സംസ്ഥാനത്തിന് ഏറെ അഭിമാനകരമായ നിമിഷമായിരുന്നു കെഎസ്എഫ്ഇ ഒരു ട്രില്യണ്‍ ബിസിനസ് കൈവരിച്ചത്. സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനമെന്ന നിലയിൽ കെഎസ്എഫ്ഇയുടെ ഈ നേട്ടത്തിൻ്റെ സന്തോഷമെന്ന നിലയിൽ ഒരു ഓണ സമ്മാനവും കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നു. അതായത് ഇത്തവണ സപ്ലൈക്കോയുമായി ചേര്‍ന്ന് കെഎസ്എഫ്ഇ ഒരു ഗിഫ്റ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നു.
ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 3 വരേ ഓരോ ശാഖയിലും പുതിയ ചിട്ടിയില്‍ ചേര്‍ന്ന് പണമടയ്ക്കുന്ന ആളുകളിൽ നിന്ന് 2 പേരെ ദിവസവും നറുക്കിട്ട് എടുത്ത് 1000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡ് നല്കുന്നു. ഇതുപയോഗിച്ച് ഇവർക്ക് സപ്ലൈക്കോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയും. ഇതാണ് കെഎസ്എഫ്ഇയുടെ ഓണം സമൃദ്ധി ഗിഫ്റ്റ് കാര്‍ഡ്.
കെഎസ്എഫ്ഇയുടെ ഈ ഓണസമ്മാനം തികച്ചും മികച്ചതാണ്. ഈ ഓണത്തിന് സാധനങ്ങൾക്കെല്ലാം വമ്പൻ വിലക്കയറ്റമാണ്. 1,000 രൂപയുടെ ഓഫർ ഒരിക്കലും ചെറുതല്ല. സപ്ലൈക്കോ വഴി 1,000 രൂപക്കുള്ള അവശ്യ സാധനങ്ങളെല്ലാം ഈ വർഷം വാങ്ങിക്കാം.
കെഎസ്എഫ്ഇ ഓണം സമൃദ്ധി ഗിഫ്റ്റ് കാര്‍ഡ്
ഇത് കെഎസ്എഫ്ഇ ഉപഭോക്താക്കൾക്കുള്ള പ്രത്യേക ഓഫറാണ്. ഈ നേട്ടം ഉറപ്പാക്കണമെങ്കിൽ നിങ്ങൾ കെഎസ്എഫ്ഇയുടെ ഏതെങ്കിലും പുതിയ ചിട്ടിയിൽ ചേരണം. തലേദിവസം ചിട്ടിയില്‍ ചേര്‍ന്നവരില്‍ നിന്നും നറുക്കെടുത്ത് അവരുടെ പേര് വിവരങ്ങള്‍ ശാഖയില്‍ പ്രദര്‍ശിപ്പിയ്ക്കുന്നതാണ്.

പ്രത്യേകതകൾ
- ഒരു ദിവസം രണ്ട് പേര് മാത്രമാണ് പണമടച്ചിട്ടുള്ളതെങ്കില് രണ്ടുപേര്‍ക്കും സമ്മാനം ഉറപ്പാക്കാൻ സാധിക്കും.
- ഒരു ഉപഭോക്താവ് ചേർന്നിട്ടുള്ള എല്ലാ ചിട്ടികളും നറുക്കെടുപ്പിന് പരിഗണിയ്ക്കും. പക്ഷേ ഒരാള്‍ക്ക് ഒരു കൂപ്പൺ മാത്രമേ ലഭിക്കുകയുള്ളൂ.
- ഗിഫ്റ്റ് കാര്‍ഡ് ലഭിച്ചവര്‍ക്ക് ഒറ്റത്തവണയായി സെപ്റ്റംബര്‍ 30 വരെ സപ്ലൈക്കോയുടെ എല്ലാ ഔട്ട്ലെറ്റുകളില് നിന്നും സാധനങ്ങള്‍ വാങ്ങാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കെ.എസ്.എഫ്.ഇ ജീവനക്കാര്‍, ഏജന്റുമാര്‍, ഗോള്‍ഡ് അപ്രൈസര്‍മാര്‍ എന്നിവര്‍ക്ക് കെഎസ്എഫ്ഇയുടെ ഈ ഗിഫ്റ്റ് കാര്‍ഡ് ലഭിക്കില്ല.
- നിങ്ങളുടെ ഈ ഗിഫ്റ്റ്കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പുതിയ കാര്‍ഡ് ഒരിക്കലും ലഭിക്കില്ല.
- സപ്ലൈക്കോയുടെ നിബന്ധനകള്‍ക്ക് അനുസരിച്ച്, സബ്സിഡി ഇനങ്ങള്‍ക്കും ഗിഫ്റ്റ്കാര്‍ഡ് നല്‍കാം.
ഫ്ലിപ്കാർട്ടിൽ പർച്ചേസ് നടത്തുന്നവർക്ക് വമ്പൻ ക്യാഷ്ബാക്ക്: പുതിയ എസ്ബിഐ കോ-ബ്രാൻഡഡ് കാർഡ് ഇതാ
നിങ്ങൾ ഈ ഗിഫ്റ്റ് കാർഡ് സ്വന്തമാക്കിയോ? വിലക്കറ്റത്തിൽ നിരാശപ്പെടുമ്പോൾ സർക്കാരിനൊപ്പം കെഎസ്എഫ്ഇയും സാധാരണക്കാർക്കൊപ്പം ചേരുന്നു. സപ്ലൈക്കോ വഴി ഇത്തവണത്തെ ഓണസദ്യക്കുള്ള അവശ്യ സാധനങ്ങളെല്ലാം കെഎസ്എഫ്ഇയുടെ സമൃദ്ധി ഗിഫ്റ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യാം.
സിംഗപ്പൂർ യാത്ര
ഓണ സമ്മാനം പോലെ തന്നെ സിംഗപ്പൂർ യാത്രയും മറക്കണ്ട. പുതിയ ചിട്ടിയില്‍ ചേരുന്നവര്‍ക്ക് നിലവിലെ കെ.എസ്.എഫ്.ഇ സ്കീമായ ഹാര്‍മണി ചിട്ടീസ് സീസണ് 2 പ്രകാരം പത്തില്‍ ഒരാള്‍ക്ക് 2000 രൂപയുടെ ഫ്യുവൽ കാർഡ് സ്വന്തമാക്കാം. എന്നാൽ ബമ്പർ സമ്മാനമായി ലഭിക്കുന്നത് 100 പേര്‍ക്ക് സിംഗപ്പൂര്‍ യാത്രയാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
