മ്യൂച്വൽ ഫണ്ടുകളിൽ കുറഞ്ഞ റിസ്കിൽ നിക്ഷേപിക്കാൻ സാധിക്കുന്ന സ്കീമുകളാണ് ലാർജ് കാപ് ഫണ്ടുകൾ. റിലയൻസ് പോലുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തിൽ ഉയർന്ന റാങ്കുള്ള കമ്പനികളിലാണ് ലാർജ് കാപ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കുന്നത്. അതാണ് മറ്റ് തരത്തിലുള്ള ഇക്വിറ്റി ഫണ്ടുകളേക്കാൾ കുറഞ്ഞ അപകട സാധ്യതയുള്ള ഫണ്ടായി ലാർജ് കാപ് ഫണ്ടുകളെ കണക്കാക്കുന്നത്.
കുറഞ്ഞ റിസ്കിൽ ദീർഘകാല വളർച്ചാ നിക്ഷേപത്തിന് ലാർജ് കാപ് ഫണ്ടുകളിലെ നിക്ഷേപം സഹായിക്കും. ലാർജ് കാപ് ഫണ്ടുകൾ നിക്ഷേപത്തിന്റെ 80 ശതമാനമെങ്കിലും ലാർജ് കാപ് ഓഹരികളിൽ നിക്ഷേപിക്കണമെന്നാണ് സെബിയുടെ ചട്ടം. വിവിധ സാമ്പത്തിക വിദഗ്ധർ നിക്ഷേപത്തിനായി നിർദ്ദേശിക്കുന്ന ലാർജ് കാപ് ഫണ്ടുകളെ വിശദമായി പരിശോധിക്കാം.
ഏതൊക്കെ ഫണ്ടുകൾ
ഷെയർ ഇന്ത്യയുടെ വൈസ് പ്രസിഡന്റും റിസർച്ച് മേധാവിയുമായ ഡോ. രവി സിംഗിന്റെ നിർദ്ദേശത്തിൽ നിപ്പോൺ ഇന്ത്യ ലാർജ് കാപ് ഫണ്ട്, എസ്ബിഐ ബ്ലൂചിപ്പ് ഫണ്ട്, കാനറ റോബെക്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ട് എന്നിവയാണ് ലാർജ് കാപ് ഫണ്ടുകളിൽ അനുയോജ്യം.

മൈഫണ്ട് ബസാർ സ്ഥാപകനും സിഇഒയുമായ വിനിത് ഖണ്ഡാരെ എച്ച്ഡിഎഫ്സി ഇൻഡക്സ് നിഫ്റ്റി 50 ഫണ്ട്, നിപ്പോൺ ഇന്ത്യ ലാർജ് കാപ് ഫണ്ട്, ആദിത്യ ബിർള സൺ ലൈഫ് ഫ്രണ്ട്ലൈൻ ഇക്വിറ്റി ഫണ്ട് എന്നിവ നിർദ്ദേശിക്കുന്നു. നികുതി, നിക്ഷേപ വിദഗ്ധൻ ബൽവന്ത് ജെയിൻ ഇൻഡക്സ് ഫണ്ടിനെയാണ് നിർദ്ദേശിക്കുന്നത്. യുടിഐ നിഫ്റ്റി 50 ഫണ്ടിൽ നിക്ഷേപിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.
നിപ്പോൺ ഇന്ത്യ ലാർജ് കാപ് ഫണ്ട്
2007 ആഗസ്ത് എട്ടിനാണ് നിപ്പോൺ ഇന്ത്യ ലാർജ് കാപ് ഫണ്ടിന്റെ തുടക്കം. ഫണ്ട് ആരംഭിച്ചതിന് ശേഷം ഇതുവരെ 11.76 ശതമാനം വാർഷിക വരുമാനം നൽകി. ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, ആക്സിസ് ബാങ്ക് എന്നിവയാണ് മുൻനിര നിക്ഷേപങ്ങൾ.
എസ്ബിഐ ബ്ലൂ ചിപ്പ് ഫണ്ട്
2006 ഫെബ്രുവരി 14-ന് ആരംഭിച്ച എസ്ബിഐ ബ്ലൂ ചിപ്പ് ഫണ്ട് ഇതുവ രെ 11.55 ശതമാനം വാർഷിക റിട്ടേൺ നൽകിയിട്ടുണ്ട്. ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് ഫണ്ടിന്റെ പ്രധാന നിക്ഷേപങ്ങൾ.
കാനറ റോബെക്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ട്
2010 ഓഗസ്റ്റ് 20-നാണ് കാനറ റോബെക്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ട് ആരംഭിക്കുന്നത്. ഇതുവരെ 12.08 ശതമാനം വാർഷിക വരുമാനമാണ് ഫണ്ട് നൽകിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എസ്ബിഐ, ഐടിസി എന്നിവയാണ് കാനറ റോബെക്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ടിന്റെ പ്രധാന നിക്ഷേപങ്ങൾ.
ആദിത്യ ബിർള സൺ ലൈഫ് ഫ്രണ്ട്ലൈൻ ഇക്വിറ്റി ഫണ്ട്
ആദിത്യ ബിർള സൺ ലൈഫ് ഫ്രണ്ട്ലൈൻ ഇക്വിറ്റി ഫണ്ട് 2002 ഓഗസ്റ്റ് 12 നാണ് ആരംഭിച്ചത്. ഇതുവരെ 10.7 ശതമാനം വാർഷിക റിട്ടേൺ നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, റിലയൻസ് എന്നിവയാണ് നിക്ഷേപമുള്ള പ്രധാന ഓഹരികൾ.
യുടിഐ നിഫ്റ്റി 50 സ്കീം
ഇൻഡക്സ് ഫണ്ടായ UTI നിഫ്റ്റി 50 മ്യൂച്വൽ ഫണ്ട് സ്കീം 2000 മാർച്ച് 6-നാണ് ആരംഭിച്ചത്. 11.4 ശതമാനം വാർഷിക റിട്ടേണാണ് ഇതുവരെ നിക്ഷേപകർക്ക് നൽകിയത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ഐടിസി എന്നിവയാണ് മുൻനിര നിക്ഷേപങ്ങൾ
എച്ച്‌ഡിഎഫ്‌സി ഇൻഡക്സ് നിഫ്റ്റി 50 ഫണ്ട്
പട്ടികയിലുള്ള മറ്റൊരു ഇൻഡക്സ് ഫണ്ടാണ് എച്ച്‌ഡിഎഫ്‌സി ഇൻഡക്സ് നിഫ്റ്റി 50 ഫണ്ട്. 2002 ജൂലൈയിൽ ആരംഭിച്ച ഫണ്ട് ഇതുവരെ 14.53 ശതമാനം വാർഷിക റിട്ടേൺ നൽകി. റിലയൻസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഫണ്ടിന്റെ പ്രധാന നിക്ഷേപങ്ങൾ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
