സ്ഥിര നിക്ഷേപത്തെ പറ്റി ചിന്തിക്കുന്നവർക്ക് ഉയർന്ന പലിശ ലഭിക്കുന്ന സുരക്ഷിതമായൊരു മാർഗമാണ് കെഎസ്എഫ്ഇ. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് എന്ന കെഎസ്എഫ്ഇയുടെ പ്രധാന ഉത്പ്പന്നം ചിട്ടിയാണെങ്കിലും സ്ഥിര നിക്ഷേപങ്ങളും വായ്പകളും ഈ വിവിധോദ്ദേശ ബാങ്കിതര ധനകാര്യ സ്ഥാപനം നൽകുന്നുണ്ട്.
ബാങ്കിലേതിന് സമാനമായി സേവിംഗ്സ് അക്കൗണ്ടുകളും കെഎസ്എഫ്ഇയിൽ ലഭിക്കും. 52 വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള കെഎസ്എഫ്ഇ നിക്ഷേപങ്ങള്‍ക്ക് കേരള സർക്കാർ ഗ്യാരണ്ടിയുള്ളവയാണ്.
റിസർവ് ബാങ്ക് റിപ്പോ നിരക്കിന് പിന്നാലെ നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശ നിരക്ക് കെഎസ്എഫ്ഇ വർധിപ്പിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് 8 ശതമാനം വരെ പലിശ ലഭിക്കുന്ന നിക്ഷേപങ്ങളാണ് ഇപ്പോൾ കെഎസ്എഫ്ഇ നൽകുന്നത്. സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ ലഭിക്കുമ്പോൾ വായ്പകൾ ചെലവേറിയതായി. വിവിധ നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശ നിരക്ക് പരിശോധിക്കാം.

നേട്ടം നിക്ഷേപ പദ്ധതി
2022 ഡിസംബര്‍ 15 മുതലാണ് നേട്ടം നിക്ഷേപ പദ്ധതി ആരംഭിച്ചത്. 400 ദിവസമാണ് നേട്ടം നിക്ഷേപ പദ്ധതിയുടെ കാലാവധി. 8 ശതമാനം പലിശ ഇക്കാലയളവില്‍ ലഭിക്കും. 25000 രൂപ മുതല്‍ എത്ര തുക വേണണെങ്കിലും നിക്ഷേപിക്കാം. ചെക്ക് വഴിയോ പണമായോ ട്രാന്‍സ്ഫര്‍ മുഖേനയോ നിക്ഷേപം നടത്താം. ചിട്ടി പണം ഉപയോഗിച്ചും നേട്ടം സ്ഥിര നിക്ഷേപമിടാം.
400 ദിവസത്തേക്ക് നിക്ഷേപിച്ച് 1 മാസത്തിനുള്ളിൽ പിന്‍വലിച്ചാല്‍ പലിശയൊന്നും ലഭിക്കില്ല. 1 മാസത്തിന് ശേഷം കാലാവധിക്ക് മുന്‍പ് എപ്പോള്‍ പിന്‍വലിച്ചാലും സുഗമ സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് ലഭിക്കും. 400 ദിവസം പൂര്‍ത്തിയായാല്‍ മാത്രമാണ് 8 ശതമാനം പലിശ ലഭിക്കുക.
മറ്റു നിക്ഷേപങ്ങളുടെ പലിശ നിരക്ക്
പൊതുവായ നിക്ഷേപത്തിനും പലിശ നിരക്കുയര്‍ത്തി. 6.50 ശതമായിരുന്ന പലിശ 6.60 ശതമാനമാക്കി. 7 ശതമാനമായിരുന്ന മുതിര്‍ന്ന പൗരന്മാരുടെ പലിശ നിരക്ക് 7.10 ശതമാനമാക്കി. കെഎസ്എഫ്ഇ ജീവനക്കാർക്കും 7.10 ശതമാനം പലിശ ലഭിക്കും. റിട്ടയര്‍ഡ് ജീവനക്കാരുടെ സ്ഥിര നിക്ഷേപത്തിന് 7.60 ശതമാനം പലിശ ലഭിക്കും.
ചിട്ടി പ്രൈസ് മണി ഡെപ്പോസിറ്റ് 7 ശതമാനമായിരുന്നത് 7.10 ശതമാനമാക്കി. ചിട്ടി മേല്‍ബാധ്യത സ്ഥിര നിക്ഷേപമിടുമ്പോൾ 7.50 ശതമാനം പലിശ ലഭിച്ചിരുന്നത് 8 ശതമാനമാക്കി മാറ്റി. സുഗമ സേവിംഗ്സ് അക്കൗണ്ടിന് 5.50 ശതമാനയിരുന്ന പലിശ 4.50 ശതമാനമാക്കി കുറച്ചു.
ഹ്രസ്വകാല നിക്ഷേപങ്ങൾ
30 ദിവസം മുതൽ 364 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങളും കെഎസ്എഫഇ നടത്തുന്നുണ്ട്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇവ ഉപയോഗപ്പെടുത്താം. 5,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. 500 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം എത്ര വേണമെങ്കിലും ഉയർത്താനും സാധിക്കും.
30 ദിവസം മുതല്‍ 60 ദിവസം വരെ 3.25 ശതമാനവും 61 ദിവസം മുതല്‍ 90 ദിവസംവരെ 4.25 ശതമാനവും പലിശ ലഭിക്കും. 91 ദിവസം മുതൽ 180 ദിവസം വരെ 4.75 ശതമാനവും 181 ദിവസം മുതൽ 364 ദിവസം വരെ 5.50 ശതമാനം പലിശയും ലഭിക്കും. കെഎസ്എഫ്ഇ ചിട്ടിയുടെയും മറ്റ് വായ്പ പദ്ധതികളിലും ഈ നിക്ഷേപങ്ങൾ ജാമ്യമായി സ്വീകരിക്കും.
വായ്പ
ചിട്ടി ലോണ്‍ അടക്കം വിവിധ വായ്പകൾക്ക് പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. 50 മാസത്തിനോ അതിന് താഴെ കാലാവധിയുള്ളതോ ആയ ചിട്ടിയില്‍ നിന്ന് വായ്പ എടുത്താല്‍ 12.50 ശതമാനമാണ് പലിശ നിരക്ക്. 50 മാസത്തില്‍ കൂടുതൽ കാലാവധിയുള്ള ചിട്ടിയിൽ നിന്ന് വായ്പ എടുത്താൽ പലിശ 12.50 ശതമാനമാക്കി.
നേരത്തെയിത് 11.50 ശതമാനമായിരുന്നു ചിട്ടി പാസ്ബുക്ക് വായ്പയ്ക്ക് 10.75 ശതമാനം പലിശയില്‍ നിന്ന് 11.50 ശതമാനായി ഉയര്‍ത്തി. ചിട്ടി അഡ്വാന്‍സ് പേയ്മെന്റിന് 12.25 ശതമാനായിരുന്ന പലിശ നിരക്ക് 12.50 ശതമാനമായി ഉയര്‍ത്തി.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
