പലിശ നിരക്ക് ഉയർന്ന് നിൽക്കുമ്പോൾ വായ്പയുടെ അധിക ബാധ്യത ഏറ്റെടുക്കാതെ പണസമാഹരണത്തിന് ഏറ്റവും അനുയോജ്യമായ മാർഗം ചിട്ടികളാണ്. മക്കളുടെ വിവാഹം, വാഹനം വാങ്ങൽ തുടങ്ങിയ ഓരോരുത്തർക്കുമുണ്ടാകുന്ന വ്യത്യസ്ത ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ആവശ്യമായ ചിട്ടി ചേരാം. ആവശ്യമുള്ള തുകയേക്കാൾ അൽപം അധിക തുക വരുന്ന ചിട്ടി ചേർന്നാൽ ആവശ്യ സമയത്ത് ഏളുപ്പത്തിൽ ചിട്ടി ലേലം വിളിച്ചെടുക്കാൻ സാധിക്കും.
എന്നാൽ 1-2 വർഷത്തിനിടെ വലിയൊരു തുക ആവശ്യമായി വരുമ്പോൾ പലരും വായ്പയെയാണ് ആശ്രയിക്കുന്നത്. ഇവിടെയും ചിട്ടികൾ സഹായകമാകും. പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് ഹ്രസ്വകാല ചിട്ടികളണ് ഉപയോഗപ്പെടുക. ഒരു വർഷത്തിനിടെ 4 ലക്ഷം രൂപ ആവശ്യമായി വരുന്നവർക്കക് ഈ ചിട്ടി ചേരാം.

5 ലക്ഷത്തിന്റെ ചിട്ടി
12,500 രൂപ മാസ അടവുള്ള 40 മാസം കാലാവധിയുള്ള 5 ലക്ഷത്തിന്റെ റെഗുലർ ചിട്ടിയിൽ ചേരുന്നവർക്ക് ഒരു വർഷം കൊണ്ട് 4 ലക്ഷം നേടിയെടുക്കാനുള്ള സാധ്യതയുണ്ട്. 3 വര്‍ഷവും 4 മാസവുമാണ് ചിട്ടിയുടെ കാലാവധി. പെട്ടന്ന് ലേലം വിളിക്കാൻ സാധിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത.
30 ശതമാനം കിഴിവിലാണ് ചിട്ടി പരമാവധി താഴ്ന്ന് പോവുക. ഈ മാസങ്ങളിൽ 9,375 രൂപ ചിട്ടിയിലേക്ക് അടച്ചാൽ മതിയാകും. 1.50 ലക്ഷം രൂപവരെയാണ് ചിട്ടിയിൽ താഴ്ത്തി വിളിക്കാൻ സാധിക്കുക. ഹ്രസ്വകാല ചിട്ടിയായതിനാൽ അധികം മാസം പരമാവധി ലേല കിഴിവിൽ ചിട്ടി വിളിക്കാൻ ആളുണ്ടാകില്ല.
1 ലക്ഷം നേടുന്നത് എങ്ങനെ
ആവശ്യക്കാരുടെ എണ്ണത്തിന് അനുസരിച്ച് 3 മാസം വരെ പരമാവധി ലേല നടക്കാൻ സാധ്യതയുള്ള ചിട്ടിയാണിത്. ഇതിന് ശേഷം ചിട്ടിയിൽ ലേലം ആരംഭിക്കും. ചിട്ടിയിൽ ചേർന്നവരുടെ ആവശ്യകത അനുസരിച്ച് 8 മുതൽ -12 മാസത്തിനുള്ളില്‍ 4 ലക്ഷത്തിനും 4.30 ലക്ഷം രൂപയ്ക്കും ചിട്ടി ലേലത്തില്‍ പോകാന്‍ തുടങ്ങും. ഇപ്രകാരം 1 വര്‍ഷത്തിനുള്ളില്‍ 4 ലക്ഷം രൂപ ആവശ്യമായവർക്ക് ഈ ചിട്ടി ഉപകരിക്കും.
ചിട്ടി ലഭിച്ചാൽ
ചിട്ടി ലഭിച്ചാൽ പണം പിൻവലിക്കാൻ ജാമ്യം കരുതിയവർക്ക് മാത്രമാണ് ചിട്ടി പണം ഉപകാരമാകുന്നത്. ഹ്രസ്വകാല ചിട്ടിയായതിനാൽ അത്യാവശ്യ സമയത്ത് ചിട്ടി ലേലം വിളിച്ചാൽ പണം ലഭിക്കുന്നതിന് ഹാജരാക്കേണ്ട ജാമ്യങ്ങൾ നേരത്തെ തയ്യാറാക്കി വെയ്ക്കണം. അടച്ച തുക കിഴിച്ചുള്ള തുകയ്ക്ക് മാത്രം ജാമ്യം നൽകിയാൽ മതിയാകും.
സ്വർണം നൽകി തന്നെ ചിട്ടി പണം പിൻവലിക്കാവുന്നതാണ്. ഇതല്ലെങ്കിൽ സാലറി സർട്ടിഫിക്കറ്റ് , ഭൂ സ്വത്ത്, സ്ഥിര നിക്ഷേപ രസീത്, കിസാൻ വികാസ് പത്ര, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവ ജാമ്യമായി സ്വീകരിക്കും. നേരത്തെ ജാമ്യം കരുതാത്തവരാണെങ്കിൽ സമയത്ത് ചിട്ടി പണം പിൻവലിക്കാൻ സാധിക്കാതെ വരും.
ഹ്രസ്വകാല ചിട്ടികൾ- നേട്ടം
വേഗത്തിലുള്ള പണ സമാഹരണത്തിന് ഉചിതമായവ ഹ്രസ്വകാല ചിട്ടികളാണ്. 25-60 മാസം കാലാവധിയുള്ളവയാണിവ. ഹ്രസ്വകാല ചിട്ടികളിൽ പരമാവധി കിഴിവിൽ ലേലം വിളിച്ചെടുക്കാൻ കൂടുതൽ വരിക്കാരില്ലാത്തതിനാൽ വേഗത്തിൽ ലേലം നടക്കും. ആവശ്യമായ തുകയ്ക്ക് ലേലം വിളിച്ചെടുക്കാനും സാധിക്കും.
എവിടെ ലഭിക്കും ചിട്ടി
കോട്ടയം ജില്ലയിലെ ചിങ്ങവനം ശാഖയിൽ 5 ലക്ഷത്തിന്റെ ഈ ചിട്ടി ഉടൻ ആരംഭിക്കുന്നുണ്ട്. 2024 ജനുവരി 18 ആണ് ചിട്ടി ആരംഭിക്കാൻ ഉദ്യേശിക്കുന്ന തീയതി. പുതിയ ചിട്ടികളെ പറ്റി അറിയാൻ കെഎസ്എഫ്ഇ ഓൺലൈൻ സൗകര്യങ്ങൾ നൽകുന്ന ksfeonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
