കെഎസ്എഫ്ഇ ചിട്ടി ചേർന്നാൽ ചിട്ടി ലാഭത്തിൽ വിളിച്ചെടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചിട്ടി ലാഭകരമാകണമെങ്കിൽ ആവശ്യ സമയത്ത് വിളിച്ചെടുക്കണം. ഇതിന് ചിട്ടി ലേലത്തിൽ പങ്കെടുക്കുകയാണ് ചെയ്യാനാവുന്നത്. ഓരോ മാസത്തിലും ചിട്ടിയുടെ ലേലം നടക്കും.
മാസത്തിൽ ഓരോ ചിട്ടികളും ലേലം നടക്കുന്നതിന് കൃത്യമായ സമയവും തീയതിയുമുണ്ടാകും. ഉദാഹരണത്തിന് മാസത്തിൽ 18-ാം തീയതി നടക്കുന്ന ചിട്ടി എല്ലാ മാസത്തിലും 18ാം തീയതിയാണ് ലേലം നടക്കുക. അവധി ദിവസമാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസമാണ് ചിട്ടി ലേലം നടക്കുന്നത്.
ഞായർ ഒഴികെയുള്ള പ്രവൃത്തി ദിവസങ്ങളിലാണ് ലേലം നടക്കുകയെന്നതിനാൽ ജോലിക്കാർക്ക് ലീവെടുത്ത് ലേലത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. ബിസിനസുകാർക്കും വിദേശത്തുള്ളവർക്കും ഇതേ രീതിയിൽ സാഹചര്യമായതിനാൽ ചിട്ടി ലേലത്തിൽ പങ്കെടുക്കാൻ സമയം ലഭിക്കണമെന്നില്ല. ഈ സമയത്ത് ഉപകാരപ്പെടുന്ന മാർഗമാണ് ചിട്ടി പ്രോക്സി. എന്താണ് പ്രോക്സിയെന്നും ഇതിന്റെ ഉപകാരങ്ങളും വിശദമായി പരിശോധിക്കാം.
എന്താണ് പ്രോക്സി
ചിട്ടി ലേലത്തിൽ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് കെഎസ്എഫ്ഇ നല്‍കുന്ന സൗകര്യമാണ് പ്രോക്‌സി. ചിട്ടി വരിക്കാരന് പകരം കെഎസ്എഫ്ഇ ശാഖ മാനേജരെ ചിട്ടി വിളിക്കാൻ അധികാരപ്പെടുത്തുന്നതാണ് പ്രോക്സി. എല്ലാ കെഎസ്എഫ്ഇ ബ്രാഞ്ചുകളിലും പ്രോക്‌സി ഫോം ലഭിക്കും.
പ്രോക്‌സി ഫോം വാങ്ങി പൂരിപ്പിച്ച ചിട്ടി നമ്പര്‍, ചിറ്റാള്‍ നമ്പര്‍, പേര്, എത്ര തുക വരെ കിഴിവില്‍ വിളിക്കാം എന്നിവ ഉൾപ്പെടുത്തി ശാഖ മാനേജർക്ക് സമർപ്പിക്കാം. മറ്റു ചിറ്റാളന്മാര്‍ പ്രോക്സി തുക അറിയില്ല.
കാലാവധി
ചിട്ടിയുടെ കാലാവധിയോളം ഒരു പ്രോക്സി ഉപയോഗിക്കാൻ സാധിക്കില്ല. 12 മാസമാണ് പ്രോക്സിയുടെ കാലാവധി. ഇതിന് ശേഷം പ്രോക്സി പുതുക്കണം. ഇതുപോലെ പ്രോക്സി തുക മാറ്റി നൽകാനും സാധിക്കും. തുക മാറ്റണം എന്നുണ്ടെങ്കിൽ പുതിയ തുക രേഖപ്പെടുത്തിയ പ്രോക്‌സി നല്‍കണം. ഇതോടെ പഴയ പ്രോക്സി ക്യാൻസലാകും.
പ്രോക്സി നൽകിയാൽ നേരിട്ട് ലേലത്തിൽ പങ്കെടുക്കാമോ
പ്രോക്സി നൽകിയ ചിട്ടയിൽ വരിക്കാരന് നേരിട്ട് ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുമോയെന്നുള്ളത് ചോദ്യമാണ്. പ്രോക്സി നല്‍കിയാലും ചിട്ടിയിൽ ലേലത്തിൽ നേരിട്ട് പങ്കെടുക്കാനാകും. ഇത്തരത്തില്‍ ലേലത്തിൽ പങ്കെടുക്കുമ്പോൾ നേരത്തെ നല്‍കിയ പ്രോക്‌സി നഷ്ടമാകും. പിന്നീട് പ്രോക്സി വീണ്ടും നൽകേണ്ടതുണ്ട്.
തേഡ് പാർട്ടി പ്രോക്സി
ചിട്ടിയിൽ പ്രോക്സി വഴി മാനേജരെ ലേലം വിളിക്കാൻ ഉപയോഗിക്കുന്നത് പോലെ പ്രോക്സി വഴി മറ്റൊരാളെ ചിട്ടി വിളിക്കാൻ ചുമതലപ്പെടുത്താം. ഇതിനായി തേഡ് പാർട്ടി പ്രോക്സി സമർപ്പിക്കണം. പാസ്ബുക്കിന്റെ അവസാന പേജില്‍ തേഡ് പാര്‍ട്ടി ഫോം ലഭിക്കും. ഇത് പകര്‍പ്പെടുത്ത് റവന്യു സ്റ്റാമ്പ് ഒട്ടിച്ച് ചിട്ടി വരിക്കാരന്റെ ഒപ്പും ആരെയാണോ എൽപ്പിക്കുന്നത് അയാളുടെ ഒപ്പും രേഖപ്പെടുത്തണം.
ഇതിനൊപ്പം ചിട്ടി പാസ് ബുക്കുമായി ശാഖയിലെത്തിയാല്‍ ചുമതലപ്പെടുത്തിയാൾക്ക് ചിട്ടി വിളിക്കാം. ഒരു തവണയാണ് ഈ പ്രോക്സിയുടെ കാലാവധി.
5 ലക്ഷത്തിന്റെ ചിട്ടിയില്‍ 1 ലക്ഷം രൂപ താഴ്ത്തി വിളിക്കാൻ പ്രോക്‌സി നൽകിയാൽ 1 ലക്ഷം രൂപ വരെയാണ് കെഎസ്എഫ്ഇ താഴ്ത്തി വിളിക്കുകയുള്ളൂ. 1,000 രൂപയോ രണ്ടായിരം രൂപയോ കുറഞ്ഞാൽ ചിട്ടി ലഭിക്കുമെന്ന ഘട്ടത്തിൽ തേഡ് പാര്‍ട്ടി പ്രോക്‌സി ഉണ്ടെങ്കിൽ ലാഭകരമായി ചിട്ടി ലഭിക്കും.
പ്രോക്സിയോളം കുറയണമെന്നില്ല
പ്രോക്‌സി നൽകിയ തുക അത്രത്തോളം ചിട്ടി താഴ്ന്ന് പോകണമെന്നില്ല. ഉദാഹരണമായി 10 ലക്ഷത്തിന്റെ ചിട്ടിയിൽ 1.50 കുറച്ച് വിളിക്കാന്‍ പ്രോക്‌സി നൽകിയെന്ന് ഉദാഹരണമായെടുക്കാം. ലേലത്തില്‍ 1.20 ലക്ഷം രൂപയ്ക്ക് ചിട്ടിയിലെ മറ്റു വരിക്കാർ ലേലം വിളിച്ചു നിര്‍ത്തിയാല്‍ 1,20,001 രൂപ കുറച്ച് പ്രോക്സി നൽകിയാൽക്ക് ചിട്ടി ലഭിക്കും. 1.50 ലക്ഷത്തിൽ കൂടുതൽ തുകയ്ക്ക് ലേലം നടന്നാൽ ആ മാസം പ്രോക്സി പരിഗണിക്കില്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
