നിക്ഷേപകർക്കിടയിൽ ഏറ്റവും ജനപ്രിയമായൊരു ധനകാര്യ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. ബാങ്ക് നൽകുന്നതിനേക്കാൾ മികച്ച നേട്ടവും കുറഞ്ഞ പലിശയുള്ള വായ്പകളും കെ.എസ്.എഫ്.ഇ നൽകുന്നു. അതിനാൽ എല്ലാ തരം ജനങ്ങൾക്കും കെ.എസ്.എഫ്.ഇയുടെ ഈ സമീപനത്തോട് പ്രത്യേക ഇഷ്ടമുണ്ട്. ഒരു ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിച്ച് നിങ്ങൾക്ക് ഒരു നിശ്ചിത തുക ലഭിച്ചാൽ അതിന് വലിയ പലിശയോടെയുള്ള തിരിച്ചടവുകൾ അടക്കേണ്ടി വരും. എന്നാൽ കെ.എസ്.എഫ്.ഇ നൽകുന്ന ചിട്ടികളിലൂടെ വലിയ തുക പലിശയില്ലാതെ ലഭിക്കും.
കെ.എസ്.എഫ്.ഇയിലെ വായ്പകൾ കുറഞ്ഞ പലിശയിൽ നിങ്ങൾക്ക് ലഭിക്കും. ബാങ്കുകൾ നൽകുന്ന പലിശയെ അപേക്ഷിച്ച് ഈ പലിശ വളരെ കുറവാണ്. കെ.എസ്.എഫ്.ഇ ചിട്ടിയിലുള്ളവർക്കും വായ്പ ലഭിക്കും. അതായത് നിങ്ങൾക്ക് സാമ്പത്തിക ആവശ്യം വരുമ്പോൾ വായ്പ എടുക്കാനുള്ള അവസരവും കെ.എസ്.എഫ്.ഇ ഒരുക്കുന്നുണ്ട്.
കുറഞ്ഞ സമയത്തിനുള്ളിൽ ഒരു ലോൺ ലഭിക്കാൻ ആഗ്രഹമില്ലാത്തവർ ആരുമുണ്ടാവില്ല. കെ.എസ്.എഫ്.ഇ അത്തരത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മറ്റു ഈടുകൾ വെക്കാതെ പാസാക്കുന്ന വായ്പയാണ് കെ.എസ്.എഫ്.ഇ പാസ്ബുക്ക് ലോൺ. ഇത് ശരിക്കും കെ.എസ്.എഫ്.ഇ ചിട്ടികളിലുള്ളവർക്ക് ഏറ്റവും ഉപകാരപ്രദമായ വായ്പാ മാർഗമാണ്. എന്താണ് കെ.എസ്.എഫ്.ഇ പാസ്ബുക്ക് ലോൺ? വിശദമായി അറിയാം.
കെ.എസ്.എഫ്.ഇ പാസ്ബുക്ക് ലോൺ
നിങ്ങൾ കെ.എസ്.എഫ്.ഇയിലെ ഏതെങ്കിലും ചിട്ടിയിൽ ചേർന്ന വ്യക്തിയാണെങ്കിൽ ഒരു പാസ്ബുക്ക് കൈവശമുണ്ടായിരിക്കും. ഈ പാസ്ബുക്ക് ജാമ്യമായി സ്വീകരിച്ചു കൊണ്ട് കെ.എസ്.എഫ്.ഇ നിങ്ങൾക്ക് നൽകുന്ന വായ്പയാണ് പാസ്ബുക്ക് ലോൺ. ഈ ലോണിന് മറ്റു ഈടുകൾ നൽകേണ്ട ആവശ്യമില്ല.

ആ പാസ്ബുക്കിന്റെ ആദ്യത്തെ പേജിൽ തന്നെ നിങ്ങളുടെ പേരും, ചിട്ടിയുടെ നമ്പറും, ചിറ്റാൾ നമ്പറും, ചിട്ടി തുടങ്ങിയ തിയ്യതിയും , ചിട്ടി അവസാനിക്കുന്ന തിയ്യതിയും രേഖപ്പെടുത്തിയിരിക്കും. ഏത് ദിവസമാണ് ചിട്ടിയുടെ ലേലം നടക്കുന്നതെന്നും ഇതിൽ ഉൾപ്പെടുന്നു.
ആർക്കെല്ലാം ഈ ലോണിന് അപേക്ഷിക്കാം...
കെ.എസ്.എഫ്.ഇ ചിട്ടിയുടെ മാസതവണകൾ കൃത്യമായി തിരിച്ചടക്കുന്ന വ്യക്തിക്ക് ഈ വായ്പക്കായി അപേക്ഷിക്കാം. എന്നാൽ ചിട്ടി വിളിച്ചെടുത്ത വ്യക്തികൾക്ക് ആ പാസ്ബുക്ക് ഉപയോഗിച്ച് ലോൺ എടുക്കാൻ സാധിക്കില്ല. ചിട്ടി വിളിക്കാത്തവർക്കാണ് ഈ അവസരം നൽകുന്നത്.
പാസ്ബുക്ക് ലോൺ എങ്ങനെ കിട്ടും?
നിങ്ങളുടെ വിളിച്ചെടുക്കാത്ത ചിട്ടിയുടെ പാസ്ബുക്കുമായി കെ.എസ്.എഫ്.ഇയുടെ ബ്രാഞ്ചിൽ എത്തുക. ആധാർ കാർഡിന്റെ കോപ്പിയും ഇതിനൊപ്പം സമർപ്പിക്കണം. ഈ ലോണിന് മറ്റു രേഖകളൊന്നും തന്നെ ആവശ്യമില്ല, മാത്രമല്ല പെട്ടെന്ന് തന്നെ ഈ ലോൺ ലഭിക്കുകയും ചെയ്യും.
നിങ്ങളുടെ പാസ്ബുക്കിൽ ഡിവിഡന്റ് കിഴിച്ച് എത്ര രൂപ അടച്ചുവെന്ന് മനസിലാക്കൂ. അതിനനുസരിച്ചാണ് നിങ്ങൾക്ക് വായ്പ ലഭിക്കുന്നത്. ചിട്ടി തുടങ്ങിയിട്ട് എത്ര മാസമായെന്നും, ചിട്ടിക്കാലാവധി അവസാനിക്കാൻ എത്ര മാസം ബാക്കിയുണ്ട് എന്നും പരിശോധിച്ച ശേഷമാണ് വായ്പാ തുക നിശ്ചയിക്കുന്നത്. വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ഡോക്യുമെന്റേഷൻ ചാർജ് നൽകേണ്ടി വരും. എന്നാൽ അതിലുപരി യാതൊരു ചിലവും വരില്ല. ഈ ചാർജ് ഏകദേശം 50 രൂപ മുതൽ 200 രൂപ വരെയാണ്.
പലിശ
പാസ്ബുക്ക് ലോണിന് അപേക്ഷിച്ചാൽ 11.5% എന്ന നിരക്കിലാണ് പലിശ ഈടാക്കുന്നത്. കെ.എസ്.എഫ്.ഇയുടെ പേഴ്സണൽ ലോണിനും ഇതേ പലിശയാണ് ഈടാക്കുന്നത്. മറ്റു ബാങ്കുകൾ ഈടാക്കുന്ന പലിശ താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
