പെട്ടെന്ന് എന്തെങ്കിലും സാമ്പത്തിക അത്യാവശ്യമുണ്ടാകുമ്പോൾ ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ കടം വാങ്ങുകയാണ് എല്ലാവരും ചെയ്യുക. എന്നാൽ ആവശ്യമായ തുക വളരെ വലുതാണെങ്കിൽ അതിന് മറ്റ് മാർഗങ്ങൾ നേടേണ്ടി വരും. ബാങ്കിൽ നിന്നും വ്യക്തിഗത വായ്പ എടുക്കാമെന്ന് കരുതിയാൽ അതിന് ഉയർന്ന ക്രെഡിറ്റ് സ്കോൾ ആവശ്യമാണ്. അതുമാത്രമല്ല പലിശയും കൂടുതലാണ്.
എന്നാൽ എല്ലാവർക്കും പെട്ടെന്ന് തന്നെ കിട്ടുന്ന ഒരു വായ്പയുണ്ട്. ഏതാണെന്നല്ലോ, സ്വർണ വായ്പ അഥവാ ഗോൾഡ് ലോൺ. മറ്റ് ലോണുകളിൽ നിന്ന് വ്യത്യസ്തമായി സങ്കീർണ്ണമായ അംഗീകാര നടപടിക്രമങ്ങളും ധാരാളം പേപ്പർവർക്കുകളും ആവശ്യമില്ല എന്നതാണ് ഗോൾഡ് ലോണിന്‍റെ ഏറ്റവും വലിയ ഗുണം. അതുകൊണ്ടു തന്നെ പണം പെട്ടെന്ന് തന്നെ കയ്യിലേക്ക് ലഭിക്കും.
എന്താണ് സ്വർണ്ണ വായ്പ..?
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സ്വർണ്ണം പണയം വെച്ചുകൊണ്ട് പണം സ്വരൂപ്പിക്കാന്‍ കഴിയുന്ന ഒരു സൗകര്യമാണ് സ്വർണ്ണ വായ്പ. സുരക്ഷിതമല്ലാത്ത വായ്പകളിൽ നിന്ന് വ്യത്യസ്തമായി സ്വർണ്ണവായ്പകൾക്ക് ഈടിൻ്റെ പിന്തുണയുണ്ട്. ഇത് പലപ്പോഴും പലിശനിരക്ക് കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. ഇത് കടം വാങ്ങുന്നവർക്ക് ആകർഷകമായ ഓപ്ഷനായി മാറുന്നു.

ഗോൾഡ് ലോണിന് ആവശ്യമായ അടിസ്ഥാന രേഖകൾ
ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കുക:
1.പാസ്പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ്
2. വോട്ടർമാരുടെ ഐഡി കാർഡ്
3. ആധാർ കാർഡ്
4. പാൻ കാർഡ്
5. ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ
കാലാവധി
ബാങ്കിനെ ആശ്രയിച്ച് സ്വർണ്ണ വായ്പയുടെ കാലാവധി വ്യത്യാസപ്പെടുന്നു. 6 മാസം മുതൽ 42 മാസം വരെയുള്ള കാലയളവിലേക്കാണ് ബാങ്കുകൾ സ്വർണ്ണ വായ്പകൾ വാഗ്ദാനം ചെയ്യുന്നത്
പലിശ നിരക്കുകൾ
പണമിടപാടുകാർ സ്വർണ്ണത്തിന്‍റെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന പരിശുദ്ധിയുള്ള സ്വർണ്ണത്തിന് കുറഞ്ഞ നിരക്ക് ലഭിക്കും. സാധാരണയായി സ്വർണ്ണ വായ്പകളുടെ പലിശ നിരക്ക് പ്രതിവർഷം 8% മുതൽ 26% വരെയാണ്.
വിവിധ ബാങ്കുകൾ സ്വർണ വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്കുകൾ നോക്കാം.
1. കൊട്ടക് മഹീന്ദ്ര ബാങ്ക് 8.00% മുതൽ 24.00% വരെ
2. എച്ച്ഡിഎഫ്സി ബാങ്ക് 8.30% മുതൽ 16.55% വരെ
3. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 8.45% മുതൽ 8.55% വരെ

4. യൂക്കോ ബാങ്ക് 8.50%
5. ഇന്ത്യൻ ബാങ്ക് 8.65% മുതൽ 9.00% വരെ
6. യൂണിയൻ ബാങ്ക് 8.65% മുതൽ 9.90% വരെ
7. എസ്.ബി.ഐ 8.70%
8. ഇൻഡസിൻഡ് ബാങ്ക് 8.75% മുതൽ 16.00% വരെ
9. ബന്ധൻ ബാങ്ക് 8.75% മുതൽ 19.25% വരെ
10. പഞ്ചാബ് & സിന്ദ് ബാങ്ക് 8.85%
11. ബാങ്ക് ഓഫ് ബറോഡ 9.15%
12. പഞ്ചാബ് നാഷണൽ ബാങ്ക് 9.25%
13. ബാങ്ക് ഓഫ് മഹാരാഷ്ട്ര 9.30%
14. ഫെഡറൽ ബാങ്ക് 9.49%
15. സിറ്റി യൂണിയൻ ബാങ്ക് 9.50%
16. കാനറ ബാങ്ക് 9.60%
17. ജെ & കെ ബാങ്ക് 10.00%
18. ഐസിഐസിഐ ബാങ്ക് 10.00%
19. കരൂർ വൈശ്യ ബാങ്ക് 10.25%
20. സൗത്ത് ഇന്ത്യൻ ബാങ്ക് 10.01%
21. കർണാടക ബാങ്ക് 11.21%
22. ആക്സിസ് ബാങ്ക് 17.00%
സ്വർണവായ്പ എടുക്കുമ്പോൾ ബാങ്കുകൾ ചെറിയ തുക പ്രൊസസ്സിംഗ് ചാർജ്ജ് ഏർപ്പെടുത്തുമെന്ന കാര്യം മറക്കരുത്.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications