കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ലാപ്‌ടോപ്പ് വാങ്ങാൻ മാതാപിതാക്കളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ, മൈക്രോ ചിട്ടി സ്കീം ആരംഭിക്കാൻ കുടുംബശ്രീയും കെഎസ്എഫ്ഇയും കൈകോർത്തു. ചിട്ടി വഴി 3 മാസത്തിനുള്ളിൽ 2 ലക്ഷം ലാപ്ടോപ്പുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ് ഐസക് ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിന് സമീപസ്ഥല പഠന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ലാപ്‌ടോപ്പ് ചിട്ടി
ഇതിനുപുറമെയാണ് 15,000 രൂപയിൽ താഴെയുള്ള ലാപ്‌ടോപ്പ് ചിട്ടി പദ്ധതി വഴി വിതരണം ചെയ്യുന്നത്. ലാപ് ടോപ്പ് വാങ്ങാൻ ആഗ്രഹിയ്ക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് പദ്ധതിയിൽ ചേരാം. 15,000 രൂപ മൈക്രോ ചിട്ടി സ്കീം കുടുംബശ്രീക്കായി കെഎസ്എഫ്ഇയാണ് നടത്തുക. പദ്ധതിയുടെ ഗുണഭോക്താക്കൾ 30 മാസത്തേക്ക് പ്രതിമാസം 500 രൂപ അടയ്ക്കണം.
കെഎസ്എഫ്ഇ
10 തവണകൾ കൃത്യമായി പണമടയ്ക്കുന്നവർക്ക് കെഎസ്എഫ്ഇ അടുത്ത തവണ 500 രൂപ നൽകും. ഈ രീതിയിൽ, കൃത്യസമയത്ത് പേയ്മെന്റ് നടത്തുന്ന ഗുണഭോക്താക്കൾക്ക് കെഎസ്എഫ്ഇ 1500 രൂപ നൽകും. പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ ചേർക്കുന്ന കുടുംബശ്രീ യൂണിറ്റിന് ഓരോ തവണയുടെയും രണ്ട് ശതമാനം കമ്മീഷൻ ലഭിക്കും.
മൂന്നാം മാസം
ചിട്ടിയുടെ മൂന്നാം മാസത്തിലാണ് ലാപ്‌ടോപ്പ് ലഭിക്കുക. മൂന്നാം മാസത്തിൽ ഒരു ലാപ്‌ടോപ്പ് വാങ്ങുന്നതിന് ആവശ്യമായ തുക കെഎസ്എഫ്ഇ വിതരണം ചെയ്യും. ലാപ്‌ടോപ്പ് വിതരണക്കാരെ തിരഞ്ഞെടുക്കാൻ ഐടി വകുപ്പ് കുടുംബശ്രീ വഴി ടെണ്ടർ നൽകും. ചിട്ടി മെച്യൂരിറ്റി കാലയളവ് പൂർത്തിയാക്കിക്കഴിഞ്ഞാൽ, ലാപ്ടോപ്പിനായി ചെലവഴിച്ച തുക അതിൽ നിന്ന് കുറയ്ക്കുകയും ബാക്കി തുക ഗുണഭോക്താവിന് നൽകുകയും ചെയ്യും.
ലാപ്ടോപ്പിനുള്ള സബ്സിഡി
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, പട്ടികജാതി, എസ്ടി വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയ്ക്ക് ലാപ്ടോപ്പ് വാങ്ങുന്നതിന് സബ്സിഡി നൽകാൻ അനുമതിയുണ്ട്. എംഎൽഎമാർക്ക് അവരുടെ ഫണ്ടിൽ നിന്ന് സബ്‌സിഡി അനുവദിക്കുന്നത് പരിഗണിക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. സബ്സിഡി തുക കെഎസ്എഫ്ഇയിൽ അടയ്ക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ തവണകൾ കുറയും. പൊതു പ്രതിനിധികൾക്കും സ്പോൺസർമാർ വഴി കൂടുതൽ സബ്സിഡി നൽകാൻ അനുവാദമുണ്ട്. ലാപ്ടോപ്പ് ചിട്ടി സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് വിവിധ വകുപ്പുകൾ ഉടൻ പുറപ്പെടുവിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
