വീട്, വാഹനം തുടങ്ങിയ പല ആവശ്യങ്ങൾക്ക് പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്എഫ്ഇ ചിട്ടിയിൽ ചേരുന്നത്. എന്നാൽ ചിട്ടിയിൽ ചേരുന്നൊരാൾക്ക് വീടും, വാഹനവും കെഎസ്എഫ്ഇ തന്നെ നൽകിയാലോ. ചിട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് പറ്റിയ അവസരം. കെഎസ്എഫ്ഇ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കെഎസ്എഫ്ഇയുടെ ഭദ്രത സ്മാർട്ട് ചിട്ടി വഴിയാണ് ഈ നേട്ടം ലഭിക്കുക. ചിട്ടിയുടെ വിശദാംശങ്ങളും എങ്ങനെ ചേരാം എന്നീ വിവരങ്ങളുമാണ് ചുവടെ.
കെഎസ്എഫ്ഇയുടെ ഭദ്രത സ്മാർട്ട് ചിട്ടി
കെഎസ്എഫ്ഇയുടെ ഭദ്രത സ്മാർട്ട് ചിട്ടികൾ വെള്ളിയാഴ്ചയാണ് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തത്. ആകെ 10.5 കോടി രൂപയുടെ സമ്മാനങ്ങളാണ് കെഎസ്എഫ്ഇ ഭദ്രത ചിട്ടിയുടെ ഭാഗമായി ലഭിക്കുക. ഇതിൽ ബംബർ സമ്മാനമായി ഒരാൾക്ക് 1 കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റ്/ വില്ലയാണ് ലഭിക്കുക. അല്ലെങ്കിൽ 1 കോടി രൂപ സമ്മാനമായി ലഭിക്കും. ബംബർ സമ്മാനത്തോടൊപ്പം മേഖലാ തല സമ്മാനങ്ങളും ചിട്ടിയിൽ നിന്ന് ലഭിക്കും.
മേഖലാ തലത്തിൽ 70 പേർക്കാണ് സമ്മാനം ലഭിക്കുക. ഒന്നാം സമ്മാനമായി ഇലക്ട്രിക് കാറുകളോ പരമാവധി 15.5 ലക്ഷം രൂപയോ ലഭിക്കും. രണ്ടാം സമ്മാനം ഇലക്ട്രിക് സ്കൂട്ടറുകളാണ്. ഇത് 100 പേർക്ക് ലഭിക്കും. ഇല്ലെങ്കിൽ 75,000 രൂപ വരെ സമ്മാനമായി ലഭിക്കും. സംസ്ഥാന ഭാഗ്യകുറി വകുപ്പാണ് കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടിയുടെ നറുക്കെടുപ്പ് നടത്തുക.
മറ്റ് ആനുകൂല്യങ്ങൾ
ചിട്ടിയുടെ ആദ്യ ലേലം നടന്ന ശേഷം ആകെ ചിട്ടിത്തുകയുടെ പകുതി വരെ വായ്പ ലഭിക്കും. ഇതിനായി മതിയായ ജാമ്യം നൽകണം. ചിറ്റാളന്മാർക്ക് ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾ, ലാപ്ടോപ്പ്, എന്നിവയ്ക്കുള്ള പ്രത്യേക നിരക്കിൽ വായ്പയും ലഭിക്കും. ലഭിച്ചു കൊണ്ടിരിക്കുന്ന പലിശ നിരക്കിനെക്കാൾ രണ്ടു ശതമാനം ഇളവോടെയാണ് ചിട്ടിയിൽ പലിശ അനുവദിക്കുക. അടച്ച തുകയ്ക്ക് തുല്യമായി പരമാവധി 50,000 രൂപ വായ്പ ലഭിക്കും.
എങ്ങനെ നേട്ടം സ്വന്തമാക്കാം
കെഎസ്എഫ്ഇയുടെ ലാഭത്തിന്റെ ഒരു ഭാഗം ഇടപാടുകാർക്ക് തിരികെ നൽകുന്ന നയത്തിന്റെ ഭാഗമായാണ് കെഎസ്എഫ്ഇ ഭദ്രതാ സ്മാർട്ട് ചിട്ടികൾ ആരംഭിക്കുന്നത്. 2022 ജൂലായ് 23 മുതൽ 2023 ജനുവരി 31 വരെ കെഎസ്എഫ്ഇ ചിട്ടികളിൽ ചേരുന്നവരിൽ നിന്നും നറുക്കെടുക്കുന്ന ഭാഗ്യശാലികൾക്കാണ് സമ്മാനങ്ങൾ ലഭിക്കുക. സമ്മനാനങ്ങൾക്ക് ഗിഫ്റ്റ് ടാക്സ് അടയ്ക്കാൻ നിർബന്ധിതമാണ്.
എവിടെ കിട്ടും ഈ ചിട്ടി
കെഎസ്എഫ്ഇയുടെ പുതിയ ചിട്ടിയിൽ ചേരാൻ ബ്രാഞ്ചുകളിലാണ് അപേക്ഷ ഫോം പൂരിപ്പിച്ച് സമർപ്പിക്കേണ്ടത്. ചിട്ടിയിൽ ചേരാൻ ഓൺലൈൻ സൗകര്യം കെഎസ്എഫ്ഇയിൽ നിലവിലില്ല. എന്നാൽ ഓരോ ബ്രാഞ്ചിലും പുതുതായി ആരംഭിക്കുന്ന ചിട്ടി വിവരങ്ങൾ അറിയാൻ ksfeonline.com എന്ന വെബ്സൈറ്റിലൂടെ സാധിക്കും. ന്യൂ ചിട്ട്സ് (new chits) എന്ന സെക്ഷനിലാണ് പുതിയ ചിട്ടി വിവരങ്ങൾ ലഭിക്കുക.
ജില്ല, ബ്രാഞ്ച് എന്നിവ തിരഞ്ഞെടുത്ത് സെർച്ചിൽ ക്ലിക്ക് ചെയ്താൽ തുടങ്ങാനിരിക്കുന്ന ചിട്ടികളുടെ വിവരങ്ങൾ ലഭിക്കും. ആവശ്യമായ ചിട്ടയില്‍ ടിക്ക് ചെയ്ത് സെര്‍ച്ച് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ചിട്ടി വിവരങ്ങള്‍ ലഭ്യമാകും. ഇതിന് സമീപത്തായി കെഎസ്എഫ്ഇ സ്മാർട്ട് ഭദ്രാതാ ചിട്ടിയുടെ വിവരങ്ങളും ലഭിക്കും.
ചിട്ടി ആരംഭിക്കുന്ന ദിവസം, അടയ്‌ക്കേണ്ട തുക, എത്ര തവണ, ചിട്ടി ത്തുക, ചിട്ടി ക്ലാസ്, നമ്പര്‍ ഓഫ് ഡിവിഷന്‍ എന്നി വിവരങ്ങള്‍ അറിയാന്‍ വെബ്സൈറ്റ് വഴി അറിയാൻ സാധിക്കും. പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിവരങ്ങൾ നൽകിയാൽ ബ്രാഞ്ചിൽ നിന്നുള്ള കോൾ ബാക്ക് സൗകര്യവും ലഭിക്കും. സംസ്ഥാനത്തെ ഏത് ബ്രാഞ്ചിലും ചിട്ടി ചേരാൻ സാധിക്കും. ഓൺലൈനായി ചിട്ടിയിൽ പണമടയ്ക്കാനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
