വലിയൊരു തുക ആവശ്യമായി വരുന്നൊരു സാഹചര്യത്തിൽ പലരും നേരെ ബാങ്കിലേക്ക് പോകും. ഉയർന്ന പലിശയാണെങ്കിലും ആവശ്യം നടക്കാൻ വായ്പകളെടുക്കും. ഇതാണ് പൊതുവെ നടക്കുന്ന രീതി. അധിക പലിശ നൽകാൻ സാധിക്കാത്തവർക്ക് വായ്പയിലേക്ക് പോകുന്നതിന് മുൻപ് പരിശോധിക്കാവുന്ന ഒരു വഴിയാണ് മുടക്കചിട്ടികൾ. കെഎസ്എഫ്ഇ ചിട്ടികളെ പറ്റി അറിയുന്നവരാണെങ്കിൽ സാധരണ ചിട്ടികളും മൾട്ടി ഡിവിഷൻ ചിട്ടികളും പരിചയമുള്ളവരാകും. ഇതിൽ നിന്ന് അല്പം വ്യത്യസ്തമാണ് മുടക്ക ചിട്ടികൾ. വിശദാംശങ്ങൾ നോക്കാം.
എന്താണ് മുടക്ക ചിട്ടികൾ
മുടങ്ങിയ ചിട്ടികൾ തന്നെയാണ് മുടക്ക ചിട്ടികൾ. ചിട്ടിയിൽ ചേർന്നൊരാൾക്ക് ചിട്ടി ലേലത്തിൽ പിടിക്കുന്നതിന് മുൻപ് അടച്ച് മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ ചിട്ടിയിൽ നിന്ന് ഒഴിയാൻ സാധിക്കും. ഇതിനായി ചിട്ടിയുള്ള കെഎസ്എഫ്‌സി ബ്രാഞ്ചില്‍ ചിട്ടി ഒഴിവാക്കി തരാനുള്ള അപേക്ഷ സമര്‍പ്പിക്കണം.
ചിട്ടികളിലെ അടവ് കുടിശ്ശിക വരുത്തുന്നവരുത്തിയാൽ കെഎസ്എഫ്സി തന്നെ മാറ്റി നിർത്തും. ഇത്തരത്തിൽ ഒഴിവു വരുന്ന ചിട്ടികളാണ് മുടക്ക ചിട്ടികൾ. ഈ ചിട്ടിയിലേക്ക് മറ്റൊരാളെ സബ്റ്റിറ്റ്യൂട്ട് ചെയ്യാൻ കെഎസ്എഫ്ഇയ്ക്ക് സാധിക്കും. അതുവരെ അടച്ച തുക ചിട്ടിയിലേക്ക് അടച്ച് ചിട്ടി സ്വന്തമാക്കാം. പുതിയൊരാൾ ചിട്ടി ഏറ്റെടുക്കുന്നതോടെ ഒഴിയുന്നയാൾക്ക് പണം ലഭിക്കും. ശാഖകളിൽ അന്വേഷിച്ചാൽ മുടക്ക ചിട്ടികളെ പറ്റി വിവരം ലഭിക്കും.
മുടക്ക ചിട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സാധാരണയായി 40-100 മാസ ചിട്ടികളിലാണ് മുടക്ക ചിട്ടികൾ കൂടുതലും സംഭവിക്കുന്നത്. 100 മാസ ചിട്ടികളിൽ 60 മാസത്തിനള്ളിലും 60 മാസ ചിട്ടികളിൽ 36 മാസത്തിനുള്ളിലും ചേരണം. 50 മാസ ചിട്ടികളാണെങ്കിൽ 30 മാസത്തിനുള്ളിലും 40 മാസ ചിട്ടിയിൽ 34 മാസത്തിനുള്ളിലും മുടക്ക ചിട്ടിയിൽ ചേരണം.
മുടക്ക ചിട്ടിയിൽ അടയ്ക്കേണ്ട തുക 2 ലക്ഷത്തിന് മുകളിലാണെങ്കില്‍ ഡിജിറ്റൽ പേയ്മെന്റ് വഴിയോ ബാങ്ക് വഴിയോ പണം അടയ്ക്കണം. മുടക്ക ചിട്ടിയിൽ ചേരുന്നൊരാൾ ചിട്ടി തീയതിക്ക് 14 ദിവസം മുൻപായി ചിട്ടിയിൽ ചേരണം.
മുടക്ക ചിട്ടിയിൽ ചേരുന്നൊരാൾക്ക് 100 രൂപ ഫീസായി അടയ്‌ക്കേണ്ടി വരും. ചിട്ടിയിൽ അത്രയും നാളത്തെ ലേലകിഴിവ് മുടക്ക ചിട്ടിയിൽ ചേരുന്നൊരാൾക്ക് ലഭിക്കും. ഉദാഹരണമായി 25,000 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള ചിട്ടി 10ാം മാസത്തിന് ശേഷം മുടക്ക ചിട്ടിയായി ചേരുമ്പോൾ ലാഭ വിഹിതം കഴിഞ്ഞുള്ള സംഖ്യയും ആദ്യ മാസ അടവും ചേർന്ന സംഖ്യയാണ് അടയ്ക്കേണ്ടത്. പത്ത് മാസത്തേക്ക് ലേലം കിഴിവും കിഴിച്ച് 22,500 രൂപ അടച്ച് ചിട്ടി സ്വന്തമാക്കാം.
എങ്ങനെ ലാഭകരമാക്കാം
ചിട്ടിയിൽ ചേർന്നാൽ മറ്റു ചിറ്റാളന്മാരെ പോലെ തന്നെയാണ് മുടക്ക ചിട്ടിയെയും പരിഗണിക്കുക. എല്ല മുടക്കചിട്ടിുകളും ലാഭകരമാണെന്ന് പറയാന്‍ സാധിക്കില്ല. ലേലം വിളി തുടങ്ങിയ ചിട്ടികൾ ചേരുന്നതാകും ഉചിതം. ഒരു ഉദാഹരണം നോക്കാം.
10,000 രൂപ മാസ അടവുള്ള 50 മാസ കാലയളവുള്ള അഞ്ച് ലക്ഷം രൂപയുടെ ചിട്ടി 7ാം മാസത്തിൽ മുടക്ക ചിട്ടിയിൽ ചേരുന്നൊരാൾ ലേല കിഴിവ് കുറച്ച് 56,000 രൂപ അടയ്ക്കണം. ലേലം വിളി ആരംഭിച്ച ചിട്ടി. 4 ലക്ഷം രൂപയ്ക്കാണ് വിളി നടക്കുന്നത്.
മാസത്തിൽ 10,000 രൂപ അടയ്ക്കാന്‍ സാധിക്കുന്ന 4 ലക്ഷം രൂപ ആവശ്യമായി വരുന്നവര്‍ക്ക് അനുയോജ്യമാണ് ഇത്തരം മുടക്ക ചിട്ടികൾ. ചിട്ടിയിൽ ആകെ ലേല കിഴിവ് 65,000 രൂപ ലഭിച്ചാൽ 4,35,000 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. ഇത് വായ്പകളേക്കാൾ ലാഭകരമാണ്. ഹ്രസ്വകാല ചിട്ടികൾ മുടക്ക ചിട്ടികളായി തിരഞ്ഞെടുക്കുമ്പോൾ 8-9 മാസത്തിനുള്ളിൽ പ്രായമായ ചിട്ടികളും ലേലം തുടങ്ങിയവയും തിരഞ്ഞടുക്കണം.
100 മാസ ചിട്ടികൾ അനുയോജ്യം
100 മാസ മൾട്ടി ഡിവിഷൻ ചിട്ടി പരിശോധിക്കാം. 10,000 രൂപ മാസ അടവുള്ള 100 മാസ കാലാവധിയുള്ള 10 ലക്ഷത്തിന്റെ ചിട്ടി 19ാം മാസത്തിൽ മുടക്ക ചിട്ടിയാകുമ്പോൾ 1.46 അടച്ച് ചിട്ടി ഏറ്റെടുക്കാം. 7.20 ലക്ഷം രൂപയാണ് ലേലത്തിലൂടെ ചിട്ടിയിൽ നിന്ന് ലഭിക്കുന്നത്. ആകെ 1.20 ലേല കിഴിവ് ലഭിക്കുന്നതിനാൽ വലിയ തുക ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരുന്നില്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications