ജീവിതത്തിനിടയിൽ പണത്തിനുള്ള ആവശ്യം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. വീട് പുതുക്കി പണിയാൻ, വാഹന റിപ്പയറിങ്, ആശുപത്രി ചിലവുകൾ തുടങ്ങിയ സാമ്പത്തിക ചിലവുകൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് കടന്നുവരുന്നത്. ഈ അപ്രതീക്ഷിത ചിലവുകൾ മുന്നിൽകണ്ട് ചിലരെങ്കിലും നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്യും. എന്നാൽ ഭൂരിപക്ഷം പേർക്കും അത്തരത്തിലുള്ള ഒരു നിക്ഷേപ പദ്ധതി ഉണ്ടാകാനിടയില്ല. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഉപകരിക്കുന്നത് വ്യക്തിഗത വായ്പ അഥവാ പേഴ്സണൽ ലോണുകളാണ്.
പെട്ടെന്ന് പണം ലഭിക്കും എന്നുള്ളത് മാത്രമാണ് വ്യക്തിഗത വായ്പയുടെ ഗുണം. എന്നാൽ നിരവധി ദോഷങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഉയർന്ന പലിശ നിരക്കാണ്. വ്യക്തിഗത വായ്പകൾക്ക് 8 മുതൽ 24 ശതമാനം വരെ പലിശ ഈടാക്കുന്ന ബാങ്കുകളുണ്ട്.

വ്യക്തിഗത വായ്പകൾ സുരക്ഷിതമല്ലാത്ത വായ്പകളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്കുകള്‍ ഇവയ്ക്ക് ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ വ്യക്തിഗത വായ്പകൾ സ്വീകരിക്കുന്നതിനു മുൻപ് പലിശ നിരക്കിനെ കുറിച്ചും മറ്റ് നിബന്ധനകളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
രാജ്യത്തെ പ്രമുഖ ബാങ്കുകൾ നൽകുന്ന വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് പരിശോധിക്കാം.
1. യൂണിയൻ ബാങ്ക് - 9.30 മുതൽ 13.40 ശതമാനം വരെ
പ്രതിമാസ തിരിച്ചടവ് - 2090 മുതൽ 2296 രൂപ
2. ഇന്ത്യൻ ബാങ്ക് - 10 മുതൽ 12.80 ശതമാനം വരെ
പ്രതിമാസ തിരിച്ചടവ് - 2125 മുതൽ 2665 രൂപ
3. ബാങ്ക് ഓഫ് ബറോഡ - 10.10 മുതൽ 18.25 ശതമാനം വരെ
പ്രതിമാസ തിരിച്ചടവ് - 2130 മുതൽ 2553 രൂപ
4. ബാങ്ക് ഓഫ് ഇന്ത്യ - 10.25 മുതൽ 12.80 ശതമാനം വരെ
പ്രതിമാസ തിരിച്ചടവ് - 2132 മുതൽ 2366 രൂപ
5. ആക്സിസ് ബാങ്ക് - 10.49 മുതൽ 22 ശതമാനം വരെ
പ്രതിമാസ തിരിച്ചടവ് - 2137 മുതൽ 20762 രൂപ
6. എച്ച്ഡിഎഫ്സി ബാങ്ക് - 10.5 മുതൽ 24 ശതമാനം വരെ
പ്രതിമാസ തിരിച്ചടവ് - 2149 മുതൽ 2777 രൂപ
7. ഐസിഐസിഐ ബാങ്ക് - 10.5 മുതൽ 16 ശതമാനം വരെ
പ്രതിമാസ തിരിച്ചടവ് - 2162 മുതൽ 2432 രൂപ
8. കാനറാ ബാങ്ക് - 10.65 മുതൽ 16.25 ശതമാനം വരെ
പ്രതിമാസ തിരിച്ചടവ് - 2157 മുതൽ 2877 രൂപ
9. ഇന്ത്യൻ ഓവർസീസ് ബാങ്ക് - 10.85 മുതൽ 13 ശതമാനം വരെ
പ്രതിമാസ തിരിച്ചടവ് - 2167 മുതൽ 2275 രൂപ
10. ഐഡിബിഐ ബാങ്ക് - 11 ശതമാനം മുതൽ 15.5 ശതമാനം വരെ
പ്രതിമാസ തിരിച്ചടവ് - 2174 മുതൽ 2405 രൂപ
11. കൊട്ടക് മഹീന്ദ്ര ബാങ്ക് - 10.5 മുതൽ 24 ശതമാനം വരെ
പ്രതിമാസ തിരിച്ചടവ് - 2159 മുതൽ 2877 രൂപ
പ്രോസസിംഗ് ഫീസ്
ഭവന വായ്പ, കാർ വായ്പ, സ്വർണ പണയ വായ്പ എന്നിവയെ അപേക്ഷിച്ച് വ്യക്തിഗത വായ്പകളുടെ പ്രോസസിംഗ് ഫീസ് താരതമ്യേന വളരെ കൂടുതലാണ്. ഒന്ന് മുതൽ രണ്ടര ശതമാനം വരെയാണ് മിക്ക ബാങ്കുകളും പ്രോസസിംഗ് ഫീസായി ഈടാക്കുന്നത്.
ക്രെഡിറ്റ് സ്കോര്‍ പ്രധാനം
മറ്റേതൊരു വായ്പയെയും പോലെ വായ്പ ലഭ്യമാകുന്നതിനുള്ള പ്രധാന മാനദണ്ഡം ക്രെഡിറ്റ് സ്കോര്‍ തന്നെ. ഉപഭോക്താവിന്റെ വരുമാനം, തിരിച്ചടവ് ശേഷി, നിലവിലുള്ള ബാധ്യതകള്‍ എന്നിവയെല്ലാം ക്രെഡിറ്റ് സ്കോറിനൊപ്പം ബാങ്ക് പരിശോധിക്കും. ക്രെഡിറ്റ് സ്കോര്‍ മികച്ചതാണെങ്കില്‍ മികച്ച പലിശ നിരക്കില്‍ വായ്പ ലഭിക്കുകയും ചെയ്യും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
