നിക്ഷേപകർക്കിടയിൽ ഏറെ ജനപ്രീതിയുള്ള കെ.എസ്.എഫ്.ഇ നിരവധി ചിട്ടി ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. പൊതുവേ കെ.എസ്.എഫ്.ഇ ചിട്ടികൾക്ക് പേരു കേട്ട ധനകാര്യ സ്ഥാപനമാണ്. 1969 നവംബർ 6നാണ് കെ.എസ്.എഫ്.ഇ സ്ഥാപിതമായത്. അന്ന് മുതൽ 56 വർഷമായി ജനങ്ങളുടെ വിശ്വാസത്തിലൂടെയാണ് കെ.എസ്.എഫ്.ഇ പ്രവർത്തിക്കുന്നത്. കെ.എസ്.എഫ്.ഇയിൽ ചിട്ടി ഓപ്ഷനുകൾ മാത്രമല്ല. സ്ഥിര നിക്ഷേപകരെ ആകർഷിക്കുന്ന പലിശ നിരക്കുമായി കെ.എസ്.എഫ്.ഇ മികച്ച നിക്ഷേപ ഓപ്ഷനുകൾ നൽകുന്നു.
കെ.എസ്.എഫ്.ഇയിൽ സ്ഥിര നിക്ഷേപം എങ്ങനെ ലഭിക്കും? ഇത് പലരും ചിന്തിക്കുന്നുണ്ടാവും. കെ.എസ്.എഫ്.ഇ എന്നാൽ വെറുമൊരു ചിട്ടിക്കമ്പനിയല്ല. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനമാണ്. അതിനാൽ നിക്ഷേപകരെയും കെ.എസ്.എഫ്.ഇ സ്വാഗതം ചെയ്യുന്നു. നിലവിൽ ഒന്നിലധികം നിക്ഷേപ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.
കെ.എസ്.എഫ്.ഇയിൽ എല്ലാവർക്കും നിക്ഷേപിക്കാം. എന്നാൽ മുതിർന്ന പൗരൻമാർക്ക് മാത്രമായി നിക്ഷേപിക്കാനുള്ള ഒരു സ്കീം കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നു. അതാണ് കെ.എസ്.എഫ്.ഇ വന്ദനം സ്കീം. 60 കഴിഞ്ഞ പ്രായമായവർക്കും സാമ്പത്തിക സുരക്ഷ ഒരുക്കാൻ ഇതിലൂടെ കെ.എസ്.എഫ്.ഇ ശ്രമിക്കുന്നു. എന്താണ് കെ.എസ്.എഫ്.ഇ വന്ദനം സ്കീം? നേട്ടങ്ങൾ എന്തെല്ലാം? വിശദമായി അറിയാം..
എന്താണ് കെ.എസ്.എഫ്.ഇ വന്ദനം സ്കീം?
ഉയർന്ന പലിയോടെ മുതിർന്ന പൗരൻമാർക്ക് മികച്ച വരുമാനം ഉറപ്പാക്കിക്കൊണ്ട് കെ.എസ്.എഫ്.ഇ നൽകുന്ന നിക്ഷേപ മാർഗമാണിത്. ജോലിയിൽ നിന്നും വിരമിച്ച് റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുവാൻ ആഗ്രഹിക്കുന്ന പ്രായമായവർക്ക് ഈ സ്കീമിലൂടെ നേട്ടം ഉറപ്പാക്കാം. ഇതൊരു ഹ്രസ്വകാല നിക്ഷേപ മാർഗമാണ. മാത്രമല്ല വന്ദനം സ്കീം ഒരു സ്ഥിര നിക്ഷേപം അഥവാ എഫ്.ഡി തന്നെയാണ്. അതിനാൽ ഒറ്റത്തവണ നിക്ഷേപമാണിത്. ഈ സ്കീമിലൂടെ ഉയർന്ന പലിശയാണ് നിക്ഷേപകന് ലഭിക്കുന്നത്. പക്ഷേ ഈ സ്കീമിലൂടെ ലഭിക്കുന്ന വരുമാനത്തിന് നികുതി ഇളവില്ല. ലഭിക്കുന്ന പലിശയ്ക്ക് നിങ്ങൾ നികുതി അടക്കേണ്ടി വരും എന്നർത്ഥം.

കാലാവധിയും പലിശ നിരക്കും....
കെ.എസ്.എഫ്.ഇ വന്ദനം സ്കീം ഒരു ഹ്രസ്വകാല നിക്ഷേപമാണ്. ഇത് 2 വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കാം. അതിനാൽ പെട്ടെന്ന് തന്നെ നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. ഈ സ്കീമിൻ്റെ നിലവിലെ വാർഷിക പലിശ നിരക്ക് 8.75% ആണ്. മറ്റു ബാങ്കുകൾ നൽകുന്ന എഫ്.ഡി പലിശ നിരക്കിനെ അപേക്ഷിച്ച് നോക്കിയാൽ വന്ദനം സ്കീം വാഗ്ദാനം ചെയ്യുന്നത് താരതമ്യേന ഉയർന്ന നിരക്കാണ്. 2 വർഷം കൊണ്ട് വലിയൊരു തുക പലിശ മാത്രം ഉറപ്പാക്കാം.
ഉദാഹരണത്തിന് 2 വർഷത്തേ കാലാവധിയിൽ നിങ്ങൾ 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ പലിശ മാത്രം 37,800 രൂപ ലഭിക്കും. നിങ്ങൾ 4.5 ലക്ഷം 2 വർഷത്തേക്ക് നിക്ഷേപിച്ചാൽ മൊത്തം കാലാവധിയിൽ ലഭിക്കുന്ന പലിശ 85,050 രൂപയായിരിക്കും. എന്നാൽ നിങ്ങൾ 5.5 ലക്ഷം നിക്ഷേപിച്ചാൽ പലിശയിൽ ലഭിക്കുന്നത് 1.3 ലക്ഷം രൂപ. 2 വർഷം കൊണ്ട് പലിശയിൽ മാത്രം ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കും...
നിക്ഷേപ പരിധി എത്രയാണ്?
കെ.എസ്.എഫ്.ഇ വന്ദനം സ്കീമിൽ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ പരിധി 10000 രൂപയാണ്. നിക്ഷേപിക്കുമ്പോൾ ഈ പരിധിക്ക് മുകളിൽ പ്ലാൻ ചെയ്യുക. എന്നാൽ പരമാവധി തുകക്ക് പരിധിയില്ല.
നിക്ഷേപ യോഗ്യത അറിയാം...
60 വയസ്സ് പൂർത്തീകരിച്ച വ്യക്തികൾക്കോ അല്ലെങ്കിൽ വിരമിച്ച കെ.എസ്.എഫ്.ഇ ജീവനക്കാർക്കോ ഈ സ്കീമിൽ നിക്ഷേപിക്കാം. പ്രായമായവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ സ്കീം ലക്ഷ്യമിടുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications