പണത്തിന് എന്തെങ്കിലും അത്യാവശ്യമുണ്ടാകുമ്പോൾ വായ്പ എടുക്കുക എന്നത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. നിരവധി വായ്പ മാർഗങ്ങളുണ്ടെങ്കിലും വ്യക്തിഗത വായ്പയും സ്വർണവായ്പയുമാണ് എളുപ്പത്തിൽ പണം നേടാൻ സഹായിക്കുന്ന മാർഗങ്ങൾ. എന്നാൽ മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ മാത്രമേ കുറഞ്ഞ പലിശയിൽ വ്യക്തിഗത വായ്പ ലഭിക്കുകയുള്ളു. അതേസമയം സ്വർണവായ്പ എടുക്കാൻ ക്രെഡിറ്റ് സ്കോറിന്‍റെ ആവശ്യമില്ല.
സ്വർണ്ണ വായ്പകൾക്ക് ജനപ്രീതി വർധിച്ചു. ലോൺ എഗ്രിമെന്റിൽ ഒപ്പിട്ടാൽ വേഗത്തിൽ ഫണ്ട് ലഭിക്കുന്നു. ഇക്കാരണത്താൽ അടിയന്തിര സാഹചര്യങ്ങളിൽ സ്വർണവായ്പകൾ ഉപയോഗപ്രദമാണ്. വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വ്യത്യസ്ത പലിശ നിരക്കാണ് സ്വർണവായ്പയ്ക്ക് ഈടാക്കുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ധാനം ചെയ്യുന്ന ബാങ്ക് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിവിധ ബാങ്കുകൾ സ്വർണവായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് എത്രയാണെന്ന് പരിശോധിക്കാം.
1. കൊട്ടക് മഹീന്ദ്ര ബാങ്ക് - 8.00% മുതൽ 24.00% വരെ
2. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 8.45% മുതൽ 8.55% വരെ
3. യൂക്കോ ബാങ്ക് - 8.50%

4. ഇന്ത്യൻ ബാങ്ക് - 8.65% മുതൽ 9.00% വരെ
5. യൂണിയൻ ബാങ്ക് - 8.65% മുതൽ 9.90% വരെ
6. എസ്.ബി.ഐ - 8.70%
7. ഇൻഡസിൻഡ് ബാങ്ക് - 8.75% മുതൽ 16.00% വരെ
8. പഞ്ചാബ് & സിന്ദ് ബാങ്ക് - 8.85%
9. പഞ്ചാബ് നാഷണൽ ബാങ്ക് - 9.25%
10. ബാങ്ക് ഓഫ് മഹാരാഷ്ട്ര - 9.30%
11. ഫെഡറൽ ബാങ്ക് - 9.49%
12. ഐസിഐസിഐ ബാങ്ക് - 10.00%
13. സൗത്ത് ഇന്ത്യൻ ബാങ്ക് - 10.01%
14. ആക്സിസ് ബാങ്ക് - 17.00%
15. എച്ച്ഡിഎഫ്സി ബാങ്ക് - 8.30% മുതൽ 16.55% വരെ
പ്രോസസ്സിംഗ് ഫീസ്
സ്വർണവായ്പയുടെ സമയത്ത് ബാങ്കുകൾ പ്രോസസ്സിംഗ് ഫീസ് ഈടാക്കും. അതുകൊണ്ടു തന്നെ വായ്പ എടുക്കുന്നതിന് മുൻപ് പ്രോസസ്സിംഗ് ഫീസിനെപ്പറ്റിയുള്ള കാര്യങ്ങളും അറിഞ്ഞിരിക്കണം.

വായ്പ തുക
സ്വർണ്ണ വായ്പകൾ മറ്റ് വായ്പ തരങ്ങളെ അപേക്ഷിച്ച് ഉയർന്ന വായ്പ തുകയാണ് വാഗ്ദാനം ചെയ്യുന്നത്. പണയം വയ്ക്കുന്ന സ്വർണത്തിന്റെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയാണല്ലോ വായ്പ തുക നിശ്ചയിക്കുന്നത്. കടം വാങ്ങുന്നവർക്ക് പരമാവധി വായ്പ തന്നെ സ്വർണത്തിലൂടെ ലഭിക്കും. പലപ്പോഴും സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 80 ശതമാനം വരെ നേടാൻ സാധിക്കും
ക്രെഡിറ്റ് സ്‌കോറിൻ്റെ ആവശ്യമില്ല
ഒരു ഗോൾഡ് ലോണിന് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ കൈവശം സ്വർണ്ണ നാണയങ്ങൾ, ആഭരണങ്ങൾ മുതലായവ ഉണ്ടായിരിക്കണം എന്നതാണ് ഏക ആവശ്യം. മോശം ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽപ്പോലും വായ്പ ലഭിക്കും.
ഡോക്യുമെൻ്റുകൾ
ഒരു സ്വർണവായ്പ ലഭ്യമാക്കുന്നതിനുള്ള ഡോക്യുമെൻ്റേഷൻ പ്രക്രിയ ഒരു പേഴ്സണൽ ലോൺ പോലെ കർശനമല്ല. കെവൈസി രേഖകൾ ഹാജരാക്കിയാൽ മതി.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
വിശ്വാസ്യതയുള്ള സ്ഥാപനങ്ങളിൽ മാത്രം സ്വർണ്ണം പണയം വെക്കാൻ ശ്രദ്ധിക്കാം. പൊതുമേഖലാ ബാങ്കുകളിൽ പൊതുവെ പലിശ നിരക്കുകൾ കുറവായിരിക്കും. എന്നാൽ എൻബിഎഫ്സി അടക്കമുള്ള സ്വകാര്യ മേഖലാ ധനകാര്യ സ്ഥാപനങ്ങളിൽ കൂടുതൽ തുക വായ്പ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ പലിശ നിരക്കുകൾ ഇവിടെ ഉയർന്നു നിൽക്കും. തിരിച്ചടവ് വ്യവസ്ഥകൾ, പലിശ നിരക്കുകളുടെ മാസത്തിലുള്ള ശതമാനക്കണക്ക് തുടങ്ങിയവ താരതമ്യം ചെയ്ത് മനസ്സിലാക്കിയതിനു ശേഷം മാത്രം എവിടെ നിന്നാണ് വായ്പ നേടേണ്ടതെന്ന തീരുമാനമെടുക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications