ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഉയര്‍ന്ന ആദായം നേടിത്തരുമെന്നത് മാത്രമല്ല ചെറുകിട സമ്പാദ്യ പദ്ധതികളുടെ പ്രത്യേകത. അടിയന്തിര സാഹചര്യങ്ങളില്‍ അവ ഈടായി നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക് വായ്പയും നേടുവാന്‍ സാധിക്കും.
ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഉയര്‍ന്ന ആദായം നേടിത്തരുമെന്നത് മാത്രമല്ല ചെറുകിട സമ്പാദ്യ പദ്ധതികളുടെ പ്രത്യേകത. അടിയന്തിര സാഹചര്യങ്ങളില്‍ അവ ഈടായി നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക് വായ്പയും നേടുവാന്‍ സാധിക്കും. കിസ്സാന്‍ വികാസ് പത്ര, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് എന്നീ നിക്ഷേപ പദ്ധതികള്‍ക്ക് മേലാണ് നിങ്ങള്‍ക്ക് വായ്പ നേടുവാന്‍ സാധിക്കുക.

കിസ്സാന്‍ വികാസ് പത്ര 6.9 ശതമാനമാണ് നിലവില്‍ നല്കുന്ന പലിശ നിരക്ക്. 10 വര്‍ഷവും നാല് മാസവും കൊണ്ട് നിങ്ങളുടെ നിക്ഷേപം കിസ്സാന്‍ വികാസ് പത്രയില്‍ ഇരട്ടിയായി വര്‍ധിക്കും. 10 വര്‍ഷമാണ് നിലവില്‍ കിസ്സാന്‍ വികാസ് പത്രയുടെ മെച്വൂരിറ്റി കാലയളവും. ഏറ്റവും ചുരുങ്ങിയത് 1,000 രൂപ മുതല്‍ കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്താം. ഈ പദ്ധതിയ്ക്ക് കീഴിലെ നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.
5 വര്‍ഷ കാലായളവിലേക്കുള്ള നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപങ്ങള്‍ക്ക് 6.8 ശതമാനമാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 1,000 രൂപയാണ്. പരമാവധി നിക്ഷേപ തുകയ്ക്ക് ഇവിടെയും പരിധിയില്ല. 1,000 രൂപയുടെ ഓരോ നിക്ഷേപവും 5 വര്‍ഷങ്ങള്‍ക്ക് ശേഷം 1,389.49 രൂപയായി വളരും.
ബാക്കിയള്ള മെച്യൂരിറ്റി കാലയളവ് 3 വര്‍ഷത്തില്‍ താഴെയാണെങ്കില്‍ ഈ രണ്ട് ഉത്പ്പന്നങ്ങളുടെയും ഈടില്‍ അവയുടെ മുഖവിലയുടെ 85 ശതമാനം വരെ വായ്പയായി ലഭിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡയുടെ വെബ്സൈറ്റില്‍ പറയുന്നു.
ശേഷിക്കുന്ന മെച്യൂരിറ്റി കാലയളവ് 3 വര്‍ഷത്തിന് മുകളിലാണെങ്കില്‍ മുഖവിലയുടെ 80 ശതമാനം വരെ നിക്ഷേപകന് വായ്പയായി ലഭിക്കും. ഓവര്‍ ഡ്രാഫ്റ്റ് സേവനം ലഭിക്കുന്നതിനായും ആ നിക്ഷേപങ്ങള്‍ ഈടായി നല്‍കാം.
എസ്ബിഐയുടെ വെബ്സൈറ്റ് പ്രകാരം ഏകദേശം 11.9 ശതമാനം പലിശ നിരക്കാണ് ഈ നിക്ഷേപങ്ങളുടെ വായ്പയ്ക്ക് മേല്‍ ഈടാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
