അടിയന്തര സാഹച്യരങ്ങളിലെ പണ സമ്പാദനത്തിന് ഉചിതമായ മാർഗമാണ് കെഎസ്എഫ്ഇ ചിട്ടികൾ. ആവശ്യം മുൻകൂട്ടി കണ്ട് നിക്ഷേപിക്കാൻ തുടങ്ങിയാൽ സാധാരണക്കാർക്ക് ചെറിയ അടവിൽ മാന്യമായ തുക നേടിയെടുക്കാൻ ഹ്രസ്വകാല ചിട്ടികള്‍ വഴി സാധിക്കും. 25 മാസം മുതല്‍ 60 മാസം വരെയാണ് ഹ്രസ്വകാല ചിട്ടികളുടെ ദൈർഘ്യം. ലാഭത്തിൽ ലേലം വിളിച്ചെടുക്കാൻ സാധിക്കുന്നതിനാൽ വായ്പയിലേക്ക് പോകാതെ തന്നെ ആവശ്യം നിറവേറ്റാൻ കുഞ്ഞൻ ചിട്ടികൾ സഹായിക്കും. ഇത്തരത്തിൽ ചെറിയ തുക മാസ അടവുള്ള ഒരു ചിട്ടിയാണ് ചുവടെ വിശദീകരിക്കുന്നത്.
2500*40
2,500 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 1 ലക്ഷം രൂപയുടെ ചെറിയൊരു ചിട്ടിയാണിത്. ഈ ഹ്രസ്വകാല ചിട്ടിയില്‍ ചേര്‍ന്നൊരാള്‍ക്ക് മാസ അടവിനായി ദിവസത്തില്‍ കരുതേണ്ടത് 85 രൂപയോളമാണ്. 2,500 രൂപ മുതൽ 1875 രൂപ വരെയാണ് വരെയാണ് ചിട്ടിയുടെ മാസ അടവ് വരിക.
മാസത്തില്‍ 30 ശതമാനം വരെ കിഴിവില്‍ ചിട്ടി ലേലം വിളിക്കാന്‍ സാധിക്കും. ഇതുപ്രകാരം 25,000 രൂപ മാസത്തില്‍ ലാഭ വിഹിതം ഉണ്ടാകും. 40 പേരുള്ള ചിട്ടിയിൽ ഒരാൾക്ക് 625 രൂപയാണ് പരമാവധി ഒരു മാസത്തിൽ ലഭിക്കുന്ന ലാഭ വിഹിതം. 30 ശതമാനം കിഴിവില്‍ ചിട്ടി ലേലം വിളിച്ചെടുത്താല്‍ തൊട്ടടുത്ത മാസത്തില്‍ 1,875 രൂപ മാത്രം അടച്ചാല്‍ മതിയാകും.
വിളിച്ചെടുത്താലും നേട്ടം
30 ശതമാനം വരെ കിഴിവിലാണ് ചിട്ടി ലേലം വിളിച്ചെടുക്കാന്‍ സാധിക്കുക. ഹ്രസ്വകാലമായതിനാല് പരമാവധി കിഴിവില്‍ ലേലം വിളിക്കാന്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ഉണ്ടാകില്ല. ഈ സമയത്ത് മികച്ച തുകയ്ക്ക് ചിട്ടി ലേലത്തില്‍ പിടിക്കാന്‍ സാധിക്കും. ചിട്ടി ലേലത്തില്‍ പിടിക്കാന്‍ ചിട്ടിയുള്ള ബ്രാഞ്ചില്‍ നേരിട്ട് ചെന്ന് ലേലത്തില്‍ പങ്കെടുക്കണം. അല്ലാത്തപക്ഷം ലേലം ചെയ്യാന്‍ പ്രോക്സിയായി മറ്റൊരു വ്യക്തിയെ ഏര്‍പ്പെടുത്താം. ശാഖാ മാനേജരെ തന്നെ പ്രോക്സിയായി ഏര്‍പ്പെടുത്താനും സാധിക്കും.
ജാമ്യം/ സ്ഥിര നിക്ഷേപം
ചിട്ടി വിളിച്ചെടുത്ത തുക ഫലപ്രദമായി ഉപയോഗിക്കാൻ രണ്ട് രീതികളാണുള്ളത്. ജാമ്യം നൽകി പണം പിൻവലിക്കുകയോ ചിട്ടി കെഎസ്എഫ്ഇയിൽ തന്നെ സ്ഥിര നിക്ഷേപമാക്കുകയോ ചെയ്യുക. ചിട്ടി ലഭിച്ചാല്‍ പണം ലഭിക്കാന്‍ ജാമ്യം നല്‍കേണ്ടതുണ്ട്. സാലറിസര്‍ട്ടിഫിക്കറ്റ് , ഭൂസ്വത്ത്, ഡെപ്പോസിറ്റ് രസീതുകള്‍, സ്വര്‍ണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എല്‍ഐസി പോളിസി തുടങ്ങിയവയാണ് ജാമ്യങ്ങള്.
കൃത്യസമയത്ത് ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ വിളിച്ചെടുത്ത ചിട്ടി കെഎസ്എഫ്ഇയില്‍ തന്നെ സ്ഥിര നിക്ഷേപമിടാം. ഇതിന് 6.50 ശതമാനം പലിശ കെഎസ്എഫ്ഇ നല്‍കും. സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ ഉപയോഗിച്ച് ചിട്ടിയുടെ മാസ അടവ് നടത്താം. സ്ഥിര നിക്ഷേപമിട്ട ചിട്ടി ജാമ്യം ഹാജരാക്കി എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാന്‍ സാധിക്കും.
ഇപ്പോള്‍ ചേര്‍ന്നാല്‍ ഇരട്ടി നേട്ടം
കെഎസ്എഫ്ഇ ഭദ്രതാ സ്മാര്‍ട്ട് ചിട്ടിയുടെ ഭാഗമായി കെഎസ്എഫ്ഇ ചിട്ടികളില്‍ ഇപ്പോള്‍ ചേരുന്നവര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. ആകെ 10.5 കോടി രൂപയുടെ സമ്മാനങ്ങളാണ് ഈ ചിട്ടിയുടെ ഭാഗമായി ലഭിക്കുക. ബംബര്‍ സമ്മാനമായി ഒരാള്‍ക്ക് 1 കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റോ പണമോ സമ്മാനമായി ലഭിക്കും.
മേഖലാ തലത്തില്‍ 70 പേര്‍ക്കാണ് സമ്മാനം ലഭിക്കും. ഒന്നാം സമ്മാനമായി ഇലക്ട്രിക് കാറുകറോ 15.5 ലക്ഷം രൂപയോ ലഭിക്കും. രണ്ടാം സമ്മാനമായ ഇലക്ട്രിക് സ്കൂട്ടര്‍ 100 പേര്‍ക്ക് ലഭിക്കും. ഇല്ലെങ്കില്‍ 75,000 രൂപ വരെ സമ്മാനമായി ലഭിക്കും
More From GoodReturns

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ത്യക്കാർക്ക് സ്വർണ്ണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണോ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?



Click it and Unblock the Notifications