സാമ്പത്തികമായി ഉന്നതിയിലേക്ക് എത്താനും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും സാധിക്കണമെങ്കിൽ പണം അനിവാര്യമാണ്. പണത്തിന് മീതെ പരുന്തും പറക്കില്ല എന്നല്ലേ പ്രമാണം. എന്നാൽ ജോലി ചെയ്ത് ശമ്പളം വാങ്ങിയാൽ മാത്രം പോര, അത് വിവിധ സ്കീമുകളിൽ നിക്ഷേപിച്ച് ഇരട്ടിയാക്കണം. സാധാരണയായി ആളുകൾ സ്ഥിര നിക്ഷേപങ്ങളിലാണ് നിക്ഷേപിക്കുന്നത്. ഉറപ്പുള്ള വരുമാനവും ഉയർന്ന പലിശയുമാണ് ഇതിനു കാരണം.
രാജ്യത്തെ വിവിധ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കും കാലാവധിയുമുള്ള എഫ്.ഡി അഥവാ സ്ഥിര നിക്ഷേപങ്ങൾ നൽകുന്നു. സാധാരണ പൗരൻമാർക്കും മുതിർന്ന പൗരൻമാർക്കും ഒരുപോലെ നിക്ഷേപിക്കാവുന്ന സൗകര്യവും സ്ഥിര നിക്ഷേപങ്ങൾക്ക് ഉണ്ട്. എന്നാൽ മുതിർന്ന പൗരൻമാർക്കാണ് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.
എന്നാൽ എല്ലാവർക്കും ഉയർന്ന പലിശ നൽകുന്ന ചില പ്രത്യേക എഫ്.ഡികളും ഉണ്ട്. ഇത്തരം എഫ്.ഡികളിൽ ഹ്രസ്വകാലത്തേക്കാണ് നിക്ഷേപിക്കുന്നത്. എസ്.ബി.ഐ അമൃത് കലഷ്, എസ്.ബി.ഐ അമൃത് വൃഷ്ടി, ഐ.ഡി.ബി.ഐ ബാങ്കിൻ്റെ ഉത്സവ് കോളബിൾ എഫ്.ഡി എന്നിവ ലിസ്റ്റിൽ ഉൾപ്പെടുന്ന ചില പ്രത്യേക എഫ്.ഡികളാണ്. ഇതിലൂടെ നിക്ഷേപിക്കുമ്പോൾ മികച്ച ലാഭം ഉറപ്പാക്കാനും സാധിക്കും. ഓരോ എഫ്.ഡികളെ കുറിച്ചും വിശദമായി അറിയാം;

എസ്.ബി.ഐ അമൃത് കലഷ് എഫ്.ഡി സ്കീം
എസ്.ബി.ഐയുടെ അമൃത് കലഷ് എഫ്‌ഡിയിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2025 മാർച്ച് 31നാണ്. ഇതൊരു ഹ്രസ്വകാല നിക്ഷേപമായതിനാലാണ് വളരെ പെട്ടെന്ന് തന്നെ കാലാവധി അവസാനിക്കുന്നത്. അതിനാൽ എസ്.ബി.ഐയുടെ ഈ കിടിലൻ സ്കീമിൽ നിക്ഷേപിക്കാൻ പ്ലാൻ ഉള്ളവർ ഉടൻ തന്നെ നിക്ഷേപിക്കൂ. ഈ എഫ്ഡിയുടെ കാലാവധി 400 ദിവസമാണ്. അതിൽ സാധാരണ പൗരന്മാർക്ക് 7.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശയും ലഭിക്കും.
എസ്.ബി.ഐ അമൃത് വൃഷ്ടി എഫ്.ഡി സ്കീം
എസ്.ബി.ഐയുടെ അമൃത് വൃഷ്ടി എഫ്.ഡിയിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി 2025 മാർച്ച് 31നാണ്. അഉയർന്ന പലിശ ഉറപ്പാക്കുന്ന എസ്.ബി.ഐയുടെ ഈ എഫ്.ഡിയിൽ നിക്ഷേപിക്കുന്നവർ ഉടൻ തന്നെ നിക്ഷേപിക്കൂ. ഈ പ്രത്യേക എഫ്.ഡിയിൽ നിങ്ങൾക്ക് കുറഞ്ഞത് 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം.
അമൃത് വൃഷ്ടിയുടെ കാലാവധി 444 ദിവസമാണ്. കൂടാതെ, പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക രീതിയിൽ പലിശ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭിക്കും. സാധാരണ പൗരന്മാർക്ക് 7.25 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയും ലഭിക്കും.
ഐ.ഡി.ബി.ഐ ബാങ്ക് ഉത്സവ് കോളബിൾ എഫ്.ഡി
ഐ.ഡി.ബി.ഐ ബാങ്കിൻ്റെ ഉത്സവ് കോളബിൾ എഫ്ഡിയിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി 2025 മാർച്ച് 31നാണ്. ഈ സ്പെഷ്യൽ എഫ്.ഡിൽ നിക്ഷേപിക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലേ..? എങ്കിൽ ഉടൻ തന്നെ നിക്ഷേപിക്കൂ. ലാഭം ഉറപ്പാക്കാം. ഈ എഫ്.ഡിയുടെ കാലാവധി 555 ദിവസമാണ്.
അതിൽ സാധാരണ പൗരന്മാർക്ക് 7.40 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം പലിശയും ലഭിക്കും. ഇത് കോളബിൾ എഫ്.ഡിയാണ്. അതായത് കാലാവധി പൂർത്തിയാവുന്നതിനു മുന്നേ നിങ്ങൾക്ക് ആവശ്യമെങ്കിൽ പണം പിൻവലിക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications