നിങ്ങൾ പതിവായി ഓൺലൈൻ പർച്ചേസ് നടത്തുന്ന വ്യക്തിയാണോ? അമിതമായി ചിലവഴിക്കാതെ ക്യാഷ്ബാക്കും, മറ്റു ഓഫറുകളുമായി പർച്ചേസ് നടത്താൻ ആഗ്രഹമില്ലേ? എസ്ബിഐ കാർഡും ഫ്ലിപ്കാർട്ടും ഒരുമിച്ച് ഒരു കോ-ബ്രാൻഡഡ് കാർഡ് ആരംഭിക്കുന്നു. ഫ്ലിപ്കാർട്ട് വഴി പർച്ചേസ് നടത്തുന്നവർക്ക് ഇതൊരു വമ്പൻ നേട്ടമായിരിക്കും. നിരവധി ബ്രാൻഡുകളിൽ പർച്ചേസ് നടത്താൻ ഈ ഒരു ക്രെഡിറ്റ് കാർഡ് മാത്രം മതി.
എസ്ബിഐ നിരവധി കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്ലിപ്കാർട്ടുമായി ഒരുമിക്കുന്നത് ഉപഭോക്താക്കൾക്ക് വിവിധ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ സഹായിക്കും. പ്രധാനമായും മിന്ത്ര, ഷോപ്പ്സി, ക്ലിയർട്രിപ് തുടങ്ങിയ ബ്രാൻഡുകളിലെ പർച്ചേസുകൾക്കും നേട്ടം ഉറപ്പാക്കാം.
ഫ്ലിപ്കാർട്ട് ഒരു വലിയ ഓൺലൈൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ്. ഏതൊരു ഉൽപ്പന്നങ്ങളും മിനിറ്റുകൾ കൊണ്ട് ബുക്ക് ചെയ്ത് വീട്ടിലെത്തിക്കാൻ ഫ്ലിപ്കാർട്ടിലൂടെ സാധിക്കുന്നു. പതിവായി ഫ്ലിപ്കാർട്ട് പർച്ചേസ് നടത്തുമ്പോൾ നിങ്ങളുടെ പോക്കറ്റ് കീറും. എന്നാൽ ക്യാഷ്ബാക്ക് നേടിക്കൊണ്ട് മികച്ച പർച്ചേസ് അനുഭവം ഉറപ്പാക്കാൻ ഈ കോ- ബ്രാൻഡഡ് കാർഡിലൂടെ സാധിക്കും. ഈ കാർഡിൻ്റെ പ്രധാന നേട്ടങ്ങൾ അറിഞ്ഞിരിക്കാം.
ക്യാഷ്ബാക്ക്
ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡ് ഉപയോഗിച്ച് മിന്ത്ര ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്താൽ 7.5% ക്യാഷ്ബാക്ക് നേടാം. ഫ്ലിപ്കാർട്ട്, ഷോപ്പ്സി, ക്ലിയർട്രിപ്പ് എന്നീ പർച്ചേസുകൾക്ക് 5% ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു. ഈ പർച്ചേസുകൾക്ക് 4,000 രൂപ എന്ന ത്രൈമാസ പരിധി ഉൾപ്പെടുന്നു. അതിനാൽ ക്യാഷ്ബാക്ക് ഉറപ്പാക്കാൻ ഈ പരിധി നിർബന്ധമാണ്.
സൊമാറ്റോ, ഉബർ, നെറ്റ്മെഡ്‌സ്, പിവിആർ തുടങ്ങിയ തിരഞ്ഞെടുത്ത ബ്രാൻഡുകളിൽ ഉപഭോക്താക്കൾക്ക് 4% ക്യാഷ്ബാക്കും മറ്റ് ഇടപാടുകൾക്ക് 1% അൺലിമിറ്റഡ് ക്യാഷ്ബാക്കും ഈ ക്രെഡിറ്റ് കാർഡിലൂടെ ഉറപ്പാക്കാം.

മറ്റ് ആനുകൂല്യങ്ങൾ
ഈ ക്രെഡിറ്റ് കാർഡ് 1% ഇന്ധന സർചാർജ് ഇളവും നൽകുന്നുണ്ട്. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിന് 400 രൂപ എന്ന പരിധിയിലായിരിക്കും ഈ ഇളവ് ലഭിക്കുന്നത്.
കാർഡിൻ്റെ ഫീസ്
ഈ ക്രെഡിറ്റ് കാർഡിൽ ജോയിൻ ചെയ്യുന്നതിനും, വാർഷിക പുതുക്കൽ ഫീസും 500 രൂപ പ്ലസ് നികുതിയായിരിക്കും. എന്നാൽ നിങ്ങൾ ഒരു വർഷത്തിൽ 3,50,000 രൂപ ചിലവഴിച്ചാൽ ഈ വാർഷിക ഫീസ് ഒഴിവാക്കും. പുതിയ അപേക്ഷകർക്ക് ഇ-ഗിഫ്റ്റ് കാർഡുകളും ക്ലിയർട്രിപ്പ് വൗച്ചറുകളും ഉൾപ്പെടെ 1,250 രൂപ മൂല്യമുള്ള വെൽകം ബെനിഫിറ്റുകളും ലഭിക്കും.
ലോഞ്ച് ഓഫറുകൾ
ഈ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ചാൽ ഒരു ലോഞ്ച് ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് സാംസങ് ഗാലക്‌സി സ്മാർട്ട് വാച്ചുകളും ആംബ്രെയ്ൻ വയർലെസ് പവർ ബാങ്കുകളും ഈ ഓഫറിലൂടെ നേടാം. ഈ ലോഞ്ച് ഓഫർ പരിമിതകാലത്തെ ഓഫറുകളാണ്.
ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡ് ലൈഫ്സ്റ്റൈൽ, യാത്ര, ഇന്ധനം തുടങ്ങിയ എല്ലാ പർച്ചേസുകൾക്ക് ക്യാഷ്ബാക്ക് ഓഫറുകളും, ഒട്ടനവധി ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം



Click it and Unblock the Notifications