കെഎസ്എഫ്ഇ ചിട്ടിയിൽ ചേരണമെങ്കിൽ അപേക്ഷ ഫോം പൂരിപ്പിച്ച് സമർപ്പിക്കണം. ഓൺലൈനായി ചിട്ടി മാസ അടവ് നടത്താമെങ്കിലും ലേലത്തിൽ പങ്കെടുത്താൻ നേരിട്ട് ചെല്ലണം. ഇ- കാലത്ത് അത്ര ഡിജിറ്റലല്ല കെഎസ്എഫ്ഇയുടെ സാധാരണ ചിട്ടികൾ. എന്നാൽ ക്ലിക്കുകളിലൂടെ ചിട്ടിയിൽ ചേരാനും പണമടയ്ക്കാനും ലേലവും സാധിക്കുന്ന ഡിജിറ്റൽ ചിട്ടികൾ കെഎസ്എഫ്ഇയിലുണ്ട്.
കേരളത്തിന് പുറത്തുള്ള മലയാളികൾക്കായാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടിയെന്ന പേരിൽ ഡിജിറ്റൽ ചിട്ടി ആരംഭിച്ചത്. മറ്റു സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ ഉള്ള മലയാളികൾക്ക് പ്രവാസി ചിട്ടി വഴി ഓൺലൈനായി ചിട്ടി കൈകാര്യം ചെയ്യാം. ഇതിനായി മൊബൈൽ ആപ്പുകളും പ്രത്യേക വെബ്സൈറ്റും കെഎസ്എഫ്ഇ ഒരുക്കിയിട്ടുണ്ട്.
ചിട്ടിയിൽ ചേരുന്നത് എങ്ങനെ
കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികൾക്ക് താമസിക്കുന്ന സംസ്ഥാനത്തെ മേൽവിലാസം തെളിയിക്കുന്ന രേഖ, ആധാർ കാർഡ്, ഫോട്ടോ എന്നിവ ഉപയോഗിച്ച് ചിട്ടിയിൽ ചേരാം. വിദേശത്ത് താമസിക്കുന്നവരാണെങ്കിൽ പാസ്പോർട്ട്, വിസ, പ്രവാസ രാജ്യത്തെ ഐഡി എന്നിവ ആവശ്യമാണ്.
ചിട്ടി സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ ഉപയോഗത്തിലുള്ള മൊബൈൽ, ഇ-മെയിൽ എന്നിവ കരുതണം. pravasi.ksfe.com എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. പേര് വിവരങ്ങൾ, മൊബൈൽ നമ്പർ, ഇ- മെയിൽ എന്നിവ നൽകി രജിസ്റ്റർ ചെയ്യാം. ഇ-മെയിലായി യൂസർ നെയിമും പാസ്‍വേർഡും ലഭിക്കും. ലോഗിൻ ചെയ്ത ശേഷം ഓരോരുത്തരും നൽകേണ്ട രേഖകൾ നൽകി കെവൈസി പൂർത്തിയാക്കണം. ഇതോടെ അക്കൗണ്ട് സജീവമാകും.
ചിട്ടികൾ
40 മാസത്തേക്ക് 2500 രൂപ വീതം അടയ്ക്കേണ്ട 1 ലക്ഷം രൂപയുടെ ചിട്ടിയാണ് പ്രവാസി ചിട്ടിയിൽ ലഭിക്കുന്ന ചെറിയ ചിട്ടി. 4,00,000 ലക്ഷം രൂപ മാസ അടവിൽ 25 മാസ കാലാവധിയുള്ള 1 കോടി രൂപയുടെ ചിട്ടി വരെ ലഭിക്കും. അതാത് സമയത്ത് ലഭ്യമായ ചിട്ടികൾ പ്രൊഫൈലിൽ ലഭിക്കും.
എസ്ഐപി വഴി ചിട്ടിയിൽ പണമടയ്ക്കാൻ സാധിക്കില്ല. മാസത്തിൽ ഡെബിറ്റ് കാർഡ് വഴിയോ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ യുപിഐ വഴിയോ ചിട്ടി പണം അടയ്ക്കണം. പാസ്ബുക്ക് ഡിജിറ്റലായി ഹോം പോജിൽ കാണാൻ സാധിക്കും.
ലേലം
സാധാരണ ചിട്ടിയിലേത് പോലെ പ്രവാസി ചിട്ടിയിലും മാസത്തിൽ ലേലം നടക്കും. ഇതിൽ പങ്കെടുക്കാൻ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ലോഗിൻ ചെയ്യണം. ചിട്ടി തീയതി എസ്എംഎസ് അല്ലെങ്കിൽ ഇ-മെയിലായി ലഭിക്കും. 30 മിനുട്ടാണ് ലേലം നടക്കുക. ചിട്ടിത്തുകയുടെ അഞ്ച് ശതമാനത്തിലാണ് ലേലം ആരംഭിക്കുക. 30 ശതമാനം വരെ ലേലം വിളിക്കാൻ സാധിക്കും.
ലേലം വിളിയുടെ അവസാനം പ്രൈസ് മണിയും വിജയികളുടെ നമ്പരും പേരും സ്ക്രീനിൽ തെളിയും. ചിട്ടി ലേലത്തിൽ ലഭിച്ചാൽ ചിട്ടി പണം കൈപ്പറ്റുന്നതിന് ജാമ്യം നൽകുന്ന നടപടികളും ഓൺലൈനാണ്. എപ്പോൾ പണം ലഭിക്കും എന്നത് ഓൺലൈനിൽ ട്രാക്ക് ചെയ്യാൻ സാധിക്കും.
ചിട്ടി ബാധ്യതയ്ക്ക് ഇൻഷൂറൻസ്
ചിട്ടി പണം കൈപ്പറ്റിയ ശേഷം ചിറ്റാളന് മരണം സംഭവിച്ചാൽ ഭാവി ബാധ്യതയ്ക്ക് കെഎസ്എഫ്ഇ ഇൻഷൂറൻസ് നൽകും. ഇതു പ്രകാരം ഭാവി ബാധ്യത (തുടർന്നുള്ള മാസ അടവ്) ചിറ്റാളന്റെ കുടുംബം അടയ്ക്കേണ്ടതില്ല. 10 ലക്ഷം രൂപ വരെയുള്ള ഭാവി ബാധ്യതകളാണ് കെഎസ്എഫ്ഇ വഹിക്കുക.
ഇതോടൊപ്പം പ്രവാസി ചിട്ടിയില്‍ ചേരുന്നയാളുടെ കേരള പ്രവാസി ക്ഷേമ ബോര്‍ഡ് നടത്തുന്ന പെന്‍ഷന്‍ പദ്ധതിയുടെ പ്രതിമാസ പ്രീമിയം കെ.എസ്.എഫ്.ഇ അടയ്ക്കും. ചിട്ടി കാലയളവിലാണ് ഈ ആനുകൂല്യം ലഭിക്കുക.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications