രാജ്യത്തെ പൗരന്മാർക്കായി കേന്ദ്ര സർക്കാർ നിരവധി സ്കീമുകൾ നടപ്പിലാക്കിയിട്ടുണ്ട്. ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ കണക്കിലെടുത്താണ് സർക്കാർ ഈ പദ്ധതികൾ കൊണ്ടുവരുന്നത്. സർക്കാർ പദ്ധതികളിൽ ഭൂരിഭാഗവും സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടിയുള്ളതാണ്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്.
സ്ത്രീകൾക്ക് സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി സർക്കാർ തുടക്കമിട്ട പദ്ധതിയാണ് ലാഖ്പതി ദീദി യോജന. ഈ പദ്ധതി പ്രകാരം സ്ത്രീകൾക്ക് 5 ലക്ഷം രൂപ വരെ സർക്കാർ വായ്പ നൽകുന്നു, അതും പലിശ ഇല്ലാതെ. 2 കോടി സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 നാണ് ലാഖ്പതി ദീദി യോജന സ്കീമിന് സർക്കാർ തുടക്കമിട്ടത്.

സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയും ഒരു ബിസിനസ് തുടങ്ങാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ പ്രയോജനം നേടാനായി സ്ത്രീകൾ സ്വയം സഹായ സംഘത്തിൽ ചേരണം. അത്തരം ചെറുസംഘങ്ങളാണ് സ്വാശ്രയസംഘങ്ങൾ.
ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് ഇത്തരം സ്വാശ്രയസംഘങ്ങൾ. നിരവധി സ്ത്രീകൾ ഈ ഗ്രൂപ്പുകളിൽ പങ്കാളികളായിട്ടുണ്ട്. ഒരു സ്ത്രീക്ക് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഒരു സ്വയം സഹായ സംഘം വഴി ബിസിനസ് പ്ലാനിനൊപ്പം വായ്പയ്ക്ക് അപേക്ഷിക്കാം.
ലഖ്പതി ദീദി പദ്ധതിക്ക് കീഴിൽ സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുന്നതിന്, ഒരു സ്വയം സഹായ സംഘത്തിൽ ചേരണം. ഈ ഗ്രൂപ്പിലെ സ്ത്രീകൾക്ക് സർക്കാർ നൈപുണ്യ വികസന പരിശീലനവും നൽകുന്നുണ്ട്. പ്ലമിങ്, എൽഇഡി ബൾബ് നിർമാണം, ഡ്രോൺ ഉപയോഗവും അറ്റകുറ്റപ്പണിയും എന്നിവയിലാണു പരിശീലനം നൽകുന്നത്. ഇതോടൊപ്പം അവർക്ക് സാമ്പത്തിക സഹായവും നൽകുന്നുണ്ട്. പ്രതിവർഷം ഒരുലക്ഷം രൂപയെങ്കിലും വരുമാനം സ്ത്രീകൾക്ക് ഉറപ്പാക്കുന്നു.
ഈ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 2 കോടിയിൽ നിന്ന് 3 കോടിയായി ഉയർത്തി. കുടുംബത്തിന്റെ വാർഷിക വരുമാനം കുറഞ്ഞത് 1 ലക്ഷം രൂപയുള്ള സ്ത്രീകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം നേടാം. ഈ സ്കീമിന് പ്രായപരിധിയില്ല. രാജ്യത്തെ ഏത് വനിതകൾക്ക് വേണമെങ്കിലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം
ലഖ്പതി ദീദി യോജന പ്രകാരം, സ്വയം സഹായ സംഘത്തിൽ ചേർന്നതിന് ശേഷം, ആദ്യം ഒരു ബിസിനസ് പ്ലാൻ ഉണ്ടാക്കണം. അതിനുശേഷം ആ ബിസിനസ് പ്ലാൻ സ്വാശ്രയസംഘം മുഖേന സർക്കാരിന് അയക്കും. സർക്കാർ ഉദ്യോഗസ്ഥർ അപേക്ഷ പരിശോധിക്കും. അതിനുശേഷം അപേക്ഷ അംഗീകരിച്ചാൽ അഞ്ചുലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.
More From GoodReturns

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; നിങ്ങളുടെ ബജറ്റ് തകരാതെ നോക്കാം

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

നിക്ഷേപ പദ്ധതികൾ: പോസ്റ്റ് ഓഫീസ്, എൽഐസി, കെഎസ്എഫ്ഇ - ഏതാണ് ലാഭകരം?

സ്വർണവില കുതിക്കുമ്പോൾ നിക്ഷേപകർക്ക് നഷ്ടം വരാതെ സൂക്ഷിക്കാം

ടാക്സ് പ്ലാനിംഗ് പാളിയോ? ശമ്പളത്തിലെ ഷോക്ക് ഒഴിവാക്കാൻ ഇതാ വഴി

റിപ്പോ നിരക്ക് മാറ്റമില്ലാതെ; വായ്പക്കാർക്ക് ഇനി ആശ്വാസകാലം?

ആർബിഐ പണനയം: നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ അതോ ലാഭമോ?

സ്വർണ്ണവില കുതിക്കുമ്പോൾ നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കാൻ ഈ വഴികൾ

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സാധാരണക്കാർക്ക് മുന്നിൽ പുതിയ വഴി



Click it and Unblock the Notifications