സുരക്ഷിതം നിക്ഷേപം എന്നതിനാൽ പോസ്റ്റ് ഓഫീസ് അവതരിപ്പിക്കുന്ന ലഘു സമ്പാദ്യ പദ്ധതികൾ സാധാരണക്കാർക്ക് നിക്ഷേപിക്കാനുള്ളൊരിടമാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം തുടങ്ങി നിരവധി സ്കീമുകൾ പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കും. പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളിൽ ചേർന്നവരാണെങ്കിൽ ധനമന്ത്രാലയത്തിന്റെ പുതിയ നോട്ടിഫിക്കേഷനിലെ വിവരങ്ങൾ നിങ്ങൾക്കുള്ളതാണ്. ആധാർ ബന്ധിപ്പിക്കാത്ത അക്കൗണ്ടുകൾ മരവിപ്പിക്കും എന്നാണ് നോട്ടിഫിക്കേഷനിൽ പറയുന്നത്.
ആധാർ നിർബന്ധം
പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾ ആരംഭിക്കാൻ കേന്ദ്ര ധനമന്ത്രാലയം ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ നിലവിൽ ലഘു സമ്പാദ്യ പദ്ധതിയിൽ അക്കൗണ്ടുള്ളവരാണെങ്കിൽ ആധാർ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് മാർച്ച് 31 ന് പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ പറയുന്നു. അതിനുള്ള സമയ പരിധി 2023 സെപ്റ്റംബർ 30 വരെയാണ്. അക്കൗണ്ടുള്ള പോസ്റ്റ് ഓഫീസിലോ ബാങ്ക് ശാഖയിലോ ആധാർ വിവരങ്ങൾ സമർപ്പിക്കണം.
ആധാർ നമ്പർ സമർപ്പിച്ചില്ലെങ്കിൽ ആധാർ നമ്പർ സമർപ്പിക്കുന്ന സമയം വരെ ലഘു സമ്പാദ്യ പദ്ധതി നിക്ഷേപങ്ങൾ മരവിപ്പിക്കും. നിക്ഷേപകൻ ആധാർ നമ്പർ കൂടാതെ പാൻ വിവരങ്ങളും സമർപ്പിക്കണം എന്ന് നോട്ടിഫിക്കേഷനിൽ പറയുന്നുണ്ട്. അല്ലാത്ത പക്ഷം നിക്ഷേപകന്റെ അക്കൗണ്ട് പ്രവർത്തനരഹിതമാവുകയും നിക്ഷേപകന് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനോ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനോ സാധിക്കില്ല.

അക്കൗണ്ട് മരവിപ്പിച്ചാൽ
പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയുടെ അക്കൗണ്ട് മരവിപ്പിക്കുകയാണെങ്കിൽ പല ഇടപാടുകളും നടത്താൻ സാധിക്കില്ല. നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് പലിശ ക്രെഡിറ്റ് ചെയ്യില്ല. അതോടൊപ്പം പിപിഎഫ്, സുകന്യ സമൃദ്ധി യോജന, ആവർത്തന നിക്ഷേപം തുടങ്ങിയ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ സാധിക്കില്ല. ആധാർ വിവരങ്ങൾ സമർപ്പിക്കുന്നത് വരെ കാലാവധിയെത്തിയ അക്കൗണ്ടിൽ നിന്ന് മെച്യൂരി തുക നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുകയുമില്ല.
പാൻ നിർബന്ധമാകുന്നത്
പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളിൽ പാൻ നിർബന്ധമാകുന്നത് ചില സന്ദർഭങ്ങളിലാണ്. അക്കൗണ്ടിലെ ബാലൻസ് ഏത് സമയത്തും അമ്പതിനായിരം രൂപ കവിയുന്ന ഘട്ടത്തിൽ പാൻ ഹാജരാക്കേണ്ടതുണ്ട്. സാമ്പത്തിക വർഷത്തിൽ എല്ലാ അക്കൗണ്ടുകളിലും ക്രെഡിറ്റ് ചെയ്യുന്ന തുക 1 ലക്ഷം രൂപയിൽ കൂടുതലാണെങ്കിലും അക്കൗണ്ടിൽ നിന്ന് ഒരു മാസത്തിനുള്ളിൽ നടക്കുന്ന എല്ലാ പിൻവലിക്കലുകളും കൈമാറ്റങ്ങളും മൊത്തത്തിൽ 10.000 രൂപയിൽ കൂടുതലാണെങ്കിലും പാൻ നിർബന്ധമാണ്.
പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾ
പോസ്റ്റ് ഓഫീസിൽ വിവിധ പ്രായക്കാർക്ക് വിവിധ ലക്ഷ്യങ്ങളോടെയുള്ള സമ്പാദ്യ പദ്ധതികൾ ലഭിക്കും. ഓരോ ത്രൈമാസത്തിലും പദ്ധതിയുടെ പലിശ നിരക്കുകൾ അവലോകനം ചെയ്യും. ജൂലായ്- സെപ്റ്റംബർ പാദത്തിൽ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിനും ആവർത്തന നിക്ഷേപത്തിനും പലിശ നിരക്കുയർത്തിയിട്ടുണ്ട്.
പലിശ നിരക്ക് ഉയര്‍ത്തിയതോടെ 1 വര്‍ഷം ടൈം ഡെപ്പോസിറ്റിന് 6.90 ശതമാനം പലിശ ലഭിക്കും. 3 വര്‍ഷ ടൈം ഡെപ്പോസിറ്റിന്റെ പലിശ 7 ശതമാനമായി ഉയര്‍ന്നു. 5 വര്‍ഷ ആവര്‍ത്തന നിക്ഷേപത്തിന് 6.50 ശതമാനം പലിശ ലഭിക്കും. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍ 4 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷ ടൈം ഡെപ്പോസിറ്റിന് 7 ശതമാനം പലിശയും 5 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശയും ലഭിക്കും.
സീനിയര്‍ സിറ്റസണ്‍ സേവിംഗ്‌സ് സ്‌കീമിനാണ് ലഘു സമ്പാദ്യ പദ്ധതിയില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നത്. 8.20 ശതമാനം പലിശ ലഭിക്കും. മാസ വരുമാന പദ്ധതിക്ക് 7.40 ശതമാനം, നാഷണല്‍ സേവിംഗ്‌സ് സ്‌കീം 7.70 ശതമാനം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് 7.10 ശതമാനം, കിസാന്‍ വികാസ് പത്ര 7.50 ശതമാനം, സുകന്യ സമൃദ്ധി യോജന 8 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications