വിവിധ ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ ചിട്ടിയിൽ ചേരുന്നവരുണ്ട്. മാസ അടവ് പൂർത്തിയാകുന്നതിന് മുൻപ് ചിട്ടിയിൽ നിന്ന് പണം ലഭിക്കുമെങ്കിലും ഇവയ്ക്ക് ജാമ്യം നൽകുകയും ശേഷം തിരിച്ചടയ്ക്കുകയും വേണ്ടതുണ്ട്. എന്നാൽ ചിട്ടിയിൽ ചേർന്നാൽ 1 കോടി രൂപ സമ്മാനമായി ലഭിച്ചാലോ. ഇതിനുള്ള അവസരമാണ് കെഎസ്എഫ്ഇ ഒരുക്കുന്നത്. കെഎസ്എഫ്ഇ സ്മാർട്ട ഭദ്രത ചിട്ടി സ്കീം പ്രകാരം ചിട്ടിയിൽ ചേരുന്നവർക്ക് ഒന്നാം സമ്മാനം 1 കോടിയും ആകെ മൊത്തം 10.05 കോടി രൂപയുടെ സമ്മാനങ്ങളും നൽകുന്നുണ്ട്. ഈ പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.
കെഎസ്എഫ്ഇ സ്മാർട്ട് ഭദ്രത ചിട്ടികൾ
കെഎസ്എഫ്ഇയുടെ ലാഭത്തിന്റെ ഒരു ഭാഗം ഇടപാടുകാര്‍ക്ക് തിരികെ നല്കുന്ന നയത്തിന്റെ ഭാഗമായാണ് കെഎസ്എഫ്ഇ ഭദ്രതാ സ്മാര്‍ട്ട് ചിട്ടികള്‍ ആരംഭിക്കുന്നത്. 2022 ജൂലായ് 23 മുതല്‍ 2023 ജനുവരി 31 വരെ കെഎസ്എഫ്ഇ ചിട്ടികളില്‍ ചേരുന്നവരില്‍ നിന്നും നറുക്കെടുക്കുന്ന ഭാഗ്യശാലികള്‍ക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക.
സമ്മനാനങ്ങള്ക്ക് ഗിഫ്റ്റ് ടാക്സ് അടയ്ക്കണം. 10.5 കോടി രൂപയുടെ സമ്മാനങ്ങളാണ് കെഎസ്എഫ്ഇ ഭദ്രത ചിട്ടിയുടെ ഭാഗമായി ലഭിക്കുക. 2022 ജൂലായ് 23 നും 2023 ജനുവരി 1 നും ഇടയിൽ ചിട്ടി ചേരുന്നവർക്കാണ് സമ്മാനങ്ങൾക്കും മറ്റു ആനുകൂല്യങ്ങൾക്കും അര്‍ഹതയുണ്ടാവുക. ഇനി വിരലിലെണ്ണാവുന്ന സമയം മാത്രമാണ് ബാക്കിയുള്ളത്.
സ്മാർട്ട് ഭദ്രത ചിട്ടി ആനുകൂല്യങ്ങൾ
കെഎസ്എഫ്ഇ സ്മോർട്ട് ഭ്ദ്രത ചിട്ടി സ്കീമിൽ ചിട്ടി ചേര്‍ന്നവർക്ക് ആദ്യത്തെ ലേലം കഴിഞ്ഞാല്‍ ചിട്ടി തുകയുടെ 50 ശതമാനം തുക വായ്പയായി ലഭിക്കും. പത്ത് ലക്ഷത്തിന്റ ചിട്ടിയാണെങ്കിൽ 50 ശതമാനം 5 ലക്ഷം വരെ വായ്പയ്ക്ക് അപേക്ഷിക്കാം., 5 ലക്ഷത്തിന്റെ ചിട്ടിയാണെങ്കില്‍ 2.50 ലക്ഷം രൂപ നേടാന്‍ സാധിക്കും.
ഇത് ചിട്ടി ലോണ്‍ എന്നാണ് അറിയപ്പെടുന്നത്. ഇങ്ങനെ എടുക്കുന്നു വായ്പയുടെ പലിശ മാത്രം അടച്ചാല്‍ മതിയാകും ചിട്ടി കിട്ടുന്ന സമയത്ത് വായ്പ തുക അടച്ച് ചിട്ടി അവസാനിപ്പിക്കാം. ഡിവിഡന്റ് കിഴിച്ച് മാസ തവണ അടയ്ക്കുമ്പോള്‍ പലിശ ഇതിനോടൊപ്പം അടയ്ക്കണം. വായ്പ ലഭിക്കാൻ ജാമ്യ വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്.
ഗൃഹോപകരണ വാായ്പ
കെഎസ്എഫ്ഇ സ്മോർട്ട് ഭ്ദ്രത ചിട്ടി സ്കീമിൽ ചിട്ടി ചേര്‍ന്നവരിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ പലിശയ്ക്ക് ഈ വായ്പ നേടിയെടുക്കാം. ചിട്ടി പാസ്ബുക്ക് ഉപയോഗിച്ച് ഈ വായ്പ നേടിയെടുക്കാം. ചിട്ടിയിൽ ഇതുവരെ അടച്ച തുകയ്ക്ക് ഇതുപ്രകാരം വായ്പ ലഭിക്കും.
പരാവധി 50,000 രൂപ വരെ വായ്പ നേടാം. നിലവിലുള്ള വായ്പയുടെ പലിശ നിരക്കിനേക്കാൾ 2 ശതമാനം കിഴിവിലാണ് വായ്പ ലഭിക്കുക. ഇതോടൊപ്പം 50,000 രൂപ ജാമ്യം നല്‍കിയും വായ്പ എടുക്കാം. ഇതിനും നിലവിലെ പലിശയിൽ നിന്ന് 2 ശതമാനം ഇളവ് ലഭിക്കും.
സമ്മാനങ്ങൾ
മുകളിൽ പറഞ്ഞ ആനുകൂല്യങ്ങളോടൊപ്പം ചിട്ടി ചേര്‍ന്നവരെ ഉൾപ്പെടുത്തിയുള്ള നറുക്കെടുപ്പില്‍ നിന്ന് സമ്മാനങ്ങൾ ലഭിക്കും. ഒരാള്‍ക്ക് 1 കോടി രൂപയുടെ ഫ്ളാറ്റാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഫ്ളാറ്റ് ആവശ്യമില്ലാത്തവർക്ക് 1 കോടി രൂപ സമ്മാനമായി ലഭിക്കും. മേഖലാ തലത്തില്‍ 70 പേര്‍ക്കാണ് സമ്മാനം ലഭിക്കുക. ഒന്നാം സമ്മാനമായി ഇലക്ട്രിക് കാറുകളോ പരമാവധി 15.5 ലക്ഷം രൂപയോ ലഭിക്കും.
രണ്ടാം സമ്മാനം ഇലക്ട്രിക് സ്കൂട്ടറുകളാണ്. ഇത് 100 പേര്‍ക്ക് ലഭിക്കും. ഇല്ലെങ്കില്‍ 75,000 രൂപ വരെ സമ്മാനമായി ലഭിക്കും. സംസ്ഥാന ഭാഗ്യകുറി വകുപ്പാണ് കെഎസ്എഫ്ഇ ഭദ്രത സ്മാര്‍ട്ട് ചിട്ടിയുടെ നറുക്കെടുപ്പ് നടത്തുക.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
