പെട്ടന്നുള്ള ഫണ്ട് സമാഹരണത്തിന് വായ്പകളേക്കാൾ ലാഭകരമായി ഉപയോഗിക്കാൻ സാധിക്കുന്നത് ചിട്ടികളാണ്. വീട് നിർമാണത്തിലിരിക്കെ ആവശ്യമായി വരുന്ന വലിയൊരു തുകയ്ക്കായോ, വിഭ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ, ബിസിനസ് ആവശ്യങ്ങൾക്കായോ ഉള്ള പണം കണ്ടെത്താൻ ഹ്രസ്വകാല ചിട്ടികളാണ് അനുയോജ്യം.
25 മാസം മുതൽ 60 മാസം വരെ ദൈർഘ്യമുള്ളവയാണ് ഹ്രസ്വകാല ചിട്ടികൾ. പരമാവധി കിഴിവിൽ ലേലം വിളിക്കാൻ കൂടുതൽ ഉപഭോക്താക്കൾ ഉണ്ടാകാത്തതിനാൽ മികച്ച തുകയ്ക്ക് ചിട്ടി ലേലം വിളിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള ഉടൻ ആരംഭിക്കുന്ന 3 ഹ്രസ്വകാല കെഎസ്എഫ്ഇ ചിട്ടികൾ പരിചയപ്പെടാം.
5 ലക്ഷത്തിന്റെ ചിട്ടി
12,500 രൂപ മാസ അടവുള്ള 40 മാസം കാലാവധിയുള്ള 5 ലക്ഷത്തിന്റെ റെഗുലർ ചിട്ടി ഹ്രസ്വകാലത്തേക്കുള്ള ധന സമാഹരണത്തിന് അനുയോജ്യമാണ്. 3 വര്‍ഷവും 4 മാസവുമാണ് ചിട്ടിയുടെ കാലാവധി. 30 ശതമാനം കിഴിവിലാണ് ചിട്ടി പരമാവധി താഴ്ന്ന് പോവുക. ഈ മാസങ്ങളിൽ 9,375 രൂപ ചിട്ടിയിലേക്ക് അടച്ചാൽ മതിയാകും. 1.50 ലക്ഷം രൂപവരെയാണ് ചിട്ടിയിൽ താഴ്ത്തി വിളിക്കാൻ സാധിക്കുക.
ചിട്ടിയിൽ ചേർന്നവരുടെ ആവശ്യകത അനുസരിച്ച് 8 മുതൽ -12 മാസത്തിനുള്ളില്‍ 4. ലക്ഷത്തിനും 4.30 ലക്ഷം രൂപയ്ക്കും ചിട്ടി ലേലത്തില്‍ പോകാന്‍ തുടങ്ങും. ഇപ്രകാരം 1 വര്‍ഷത്തിനുള്ളില്‍ 4 ലക്ഷം രൂപ ആവശ്യമായവർക്ക് 12,500 രൂപ വരെ മാസത്തിൽ അടയക്കാന്‍ സാധിക്കുമെങ്കിൽ ചേരാൻ പറ്റിയ ചിട്ടിയാണിത്. കണ്ണൂർ ജില്ലയിലെ കെഎസ്എഫ്ഇ കണ്ണൂര്‍ രണ്ടാം ബ്രാഞ്ചിലാണ് ഈ ചിട്ടി ആരംഭിക്കുന്നത്.
25 ലക്ഷത്തിന്റെ ചിട്ടി
1 ലക്ഷം രൂപ മാസ അടവും 25 മാസ കാലാവധിയുമുള്ള 25 ചിട്ടി പണ സമാഹരണത്തിന് അനുയോജ്യമായ മാർഗമാണ്. 24 പേര്‍ക്കാണ് ചിട്ടി ചേരാൻ സാധിക്കുക. 30 ശതമാനമാണ് പരമാവധി ലേല കിഴിവ്. 30 ശതമാനം വരെ താഴ്ന്ന് പോകുന്ന മാസങ്ങളില്‍ 75,000 രൂപയാണ് ചിട്ടിയിലേക്കുള്ള മാസ അടവ്. ഹ്രസ്വകാല ചിട്ടിയായതിനാൽ കുറച്ച് കാലം മാത്രമെ പരമാവധി ലേല കിഴിവിൽ പോവുകയുള്ളൂ.
2 മാസത്തോളം ചിട്ടി പരമാവധി ലേല കിഴിവില്‍ താഴ്ന്നു പോകാൻ സാധ്യതയുണ്ട്. 2 ലക്ഷത്തിനും 2.50 ലക്ഷത്തിനും ഇടയിലാകും ചിട്ടിയിൽ നിന്ന് ലഭിക്കുന്ന ലേല കിഴിവ്. 22.50 ലക്ഷം രൂപയോളം തിരിച്ചടയ്ക്കേണ്ടി വരാം. തൃശൂർ വടക്കാഞ്ചേരി ബ്രാഞ്ചിലാണ് ഈ ചിട്ടി ആരംഭിക്കുന്നത്.
1 ലക്ഷത്തിന്റെ ചിട്ടി
തിരുവനന്തപുരം വർക്കല ബ്രാഞ്ചിൽ ആരംഭിക്കുന്ന മറ്റൊരു ഹ്രസ്വകാല ചിട്ടിയാണ് 2,500 രൂപയുടെ മാസ അടവുള്ള 40 മാസത്തെ കാലാവധിയുള്ള 1 ലക്ഷം രൂപയുടെ ചിട്ടി. 40 പേരാണ് ചിട്ടിയിലെ അംഗങ്ങൾ. മാസത്തിൽ പരമാവധി 2,500 രൂപയാണ് ചിട്ടിയുടെ അടവ് വരുന്നത്.
30 ശതമാനമാണ് പരമാവധി ലേല കിഴിവ്. ഒരാൾക്ക് 70,000 രൂപയ്ക്ക് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കും.
ചിട്ടി പരമാവധിയിൽ വിളിച്ചാലും കാലാവധിയോളം കാത്തിരുന്നാലും 70,000 രൂപയ്ക്കും 95,000 രൂപയ്ക്കും ഇടയിലുള്ളൊരു തുകയാണ് ലഭിക്കുക. പരമാവധി മാസ അടവ് 2,500 രൂപയാണ്. ആദ്യ മാസത്തിൽ ഈ തുക തന്നെ അടയ്ക്കണം. പരമാവധി ലേല കിഴിവിൽ ചിട്ടി ലേലം പോകുന്ന മാസങ്ങളിൽ 1,875 രൂപ അടച്ചാൽ മതിയാകും.
ചിട്ടികൾ തിരയാം
പുതിയ ചിട്ടികളെ പറ്റി അറിയാൻ കെഎസ്എഫ്ഇ ഓൺലൈൻ സൗകര്യങ്ങൾ നൽകുന്ന ksfeonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. ഇതിൽ ന്യു ചിട്സ് എന്ന ഭാഗത്ത് ജില്ലയും ശാഖയും തിരഞ്ഞെടുത്താൽ ലഭ്യമായ ചിട്ടികൾ കാണാനാകും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
