ചെറിയ കാലത്തിനുള്ളിൽ നല്ലൊരു തുക ആവശ്യം വരുന്നവരാണെങ്കിൽ വായ്പയ്ക്കുള്ള ഓട്ടത്തിലാകും. ഇതിനുള്ള രേഖകൾ തയ്യാറാക്കലും ജാമ്യക്കാരെ കണ്ടെത്തിലുമാകും പ്രധാന ജോലി. സിബിൽ സ്കോറടക്കം പരിഗണിച്ച് വായ്പ ലഭിച്ചാലും ഇഎംഐയായി ദീർഘകാലം വായ്പ അടയ്ക്കണം. എന്നാൽ ഈ ബുദ്ധിമുട്ടുകളില്ലാതെ ലക്ഷങ്ങൾ ലാഭിക്കാൻ കെഎസ്എഫ്ഇ ചിട്ടിയിൽ ചേരാം.
കെഎസ്എഫ്ഇ ഹൃസ്വകാല മൾട്ടി ഡിവിഷൻ ചിട്ടി
കെഎസ്എഫ്ഇ യുടെ ഹൃസ്വകാല മൾട്ടി ഡിവിഷൻ ചിട്ടിയാണ് 10 ലക്ഷം രൂപയുടെ 40 മാസം കാലവധിയുള്ള ചിട്ടി. ഇതിനായി മാസത്തിൽ 25,000 രൂപയാണ് അടവ് വരുന്നത്. ഇതിൽ ആദ്യ മാസത്തിൽ മാത്രമാണ് 25000 രൂപ അടയ്ക്കേണ്ടി വരുന്നത്. തുടർന്നുള്ള മാസങ്ങളിൽ വീതോഹരി ലഭിക്കുന്നതിനാൽ 20,313 രൂപ മാത്രമാണ് അടവ് വരുന്നത്.
മാസത്തിൽ 4 പേർക്ക് ചിട്ടിതുക ലഭിക്കും. ഇതിൽ ഒരെണ്ണം ലക്കി ഡ്രോയും മറ്റു മൂന്നെണ്ണം വിളിയുമാണ്. 2 ലക്ഷം രൂപയ്ക്കടുത്ത് തുക ഒരോരുത്തർക്കും ലാഭ വിഹിതമായി ലഭിക്കും. അതായത് 10 ലക്ഷം രൂപയുടെ ചിട്ടിയിൽ 8 ലക്ഷത്തിനടുത്ത് തുക മാത്രമാണ് ചിട്ടിയിൽ ചേരുന്നയാൾക്ക് അടയ്ക്കേണ്ടി വരിക.
4 പേർക്ക് ചിട്ടി തുക
ഓരോ മാസത്തിലും 6.5 ലക്ഷം രൂപ മുതൽ 9.5 ലക്ഷം രൂപ വരെയുള്ള ചിട്ടി തുക ലഭിക്കുമെന്നതാണ് പ്രത്യേകത. 1 നറുക്കും 3 വിളികളുമാണ് ഈ ചിട്ടിയിലുള്ളത്. നറുക്ക് ലഭിച്ചയാൾക്ക് കെഎസ്എഫ്ഇയുടെ കമ്മീഷനായി 5 ശതമാനം കിഴിച്ച് 9.5 ലക്ഷം രൂപ ലഭിക്കും. ചിട്ടി പണത്തിന്റെ 95 ശതമാനവും ഭാഗ്യശാലികൾക്ക് ലഭിക്കും.
3 പേർക്കാണ് വിളിച്ചെടുക്കാനുള്ള അവകാശം. 60 മാസത്തിൽ കുറവ് കാലയളവുള്ള ചിട്ടികളിൽ 30 ശതമാനം കുറഞ്ഞ് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കും. ഇവർക്ക് 6.50 ലക്ഷം രൂപ ലഭിക്കും. ഇതിനുമേൽ സർവീസ് ചാർജും ജിഎസ്ടിയുമുണ്ടാകും.
വീതോഹരി
നറുക്കിലും വിളിച്ചെടുക്കലിലും അവസരം കിട്ടിയില്ലെങ്കിലും ഓരോ മാസത്തിലും ചിട്ടി ലാഭം നൽകുന്നുണ്ട്. അത് എങ്ങനെയാണെന്ന് നോക്കാം. വിളിച്ചെടുക്കുമ്പോൾ കുറയുന്ന 30% വരെ തുക ചിട്ടിയിലെ അംഗങ്ങൾക്ക് ലാഭ വിഹിതമായി വിതരണം ചെയ്യുകയാണ്. ഈ ലാഭ വിഹിതം ലഭിക്കുന്നതിനിലാണ് രണ്ടാമത്തെ അടവ് മുതൽ 20,313 രൂപയിലെത്തുന്നത്.
ചിട്ടി കിട്ടാത്തവർരാണെങ്കിൽ പാസ് ബുക്കിന് മേൽ രണ്ടാമത്തെ തവണ മുതൽ 5 ലക്ഷം രൂപ വരെ വായ്പ എടുക്കാൻ സാധിക്കും. 10.75 ശതമാണ് പാസ് ബുക്കിന് മേൽ ലഭിക്കുന്ന വായ്പയുടെ പലിശ നിരക്ക്.
ചിട്ടി കിട്ടിയാൽ പണം വാങ്ങാൻ ബുദ്ധിമുട്ടുണ്ടോ
പൊതുവെ കെഎസ്എഫ്ഇ ചിട്ടികൾക്ക് വിമർശനം ലഭിക്കുന്നതിനുള്ള പ്രധാന കാരണം ചിട്ടി കിട്ടിയാൽ എളുപ്പത്തിൽ ലഭിക്കുകയില്ലാ എന്നതാണ്. ചിട്ടി വിളിച്ചെടുക്കുകയോ നറുക്കെടുപ്പിലൂടെ ലഭിക്കുകയോ ചെയ്താൽ എന്ത് ചെയ്യണമെന്ന് നോക്കാം. ഭാവി ബാധ്യതയ്ക്ക് അനുയോജ്യമായ ജാമ്യത്തുകയാണ് ചിട്ടി ലഭിച്ചയാൾ ഹാജരാക്കേണ്ടത്. ചിട്ടിത്തുക കൈപറ്റുമ്പോൾ ബാക്കിയുള്ള മാസത്തവണയും പ്രതിമാസ അടവും ഗുണിച്ച് കിട്ടുന്ന തുകയാണ് ഭാവി ബാധ്യത.
സാലറി സർട്ടിഫിക്കറ്റ്, ഭൂസ്വത്ത്, ഡെപ്പോസിറ്റ് രസീതുകൾ, സ്വർണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവ ഹാജരാക്കിയ ശേഷം കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി പിടിച്ച തുക പിൻവലിക്കാം.
ഇതോടൊപ്പം ചിട്ടി ലഭിച്ചയാൾക്ക് പണത്തിന് അത്യാവശ്യമില്ലെങ്കിൽ ചിട്ടി പിടിച്ച് തുക കെഎസ്എഫഇയിൽ തന്നെ സ്ഥിര നിക്ഷേപമിടാം. 6.5 ശതമാനമാണ് ഇത്തരം നിക്ഷേപങ്ങൾക്ക് കെഎസ്എഫ്ഇ നൽകുന്ന പലിശ നിരക്ക്,. ഇത് പ്രകാരം മാസത്തിൽ 5145 രൂപ പലിശ ലഭിക്കും. സ്ഥിര നിക്ഷേപം തുടർന്നാൽ കാലാവധി കഴിയുമ്പോൾ 10 ലക്ഷത്തെക്കാൾ ഉയർന്ന തുക ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
