഇയുടെ ഈ ചിട്ടി വഴി ബജറ്റിനൊതുങ്ങുന്ന മാസ അടവിൽ 14 ലക്ഷം രൂപ ആദ്യ മാസത്തിൽ തന്നെ സ്വന്തമാക്കാൻ സാധിക്കും. ചിട്ടിയുടെ വിശദാംശങ്ങൾ നോക്കാം. 

15 ലക്ഷത്തിന്റെ ചിട്ടി

15 ലക്ഷത്തിന്റെ ചിട്ടി

പരമാവധി 12,500 രൂപ മാസ അടവുള്ള 120 മാസ കാലാവധിയുള്ള 15 ലക്ഷം രൂപയുടെ മള്‍ട്ടിഡിവിന്‍ ചിട്ടിയാണ് കെഎസ്എഫ്ഇ ഉടനെ ആരംഭിക്കുന്നത്. ദീര്‍ഘകാല മൾട്ടി ഡിവിഷൻ ചിട്ടികൾ കെഎസ്എഫ്ഇ അവസാനിപ്പിച്ചതിനാൽ പുതുതായി ചിട്ടി ചേരാൻ ഉദ്യേശിക്കുന്നവർക്ക് അവസാന അവസരമായി ഈ ചിട്ടികളെ കണക്കാക്കാം. മാസത്തിൽ ഒരാൾക്ക് കെഎസ്എഫ്ഇയുടെ ഫോര്‍മാന്‍ കമ്മീഷന്‍ കഴിഞ്ഞുള്ള തുകയും 3 പേര്‍ക്ക് മാസത്തിൽ ലേലത്തിലൂടെയും ചിട്ടി തുക ലഭിക്കും. 

മാസ അടവ്

മാസ അടവ്

ചിട്ടിയുടെ മാസ അടവ് പരമാവധി 12,500 രൂപയാണ്. ചിട്ടി പരമാവധി ലേല കിഴിവായ 40 ശതമാനത്തിൽ താഴ്ന്ന് പോകുന്ന മാസങ്ങളിൽ 9,128 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. 9,128 രൂപയ്ക്കും 12,500 രൂപയ്ക്കും ഇടയില്‍ മാസ അടവ് സാധിക്കുന്നവർക്ക് പറ്റിയാ ചിട്ടിയാണിത്. മാസത്തിൽ ലഭിക്കുന്ന ഡിവിഡന്റ് 3,372 രൂപയാണ്. ചിട്ടി കാലാവധിയിൽ പരമാവധി 1.40 മുതല്‍ 1.60 ലക്ഷം രൂപ വരെ ചിട്ടി ഡിവിഡന്റ് പ്രതീക്ഷിക്കാം. 

14 ലക്ഷം കിട്ടുന്നത്

14 ലക്ഷം കിട്ടുന്നത്

മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ മാസത്തിൽ ഒരാൾക്ക് നറുക്കിലൂടെ മുഴുവൻ തുകയും ലഭിക്കും. ഫോർമാൻ കമ്മീഷൻ കുറച്ചുള്ള തുകയാണ് ലഭിക്കുക. ഇതുപ്രകാരം 75,000 രൂപ ഫോർമാൻ കമ്മീഷനും ജിഎസ്ടിയും ഡോക്യുമെന്റേഷൻ ചാർജും കിഴിച്ച് 14 ലക്ഷം രൂപ ഓരോ ഭാ​ഗ്യശാലിക്കും ലഭിക്കും. ചിട്ടി ലേലത്തിലൂടെ സ്വന്തമാക്കുന്നവർക്ക് പരമാവധി 40 ശതമാനം വ‌രെ കിഴിച്ച് വിളിക്കാം.

6 ലക്ഷം രൂപ കിഴിവിൽ ലേലത്തിൽ ചിട്ടി സ്വന്തമാക്കാം. നിക്ഷേപം കരുതുന്നവര്‍ ലേലം ആരംഭിച്ചാൽ 12 ലക്ഷം- 12.50 ലക്ഷം കിട്ടുന്ന സമയത്ത് വിളിക്കാം.

സ്ഥിര നിക്ഷേപമിടാം

സ്ഥിര നിക്ഷേപമിടാം

നിക്ഷേപമായി കാണുന്നവർക്ക് ചിട്ടി സ്ഥിര നിക്ഷേപമിടാം. ആദ്യ മാസത്തിൽ തന്നെ ചിട്ടി നറുക്ക് ലഭിക്കുന്നൊരാൾക്ക് 14 ലക്ഷം രൂപ കയ്യിൽ കിട്ടും. ഈ തുക കെഎസ്എഫ്ഇയിൽ തന്നെ സ്ഥിര നിക്ഷേപമിട്ടാൽ ഇന്ന് 8 ശതമാനം പലിശ ലഭിക്കുന്നുണ്ട്. ഈ തുകയ്ക്ക് ഒരു വർഷത്തിൽ 1.12 ലക്ഷം രൂപ പലിശയായി ലഭിക്കും. കാലാവധിയോളം സ്ഥിര നിക്ഷേപം തുടർന്നാൽ വലിയ നേട്ടം നിക്ഷേപകന് സ്വന്തമാക്കാം. 

ജാമ്യങ്ങൾ

ജാമ്യങ്ങൾ

ചിട്ടി ലഭിച്ച തുക സ്ഥിര നിക്ഷേപമിടാതെ പിൻവലിച്ച് മറ്റ് നിക്ഷേപങ്ങളിലേക്ക് മാറ്റിയും അധിക സമ്പാദ്യം കണ്ടെത്താം. ചിട്ടി തുക പിൻവലിക്കാൻ ജാമ്യം ആവശ്യമാണ്. പലതരം ജാമ്യങ്ങൾ കെഎസ്എഫ്ഇ സ്വീകരിക്കും. ചിട്ടിയിലെ മേൽ ബാധ്യത അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുത്താം. ഒറ്റ ജാമ്യമായോ ഒന്നിലധികം ജാമ്യങ്ങൾ ചേർത്തോ നൽകാനാകും.

സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകൾ, എൽഐസി സറണ്ടർ വാല്യു, ബാങ്ക് ​ഗ്യാരണ്ടി, വിളിച്ചെടുക്കാത്ത കെഎസ്എഫ്ഇ ചിട്ടി പാസ്ബുക്ക്, വ്യക്തി​ഗത ജാമ്യമായ ശമ്പള സർട്ടിഫിക്കറ്റ്, വസ്തു ജാമ്യം, സ്വർണ ജാമ്യം എന്നിവ സ്വീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X