കെഎസ്എഫ്ഇ ചിട്ടികളിൽ ദീർഘകാല ചിട്ടികളിലാണ് ഏറ്റവും കൂടുതൽ ലാഭ വിഹിതം. ഭാവിയിൽ വരാനിരിക്കുന്ന വലിയ തുകയുടെ ചെലവുകളെ മുന്നിൽ കണ്ട് പണം സമാഹരിക്കാൻ ഒരുങ്ങുന്നവർക്ക് കെഎസ്എഫ്ഇ ദീർഘകാല ചിട്ടികളാണ് ഏറ്റവും അനുയോജ്യം. റെഗുലർ ചിട്ടികളായും മൾട്ടി ഡിവിഷൻ ചിട്ടികളായും കെഎസ്എഫ്ഇ ദീർഘകാല ചിട്ടികൾ അവതരിപ്പിക്കാറുണ്ട്.
വ്യത്യസ്ത തുക മാസ അടവുള്ള 100, 120 മാസ കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടികൾ വിവിധ ശാഖകളിൽ ലഭിക്കും. എന്നാൽ മൾട്ടി ഡിവിഷൻ ചിട്ടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെഎസ്എഫ്ഇ പുതിയ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഇത് ദീർഘകാല ചിട്ടി ചേരുന്നവരെ ബാധിക്കുന്നതാണ്.
എന്താണ് മൾട്ടി ഡിവിഷൻ ചിട്ടി
റെഗുലർ ചിട്ടിയിൽ നിന്ന് വ്യത്യസ്തമായി ഒന്നിലധികം ഡിവിഷനുള്ള ചിട്ടികളാണ് മൾട്ടി ഡിവിഷൻ ചിട്ടികൾ. മൾട്ടിഡിവിഷൻ ചിട്ടിയുടെ കാര്യത്തിൽ, ഓരോ മാസവും നറുക്ക് ലഭിക്കുന്ന വ്യക്തിയുടെ എണ്ണം ഡിവിഷനുകളുടെ എണ്ണത്തിന് തുല്യമായിരിക്കും. സാധാരണയായി നാല് ഡിവിഷനുള്ള ചിട്ടികളാണ് നടത്തി വരുന്നത്. ദീർഘകാല ചിട്ടി ചേരുന്നൊരാൾക്ക് മൾട്ടി ഡിവിഷൻ ചിട്ടിയിൽ ചേരുന്നാൽ അധിക നേട്ടങ്ങളും ലഭിക്കും.
മാസത്തിൽ ചിട്ടി വിളിക്കാൻ നാല് അവസരങ്ങളാണ് ഇതിൽ പ്രധാനം. മൂന്ന് ലേലം വിളിയും ഒരു നറുക്കുമായി നാല് അവസരങ്ങളാണ് ഒരു മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് ലഭിക്കുന്നത്. നറുക്ക് ലഭിച്ചയാൾക്ക് ചിട്ടി തുകയിൽ നിന്ന് ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക ലഭിക്കുകയും ചെയ്യും.
ചിട്ടിയുടെ 95 ശതമാനം തുകയും ലഭിക്കും. നേരത്തെ നറുക്ക് ലഭിച്ചൊരാൾക്ക് ഈ തുക സ്ഥിര നിക്ഷേപമിട്ടാൽ വലിയ നേട്ടം സ്വന്തമാക്കാനാും. എന്നാൽ പുതിയ തീരുമാനത്തോടെ ഇതിനുള്ള സാധ്യതകൾ അടയുകയാണ്.
എന്തെല്ലാം പുതിയ മാറ്റങ്ങൾ
കെഎസ്എഫ്ഇയുടെ പുതിയ നിർദ്ദേശങ്ങൾ പ്രകാരം ഡിസംബർ 15 ന് ശേഷം മൾട്ടി ഡിവിഷൻ ചിട്ടിയിൽ മാറ്റങ്ങൾ വരിയാണ്. 60 മാസത്തിന് മുകളിലുള്ള മൾട്ടി ഡിവിഷൻ ചിട്ടികൾ ഇനി ആരംഭിക്കില്ലെന്നതാണ് പ്രധാന മാറ്റാം.
15.12.2022 ന് ശേഷം 20,000 രൂപയിൽ കൂടുതൽ മാസ തവണയുള്ളതും 60 മാസത്തിൽ കൂടുതൽ കാലാവധിയുള്ളതുമായി ചിട്ടികൾ ഇനി ആരംഭിക്കില്ല. ഇതിനാൽ 80, 100, 120 മാസ ചിട്ടികള്‍ ഇനി ആരംഭിക്കാൻ സാധിക്കില്ല. നേരത്തെ പ്രഖ്യാപിച്ച ചിട്ടികൾ ആരംഭിക്കുന്നതിന് തടസമില്ല.
ഇതിനാൽ വരുന്ന മാസങ്ങളിൽ 5,000 രൂപ മാസ അടവുള്ളതും 60 മാസ കാലവധിയുള്ളതും 10,000 രൂപ മാസ അടവും 60 മാസ കാലയളവുള്ളതുമായ ഹ്രസ്വകാല, ഇടത്തരം ചിട്ടികളാണ് ഇനി ആരംഭിക്കുക. നേരത്തെ എട്ട് അവസരങ്ങളുള്ള മെഗാ മൾട്ടി ഡിവിഷൻ ചിട്ടികൾ കെഎസ്എഫ്ഇ നടത്തിയിരുന്നു. 6 പേര്‍ക്ക് ലേലത്തിലൂടെയും 2 പേര്‍ക്ക് നറുക്കിലൂടെയും ചിട്ടി തുക ലഭിക്കുന്ന ചിട്ടികൾ ഇനി നടത്തില്ല. 4 അവസരങ്ങളുള്ള ചിട്ടികള്‍ മാത്രമാണ് ഇനി ലഭ്യമാവുക.
ഉടനെ ആരംഭിക്കാനുള്ള മൾട്ടി ഡിവിഷൻ ചിട്ടികൾ
5000 രൂപ മാസ അടവുള്ള 100 മാസ മള്‍ട്ടി ഡിവിഷന്‍ ചിട്ടി കെഎസ്എഫ്ഇ കണ്ണൂര്‍ ശാഖയില്‍ ആരംഭിക്കുന്നുണ്ട്. 2023 ജനുവരി 25ന് ആരംഭിക്കുക. തൃശൂര്‍ ചേലക്കര ബ്രാഞ്ചില്‍ നേരത്തെ പ്രഖ്യാപിച്ച 10,000 രൂപ മാസ അടവുള്ള 100 മാസ കാലാവധിയുള്ള മള്‍ട്ടി ഡിവിഷന്‍ ചിട്ടി ആരംഭിക്കുന്നുണ്ട്. ഡിസംബര്‍ 30നാണ് ചിട്ടി ആരംഭിക്കാൻ ഉദ്യേശിക്കുന്ന തീയതി.
ksfeonline.com/chitty/newchits എന്ന വെബ്സൈറ്റിൽ നിന്ന് ഇത്തരത്തിൽ പുതിയ ചിട്ടികളെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കും. ജില്ല തിരിച്ച് ഓരോ ശാഖയിലും ലഭിക്കുന്ന ചിട്ടികൾ ഈ വെബ്സൈറ്റിൽ കാണാനാകും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications