പണത്തിന്റെ ആവശ്യം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. ചികിത്സാ ചെലവുകൾ, വാഹനത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങി പെട്ടെന്ന് പണം ചിലവഴിക്കേണ്ടി വരുന്ന സന്ദർഭങ്ങൾ നിരവധിയാണ്. ആ സമയങ്ങളിൽ കയ്യിൽ പണമില്ലെങ്കിൽ സാധാരണ എല്ലാവരും ചെയ്യുന്നത് കൂട്ടുകാരുടെയോ കുടുംബാംഗങ്ങളുടെയോ കയ്യിൽ നിന്നും കടം വാങ്ങുക അല്ലെങ്കിൽ ലോൺ എടുക്കുക എന്നതാണ്. കൂട്ടുകാരുടെ കയ്യിൽ പണം ഇല്ലെങ്കിൽ എമർജൻസി ലോണിനെ തന്നെ ആശ്രയിക്കേണ്ടി വരും. എന്താണ് എമർജൻസി ലോൺ എന്നും എമർജൻസി ലോൺ എടുക്കുന്നതിനു മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം എന്നും വിശദമായി പരിശോധിക്കാം.

എമർജൻസി ലോൺ
അത്യാവശ്യഘട്ടങ്ങളിൽ ആവശ്യമുള്ള തുക പെട്ടെന്ന് ലഭിക്കുകയാണ് വേണ്ടത്. അതിനാണ് എമർജൻസി ലോണുകളുടെ സഹായം തേടേണ്ടത്.
പ്രശ്‌നരഹിതവും വേഗത്തിലുള്ളതുമായ അപേക്ഷാ പ്രക്രിയ വാഗ്ദാനം ചെയ്യുന്ന ഈ ലോണുകൾ ഉടനടിയുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും. നിലവിലെ സാമ്പത്തിക സ്ഥിതിയും അപ്രതീക്ഷിതമായ ചെലവുകളും തമ്മിലുള്ള വിടവ് നികത്താൻ സഹായിക്കുന്ന ഏറ്റവും എളുപ്പമുള്ള മാർഗമാണ് എമർജൻസി ലോണുകൾ എന്ന് ചുരുക്കം.
ബജാജ് ഫിനാൻസ് ഇൻസ്റ്റാ പേഴ്‌സണൽ ലോൺ, എമർജൻസി ലോൺ നൽകാറുണ്ട്. 30 മിനിട്ട് മുതൽ 4 മണിക്കൂറിനുള്ളിൽ ബജാജ് ഫിനാൻസ് ഇൻസ്റ്റാ പേഴ്‌സണൽ ലോൺ നൽകും.
ലളിതമായ അപേക്ഷാ പ്രക്രിയ
അപേക്ഷാ പ്രക്രിയയുടെ ലാളിത്യമാണ് എമർജൻസി ലോണുകളുടെ പ്രധാന നേട്ടങ്ങളിലൊന്ന്. പരമ്പരാഗത വായ്പകളുടെ അപേക്ഷ നടപടിക്രമം
പലപ്പോഴും ദീർഘവും ബുദ്ധിമുട്ടുള്ളതുമാണ്. അതോടൊപ്പം വിപുലമായ ഡോക്യുമെന്റേഷനും സമഗ്രമായ ക്രെഡിറ്റ് പരിശോധനയും ആവശ്യമാണ്. എന്നാൽ എമർജൻസി ലോണുകളിൽ നടപടിക്രമങ്ങൾ വളരെ ലളിതമാണ്.
എമർജൻസി ലോണുകൾ വാഗ്ദാനം ചെയ്യുന്ന മിക്ക വായ്പക്കാരും വീട്ടിലോ ഓഫീസിലോ ഉള്ള സൗകര്യങ്ങളിൽ നിന്ന് അപേക്ഷ സമർപ്പിക്കാൻ അനുവദിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുണ്ട്. ഡോക്യുമെന്റേഷൻ ആവശ്യകതകളും വളരെ കുറവാണ്. സാധാരണയായി ഐഡന്റിറ്റി, വരുമാനം, താമസം എന്നിവയുടെ തെളിവുകൾ മാത്രമാണ് ആവശ്യപ്പെടാറുള്ളത്. വ്യത്യസ്ത ക്രെഡിറ്റ് ചരിത്രമുള്ള വ്യക്തികൾക്കും എമർജൻസി ലോൺ എന്നത് എളുപ്പത്തിൽ ലഭിക്കും.
ബജാജ് ഫിനാൻസ് ഇൻസ്റ്റാ പേഴ്‌സണൽ ലോണിന്റെ കാര്യത്തിൽ, വായ്പയെടുക്കുന്നവർക്ക് അത് നൽകുന്നതിന് മുൻപ് ക്രെഡിറ്റ് യോഗ്യത പരിശോധിക്കും. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ലോൺ ലഭിക്കുന്നതിന് രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല.
പെട്ടെന്നുള്ള അംഗീകാരവും വിതരണവും
അപ്രതീക്ഷിതമായ സാമ്പത്തിക വെല്ലുവിളികൾ നേരിടുമ്പോൾ സമയം പ്രധാനമാണ്. അത് കൊണ്ടു തന്നെ ദ്രുതഗതിയിലുള്ള അംഗീകാരവും ഫണ്ടുകളുടെ വിതരണവും എമർജൻസി ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. മിക്ക വായ്പകളും അപേക്ഷ സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ അംഗീകാരം ലഭിക്കുകയും അതേ ദിവസം തന്നെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്യും.
ഫ്ലെക്സിബിൾ തിരിച്ചടവ് ഓപ്ഷനുകൾ
അടിയന്തിര വായ്പകൾ ഫ്ലെക്സിബിൾ തിരിച്ചടവ് ഓപ്ഷനുകളോടെയാണ് വരുന്നത്. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് ലോൺ നിബന്ധനകൾ ക്രമീകരിക്കാൻ ഇത് സഹായകരമാകും.
നിബന്ധനകളും വ്യവസ്ഥകളും
അടിയന്തിര വായ്പ എടുക്കുന്നതിന് മുമ്പ് പലിശ നിരക്കുകളും തിരിച്ചടവ് ഷെഡ്യൂളുകളും ഉൾപ്പെടെ വായ്പയുടെ നിബന്ധനകളും വ്യവസ്ഥകളും അവലോകനം ചെയ്യുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. കൃത്യമായ തീരുമാനമെടുക്കുകയും സാമ്പത്തിക സ്ഥിതിയുമായി പൊരുത്തപ്പെടുന്ന ഒരു തിരിച്ചടവ് പ്ലാൻ തിരഞ്ഞെടുക്കുകയും ചെയ്യുക.
വായ്പ ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. അതുകൊണ്ടുതന്നെ വിശ്വാസ്യ യോഗ്യമായ ഇടങ്ങളിൽ നിന്നും മാത്രം വായ്പകൾ എടുക്കുക. വായ്പ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾ ആർബിഐയുടെ നിബന്ധനകൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications